ഒരാളെ കുറിച്ചും ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല, ആരെയും കുത്തി നോവിച്ചിട്ടില്ല; ഞാന്‍ അത്രയും ക്ഷമിക്കുകയും സഹിക്കുകയും ചെയ്തു എന്ന് ദിലീപ്

1 month ago 4
ഇപ്പോള്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് എവിടെയും വന്നുകൊണ്ടിരിയ്ക്കുന്നത്. കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ പതിനാറ് വര്‍ഷം സംരക്ഷിച്ച ദിലീപ് വലിയവനാണ് എന്ന് പറയുന്നതിനൊപ്പം, പല അഭിമുഖങ്ങളിലായി ദിലീപ് പറഞ്ഞിട്ടുള്ള വീഡിയോകളും ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ വൈറലാവുന്നത്, ഒരാളെ കുറിച്ച് പോലും ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല എന്ന ദിലീപിന്റെ വാക്കുകളാണ്.

ഇന്ന് വകരെ ഒരാളെ കുറിച്ചും ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല. ആരെയെങ്കിലും കുത്തിപ്പറയുകയോ, മനസ്സ് വിഷമിപ്പിക്കുന്ന കാര്യം ചെയ്യുകയോ ചെയ്തിട്ടില്ല. അങ്ങനെ ഒരു പരിപാടിയ്ക്കും ഞാന്‍ നിന്നിട്ടില്ല. ഒരു മോശമായ അവസ്ഥയില്‍ ഒരാള്‍ക്കും മെസേജിലൂടെ പോലും വേദനിപ്പിക്കുന്ന ഒന്നും അയക്കാത്ത ആളാണ്. ഞാന്‍ അത്രയും സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ആളാണ്. പക്ഷേ ഇത് വളരെ കൂടിപ്പോയി (തനിക്ക് നേരെ വന്ന കേസിനെ കുറിച്ചാണ് ദിലീപ് സംസാരിക്കുന്നത്)

Samayam Malayalamസ്‌നേഹിക്കുന്നവരെ നെഞ്ചോടു ചേര്‍ക്കുന്നയാള്‍, ഇന്റസ്ട്രിയിലെ ഏറ്റവും നല്ല മനുഷ്യന്‍; ദിലീപിന്റെ നന്മകള്‍ പാടി സോഷ്യല്‍ മീഡിയ
എന്നെ ആര്‍ക്കും എറിയാം, ഞാന്‍ ഒന്നും പ്രതികരിക്കില്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്. എന്നെ വിട്ടേക്ക്. ഞാന്‍ സംസാരിച്ചാല്‍ ഭയങ്കര കുഴപ്പമാ. ഞാന്‍ എല്ലാത്തില്‍ നിന്നും മാറി നടക്കുന്ന ഒരാളാണ്. അതുകൊണ്ട് ആരെ കുറിച്ചും ഒന്നും പറയാനോ, ആരുടെയും പേഴ്‌സണല്‍ കാര്യത്തില്‍ ഇടപെടാനോ ഒന്നും ഞാന്‍ വരുന്നില്ല. എന്റെ പേഴ്‌സണല്‍ കാര്യത്തിലും ആരും വരേണ്ട, എന്നെ വിട്ടേക്ക് - എന്നാണ് ദിലീപ് പറയുന്നത്. ബിജിഎം എല്ലാം ഇട്ടുകൊണ്ടാണ് ഇപ്പോള്‍ ഈ വീഡിയോ പ്രചരിക്കുന്നത്.

മറ്റൊരു വീഡിയോയില്‍ ആരെയും വില കുറച്ച് കാണരുത് എന്നും ദിലീപ് പറയുന്നുണ്ട്. എപ്പോഴാണ് ആരാണ് നമ്മളെ സഹായിക്കുന്നത് എന്നറിയില്ല. എല്ലാവരും കഴിവുള്ള ആളാണ്, എല്ലാവര്‍ക്കും അവരുടേതായ കഴിവുകളുണ്ട്. അവസരം കിട്ടിയാല്‍ ആരും നല്ല രീതിയില്‍ വളരും എന്നാണ് ആ വീഡിയോയില്‍ പറയുന്നത്.

സിനിമ നടന്‍ ആവണം എന്ന ആഗ്രഹത്തിന്റെ പുറത്ത് മിമിക്രിയിലൂടെ തന്റെ ടീനേജ് പ്രായത്തില്‍ കരിയര്‍ ആരംഭിച്ചതാണ് ദിലീപ്. പെട്ടന്ന് നടനാവുക അസാധ്യമാണ് എന്ന് തിരിച്ചറിഞ്ഞ് കമലിന്റെ അസിസ്റ്റന്റ് ഡയരക്ടറായി കൂടി. ചെറിയ ചെറിയ റോളുകള്‍ ചെയ്തുകൊണ്ട് തന്നിലെ നടനെ ലോകത്തിന് കാണിച്ചുകൊടുത്തു. നായകനായി അരങ്ങേറിയതിന് ശേഷം ജനങ്ങള്‍ക്കും, പ്രത്യേകിച്ച് കുട്ടികളെ ആകര്‍ഷിക്കുന്ന വിധം തമാശ ചിത്രങ്ങള്‍ ചെയ്തു. അതിലൂടെ ജനപ്രിയ നായകനായി വളര്‍ന്നു.


തന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഒപ്പം നിന്നവരെയും ദിലീപ് ചേര്‍ത്തു പിടിച്ചു. താരസംഘടനയുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും തിയേറ്റര്‍ ഓണര്‍ അസോസിയേഷന്റെയും തലപ്പത്ത് ദിലീപ് എത്തിയതിന് പിന്നിലും നിരന്തരമായ ശ്രമങ്ങളുണ്ട്. അങ്ങനെ ആരാലും തകര്‍ക്കാന്‍ കഴിയാത്തവനായി ദിലീപ് വളര്‍ന്നു പന്തലിച്ചു നില്‍ക്കുമ്പോഴാണ് നടിയെ ആക്രമിച്ച സംഭവം ഉണ്ടാവുന്നത്. അതില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് സിനിമ ജീവിതം നിലംപതിച്ചത്. കേസില്‍ ദിലീപ് കുറ്റവിമുക്തനാണെന്ന് കോടതി വിധിച്ചുവെങ്കിലും അത് ഭൂരിപക്ഷജനം അംഗീകരിച്ചിട്ടില്ല. സിനിമയിലും തുടര്‍ പരാജയങ്ങളാണ് ദിലീപിന് നേരിടേണ്ടി വന്നത്.
Read Entire Article