
ആര്യൻ രമണി ഗിരിജാവല്ലഭൻ, ഷൈൻ ടോം ചാക്കോ പരിക്കേറ്റ് ആശുപത്രിയിൽ | ഫോട്ടോ: Facebook, Screengrab
സേലം ധർമപുരിയിലുണ്ടായ വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പരിക്കേൽക്കുകയും അദ്ദേഹത്തിന്റെ പിതാവ് മരിക്കുകയും ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ മോശം പ്രതികരണങ്ങൾ നടത്തിയവർക്കെതിരെ സംവിധായകൻ ആര്യൻ രമണി ഗിരിജാവല്ലഭൻ. ഷൈൻ ടോം ചാക്കോയുടെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചു എന്ന വേദനാജനകമായ വാർത്തകൾക്ക് താഴെയുള്ള കമന്റുകൾ മനുഷ്യന്റെ ജീർണ്ണ മനോഭാവത്തിന്റെ നേർക്കാഴ്ച്ചയാണെന്ന് അദ്ദേഹം വിമർശിച്ചു. സമീപകാലത്ത് ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഉയർന്ന ലഹരി കേസുകളും അച്ഛന്റെ മരണവാർത്തയുമായി കൂട്ടിക്കുഴയ്ക്കുന്നതിനെതിരെയാണ് ആര്യൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
ആര്യന്റെ വാക്കുകൾ:
തിരുത്താനുള്ള സാധ്യത ജീവിതത്തിൽ ഇല്ലെങ്കിൽ പിന്നെ ജീവിതത്തിന് എന്ത് അർത്ഥമാണ് ഉള്ളത്??! ഷൈൻ ടോം ചാക്കോയുടെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചു എന്ന വേദനാജനകമായ വാർത്തകൾക്ക് താഴെ ഉള്ള കമന്റുകൾ മനുഷ്യന്റെ ജീർണ്ണ മനോഭാവത്തിന്റെ നേർക്കാഴ്ച്ചയാണ്. ഷൈൻ ടോം ചാക്കോ എന്ന നടൻ താൻ അകപ്പെട്ടിരിക്കുന്ന ലഹരിയുടെ തടങ്കൽ തിരിച്ചറിഞ്ഞ് ആ തടങ്കലിൽ നിന്നും പുറത്ത് വരാനായുള്ള ചികിത്സയുടെ ഭാഗമായി ബംഗ്ലൂർക്ക് നടത്തിയ യാത്രക്ക് ഇടയിൽ സംഭവിച്ച അപകടമാണിത് എന്ന് അറിയുന്നു.
തങ്ങളുടെ മകന് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണം എന്ന് കരുതി ഒപ്പം പോയ ആ മാതാപിതാക്കൾ.. മകന്റെ സഹായത്തിന് അവന് താങ്ങായി അങ്ങനെ അമ്മയും അച്ഛനും ഒപ്പം നിൽക്കുന്നൂ എന്നത് തന്നെ ഒരു ഭാഗ്യമാണ്. അത്രയും എഫർട്ട് ഇട്ട് പല മാധ്യമ വിചാരണകളും, നാട്ടുകാരുടേയും വീട്ടുകാരുടേയും കുത്തുവാക്കുകൾ കേട്ട് മകനൊപ്പം ഉയിരുകൊടുത്ത് നിൽക്കുന്ന ആ മാതാപിതാക്കളിൽ അവരിൽ ഒരാൾക്ക് ഇങ്ങനെ ഒരു ദുര്യോഗം സംഭവിക്കുമ്പോൾ അത് കണ്ട് സന്തോഷിക്കാനും കുത്തുവാക്കുകൾ കൊണ്ട് റീത്ത് വെക്കാനും ഒക്കെ ഉള്ള മനോഭാവം ഉള്ളവർക്ക് വേണ്ടത് ചികിത്സയാണ്. Really!!
ലഹരി ഉപയോഗിക്കുന്ന ഒരാളെ മലയാളി കല്ലെറിയുന്നത് അത് അയാളോടുള്ള കരുതലോ അയാൾ അത് തിരുത്തി ജീവിതത്തിലേക്ക് തിരിച്ച് വരണം എന്നുള്ള ആത്മാർഥമായ ആഗ്രഹം കൊണ്ടൊന്നുമല്ല. മറിച്ച് (എല്ലാവരും എല്ല) അയാൾ അങ്ങനെ അങ്ങ് നശിച്ച് ഒടുങ്ങി പോകട്ടെ എന്ന് വിചാരിച്ച് ആണെന്ന് തോന്നിയിട്ടുണ്ട്. ഇന്ന് ഈ ഡിജിറ്റൽ ആൾക്കൂട്ട കല്ലെറിയലുകൾക്ക് ഒരു തരം amusement worth കിട്ടിയിരിക്കുകയാണ്.
ലഹരിക്ക് അടിമപ്പെടുന്നതിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും. പീർ പ്രഷർ, സിസ്റ്റം നൽകുന്ന പ്രഷർ, ഇൻസെക്യൂരിറ്റീസ്, മെന്റൽ ഹെൽത്ത്.. എന്നാൽ അതിൽ നിന്നും ആത്മാർഥമായി പുറത്ത് കടക്കണം എന്ന് ആഗ്രഹിക്കുന്നവരെ - നാട്ടിലും വീട്ടിലും നാണം കെട്ട് അവർക്കൊപ്പം നിൽക്കുന്ന അവരുടെ ബന്ധുക്കളെ - ഒരു പോലെ കയ്യടിച്ച് മോട്ടിവേറ്റ് - enactment ചെയ്യുന്ന, സ്വീകരിക്കുന്ന വിശാലതയുള്ള ഒരു പ്രോഗ്രസ്സീവ് സമൂഹമായി നമുക്ക് മാറേണ്ടതുണ്ട്.
ഇനി കയ്യടിയും മോട്ടിവേഷനും enactment ഒന്നും ചെയ്തില്ലെങ്കിലും, മിണ്ടാതിരിക്കാനുള്ള സെൻസിബിളിറ്റി എങ്കിലും കാണിക്കാം. ഷൈൻ ടോം ചാക്കോയുടെ ദുഖത്തിൽ പങ്ക് ചേരുന്നൂ. അദ്ദേഹത്തിന് ഈ investigating times ൽ കൂടുതൽ ശക്തി ലഭിക്കട്ടെ..
Content Highlights: Actor Shine Tom Chacko's Father Dies successful Accident; Director Condemns Online Hate
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·