24 August 2025, 02:54 PM IST

റെസ്റ്റ് ഓഫ് ദ ഡേയ്സ് എന്ന ആൽബത്തിൽനിന്ന് | സ്ക്രീൻഗ്രാബ്
ചുരുങ്ങിയ ദിവസംകൊണ്ട് പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി മലയാളികൾ ഒരുക്കിയ ഇംഗ്ലീഷ് സംഗീത ആൽബം. ലെഫ് ടു റയട്ട് ഒരുക്കിയ റെസ്റ്റ് ഓഫ് ദ ഡേയ്സ് എന്ന ആൽബമാണ് യൂട്യൂബിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നത്. ഒരാഴ്ചകൊണ്ട് ഒരു മില്യണിലേറെ വ്യൂസാണ് യൂട്യൂബിൽ മാത്രം ഗാനത്തിന് ലഭിച്ചത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാൻഡാണ് ലെഫ് ടു റയട്ട്. ഇവരുടെ പുതിയ ഗാനമാണ് റെസ്റ്റ് ഓഫ് ദ ഡേയ്സ്. അരവിന്ദ് ക്രിസ്റ്റി, ജാക്സൺ വിഘ്നേഷ് എന്നിവർ ചേർന്നാണ് ആൽബം ഒരുക്കിയത്. ചന്ദ്ര ബാബു, ബീല എസ്.ആർ എന്നിവരാണ് നിർമാണം. അരവിന്ദ് ബാബുവും ക്രിസ്റ്റി ആൽബിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
പ്രയുഷ പ്രിയദർശിനി, അതുൽ ഷ്രേ, ഹുസ്ന ഉസ്മാൻ എന്നിവരാണ് ഗാനത്തിലെ അഭിനേതാക്കൾ. രൂപക് രവി ഗാനം ആലപിച്ചിരിക്കുന്നു. ജാക്സൺ സിറിൾ, അരവിന്ദ് ബാബു എന്നിവർ ചേർന്നാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. അരവിന്ദ് ബാബുവും ക്രിസ്റ്റി ആൽബിയുമാണ് ഛായാഗ്രഹണം. വിഘ്നേഷ് എ. ഭാസ്കറാണ് ക്രിയേറ്റീവ് ഡയറക്ടർ. തംജീദ് താഹയാണ് എഡിറ്റർ.
മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എൺപതുകളിലെ റോക്ക് സംഗീതത്തെ ഭംഗിയായി നിങ്ങൾ തിരിച്ചുകൊണ്ടുവന്നു. ഗാനം മികച്ച രീതിയിൽത്തന്നെ ഒരുക്കി. ഇന്ത്യയിൽവെച്ചുതന്നെയാണോ ഈ ഗാനം ചിത്രീകരിച്ചത് എന്നെല്ലാമാണ് വന്നിരിക്കുന്ന പ്രതികരണങ്ങൾ.
Content Highlights: Kerala Band's English Album "Rest of the Days" Achieves Viral Success





English (US) ·