ഒരര്‍ത്ഥത്തില്‍ ഞാന്‍ ശരിക്കും ഭാഗ്യവാനാണ്; കഷ്ടപാടുകളും ഇന്ന് ആലോചിക്കുമ്പോള്‍ സന്തോഷമാണെന്ന് വിജയരാഘവന്‍

3 weeks ago 4
ജീവിതത്തിലെ എല്ലാ അവസ്ഥയും അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍, വളരെ റോ ആയിട്ടുള്ള ജീവിതവും എനിക്കുണ്ടായിരുന്നു എന്ന് വിജയരാഘവന്‍ പറയുന്നു. പറമ്പില്‍ കളക്കാനും, കട്ട കുത്താനുമൊക്കെ ഞാനും പോയിട്ടുണ്ട്. ഇല്ലായ്മിയുടെ വിലയും അറിഞ്ഞിട്ടുണ്ട്. പക്ഷേ അന്നൊന്നും അതിന്റെ വില എനിക്ക് അറിയില്ലായിരുന്നു. ഇതെല്ലാം അനുഭവിക്കാന്‍ കഴിഞ്ഞു എന്നതില്‍ എനിക്ക് വളരെ അധികം സന്തോഷം തോന്നുന്നുണ്ട്, ആ ഒരര്‍ത്ഥത്തില്‍ ഞാന്‍ ശരിക്കും ഭാഗ്യവാനാണ് എന്നാണ് വിജയരാഘവന്‍ പറയുന്നത്.

ചെറുപ്പത്തില്‍ എല്ലാവരും ഒന്നിച്ച് കളിച്ചതും, ടയര്‍ വണ്ടി ഓടിച്ചതും, ഒരു മാങ്ങ പങ്കിട്ടു കവിച്ചതുമൊക്കെയായ നല്ല ഓര്‍മകള്‍ വിജയരാഘവന്‍ പങ്കുവയ്ക്കുന്നുണ്ട്. ആ ഓര്‍മകള്‍ എല്ലാം ഇന്നാലോചിക്കുമ്പോഴും വിലമതിക്കാന്‍ കഴിയാത്തതാണ് എന്നാണ് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ പറയുന്നത്.

Also Read: അവര്‍ ദുഷ്ടന്‍മാരാണെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ...; വിവാഹ മോചനത്തിന് ശേഷം, വേദനകളില്‍ നിന്ന് പുറത്ത് കടക്കുന്നതിനെ കുറിച്ച് മൗനി

ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഞാനായി ജീവിക്കാനാണ്. ജീവിതത്തില്‍ ഒരിക്കലും അത് വേണം ഇത് വേണം എന്ന് വാശി പിടിച്ചിട്ടില്ല. ആവശ്യത്തിന് വേണം, അതിനപ്പുറത്തേക്ക് ആഡംബരം കാണിക്കാന്‍ എനിക്കൊന്നും വേണ്ട. ചില മനുഷ്യരെ കാണുമ്പോള്‍ എന്തിനാണിങ്ങനെ ബലം പിടിക്കുന്നത് എന്ന് തോന്നും. ഈ ഒരു നിമി,ം മാത്രമേ നമുക്കുള്ളൂ, അടുത്ത നിമിഷം എന്താണ് എന്ന് പോലും അറിയില്ല എന്നാണ് വിജയരാഘവന്‍ പറയുന്നത്.


അതുപോലെ സിനിമയില്‍ ഇത്രകാലം നില്‍ക്കാന്‍ കഴിഞ്ഞു എന്നതും വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. നാഷണല്‍ അവാര്‍ഡിന് അപ്പുറം, ഇത്രയും വലിയ ഇന്റസ്ട്രിയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞു എന്നതും എന്റെ ഭാഗ്യമാണ്- വിജയരാഘവന്‍ പറഞ്ഞു.

പ്രണയം എന്ന വാക്ക് തീര്‍ത്തും അര്‍ത്ഥ ശൂന്യമായ ഒന്നാണ് എന്നാണ് വിജയരാഘവന്റെ പക്ഷം. ദൈവം എന്നത് പോലെ തന്നെയാണ് ആ വാക്കും, കാണാന്‍ സാധിക്കില്ല. എല്ലാം മനുഷ്യ സങ്കല്‍പങ്ങളില്‍ നിന്നും വന്നതാണ്. എല്ലാ ഒരു അനുഭൂതി മാത്രമാണ്. ഭൂമിയില്‍ ജന്മമെടുക്കുന്ന എല്ലാത്തിനും ഒരേ ഒരു ലക്ഷ്യമേയുള്ളൂ, ഭക്ഷണം കഴിക്കുക, പുറത്തേക്ക് കളയുക, ഉറങ്ങുക, അടുത്തതിനെ സൃഷ്ടിക്കുക എന്നത് മാത്രമാണ് പ്രകൃതി നിയമം. എല്ലാം അതിനനുസരിച്ചാണ് പോകുന്നത് എന്നാണ് വിജയരാഘവന്‍ പറഞ്ഞത്

Read Entire Article