ഒരമ്മയോട് കളിക്കാന്‍ നില്‍ക്കരുത്, മക്കള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകും; തന്റെ മക്കളെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഖുശ്ബു സുന്ദര്‍

1 week ago 4
വിവാദങ്ങളോടും വിമര്‍ശനങ്ങളോടും മുഖം നോക്കാതെ പ്രതികരിക്കുന്ന നടിയാണ് ഖുശ്ബു സുന്ദര്‍ . ഇപ്പോള്‍ സോഷ്യല്‍ മീഡിയ യില്‍ ഖുശ്ബു സുന്ദറിനും കുടുംബത്തിനും എതിരെ പല തരത്തിലുള്ള സൈബര്‍ അറ്റാക്കും വരുന്നുണ്ട്. തനിക്കെതിരെ വന്ന സൈബര്‍ അറ്റാക്കുകള്‍ എല്ലാം കണ്ടില്ല എന്ന് നടിച്ച ഖുശ്ബു സുന്ദര്‍, മക്കളുടെ കാര്യത്തില്‍ അങ്ങനെ മൗനം പാലിക്കില്ല. തങ്ങളുടെ മക്കള്‍ക്ക് നേരെ വന്ന സൈബര്‍ അറ്റാക്കിനെതിരെ ഒരു പുലിയെ പോലെ ചാടി വീണിരിക്കുകയാണിപ്പോള്‍ നടി. ഖുശ്ബുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുന്നു

ഖുശ്ബു സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്


ഇതാണ് എന്റെ കുടുംബം. സ്‌നേഹത്തിലും വിശ്വാസത്തിലും പരസ്പര ധാരണയിലുമാണ് ഇത് പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇന്നീ കാണുന്ന നിലയിലെത്താന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെടുകയും എല്ലുമുറിയെ പണിയെടുക്കുകയും ചോരയും വിയര്‍പ്പും ഒഴുക്കുകയും ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ ഞങ്ങള്‍ പതറിയിട്ടുണ്ടാകാം, പരാജയപ്പെട്ടിട്ടുണ്ടാകാം, തട്ടി വീണിട്ടുമുണ്ടാകാം, പക്ഷേ കൂടുതല്‍ കരുത്തോടെ പോരാടി വീണ്ടും വിജയത്തിലേക്കെത്താന്‍ ഞങ്ങള്‍ ഒരിക്കലും മടിച്ചിട്ടില്ല. ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ അത്രയേറെ ശ്രദ്ധയോടെയാണ് വളര്‍ത്തിയത്, വിജയങ്ങളില്‍ അവര്‍ അഹങ്കരിക്കാനോ ഒരു സെലിബ്രിറ്റിയുടെ മക്കളെന്ന പദവി മുതലെടുക്കാനോ ഞങ്ങള്‍ ഒരിക്കലും അനുവദിച്ചിട്ടില്ല.

Samayam Malayalamആ കെട്ടിപ്പിടുത്തത്തിനും ചിരിക്കും നന്ദി; ജാനകിയമ്മയെ കുറിച്ച് തൃഷ പറഞ്ഞ വാക്കുകള്‍, 96 ലെ ജാനകിയമ്മ!താങ്കള്‍ ആരാണെന്നുള്ള ആനുകൂല്യം അവര്‍ ഒരിക്കല്‍ പോലും മുതലെടുത്തിട്ടില്ല. ഞങ്ങളുടെ മക്കളെക്കുറിച്ച് ഞങ്ങള്‍ക്ക് അങ്ങേയറ്റം അഭിമാനമേയുള്ളൂ. ഒരു അമ്മയെന്ന നിലയില്‍, ഏതോ ഒരു വഴിപോക്കന്‍ വന്ന് എന്റെ മക്കളെ അപമാനിക്കുന്നതോ, ബഹുമാനമില്ലാതെ പെരുമാറുന്നതോ, അല്ലെങ്കില്‍ രണ്ട് മിനിറ്റ് നേരത്തെ വിലകുറഞ്ഞ പ്രശസ്തിക്കായി അവരെ ഉപയോഗിക്കുന്നതോ കണ്ടുനില്‍ക്കാന്‍ എനിക്ക് കഴിയില്ല, ഞാന്‍ അതിന് അനുവദിക്കുകയുമില്ല.


അവരുടെ മനോഭാവം അത്രമാത്രം ക്രൂരവും തരംതാണതും മോശവുമാണ്, അത് അവരുടെ വളര്‍ത്തു ഗുണത്തെയാണ് കാണിക്കുന്നത്. അവര്‍ പെരുമാറുന്ന അതേ ഭാഷയിലും രീതിയിലും എനിക്കും തിരിച്ചടിക്കാന്‍ അറിയാം, പക്ഷേ ഞാന്‍ അതിന് മുതിരില്ല. എന്റെ അമ്മയെയും അമ്മയുടെ വളര്‍ത്തുദോഷത്തെയും അപമാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ മിണ്ടാതിരിക്കുന്നത് നിങ്ങളുടെ ഈ വൃത്തികെട്ട, ദയനീയമായ മാനസികാവസ്ഥയോട് ഞാന്‍ യോജിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല. ഒരു അമ്മയോടും കളിക്കാന്‍ നില്‍ക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി ചാടിവീണ് കൊല്ലാന്‍ മടിക്കാത്ത ഒരു പരുക്കേറ്റ പെണ്‍പുലിയാണ് അമ്മയെന്ന് ഓര്‍ക്കുക.

ഈ സന്ദേശം, കുറച്ച് ഫോളോവേഴ്സിനെയും ചിരിയും നേടാന്‍ വേണ്ടി എന്റെ കുട്ടികളെയും കുടുംബത്തെയും ഉപയോഗിച്ച ഏതോ ഒരു തരംതാണവന് വേണ്ടി മാത്രമല്ല. യൂട്യൂബിലിരുന്ന് തങ്ങളുടെ കുടുംബം പുലര്‍ത്താന്‍ വേണ്ടി ഒരു കെട്ട് പണത്തിന് വേണ്ടി ഞങ്ങളെക്കുറിച്ച് സംസാരിക്കുന്ന എല്ലാ യൂട്യൂബര്‍മാര്‍ക്കുമുള്ള വ്യക്തമായ സന്ദേശമാണിത്.

ഇനി ഇത് സഹിക്കാന്‍ പറ്റില്ല. നമ്മള്‍ ഇന്ന് നമുക്ക് വേണ്ടി സംസാരിച്ചില്ലെങ്കില്‍, ഈ വിവരദോഷികള്‍ നമ്മുടെ നെഞ്ചത്ത് കയറി നിരങ്ങും. അവര്‍ക്കറിയാത്ത ഒരു കാര്യമുണ്ട്, ഞങ്ങളുടെ ഉള്ളിലെ ഈ കരുത്ത് വിലയ്ക്ക് വാങ്ങിയതല്ല, അധ്വാനിച്ചുണ്ടാക്കിയതാണ്. ഇവിടെയുള്ള ഓരോ സ്ത്രീയോടുമായി പറയുന്നു, നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക. മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കാന്‍ പരാജയപ്പെടുമ്പോള്‍, അവരെ അങ്ങ് അവഗണിക്കുക. സ്വയം ബഹുമാനിക്കാന്‍ പഠിക്കുക. എപ്പോഴും കൂടെയുണ്ടാകുന്നതിന് രാധിക ശരത്കുമാറിന് നന്ദി, ഒരു സുഹൃത്തായും കുടുംബമായും.
Read Entire Article