ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ, ഇങ്ങനെ പങ്കാളികളെ മാറ്റിക്കൊണ്ടേ ഇരിക്കാമോ, പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കണം; കമൽ ഹാസനെ ഇരുത്തി ചിമ്പു പറഞ്ഞത്

7 months ago 10

Authored by: അശ്വിനി പി|Samayam Malayalam25 May 2025, 6:10 pm

രണ്ട് വിവാഹവും, 14 വർഷങ്ങൾ നീണ്ടു നിന്ന ലിവിങ് റിലേഷൻഷിപ്പും, അതിലും മനോഹരമായ ചില പ്രണയങ്ങളും ജീവിതത്തിൽ അനുഭവിച്ചതിന് ശേഷം ഇപ്പോൾ കമൽ ഹാസൻ സിം​ഗിളാണ്. ഈ കമലിനെ ഇരുത്തിയാണ് ചിമ്പു വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചത്

വിവാഹത്തെ കുറിച്ച് ചിമ്പുവിവാഹത്തെ കുറിച്ച് ചിമ്പു (ഫോട്ടോസ്- Samayam Malayalam)
മണിരത്നം സംവിധാനം ചെയ്ത തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രമോഷൻ ജോലികൾ തകൃതിയായി നടന്നുകൊണ്ടിരിയ്ക്കുകയാണ്. മണിരത്നം - കമൽ ഹാസൻ കൂട്ടുകെട്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് എആർ റഹ്മാനാണ്. ചിമ്പുവും തൃഷയും നാസറും അഭിരാമിയും അടക്കം വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഒരു പ്രമോഷൻ വേദിയിൽ വിവാഹത്തെ കുറിച്ച് ചിമ്പു സംസാരിച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

തമിഴ് സിനിമാലോകത്ത് ക്രോണിക് ബാച്ചിലറായി തുടരുന്ന രണ്ട് മുൻനിര നായകന്മാരായിരുന്നു വിശാലും ചിമ്പുവും. ഇപ്പോൾ വിശാലും വിവാഹിതനാകാൻ പോകുകയാണ്. ധൻഷികയുമായുള്ള വിവാഹ വാർത്ത പുറത്തുവന്നതോടെ 42 കാരനായ ചിമ്പു ഇനിയെപ്പോൾ വിവാഹം കഴിക്കും എന്ന ചോദ്യവും ശക്തമായിരുന്നു. ആ സാഹചര്യത്തിലാണ് ഇപ്പോൾ വിവാഹ ജീവിതത്തെ കുറിച്ച് ചിമ്പു സംസാരിച്ച വീഡിയോ പ്രചരിക്കുന്നത്.


Also Read: സംഗീത ഒരു പാവമാണ്, എങ്ങനെ ഒരു പെൺകുട്ടിക്ക് ഇങ്ങനെ പറ്റുന്നു എന്നറിയില്ല; വിജയ് യുടെ ഒരു കാര്യത്തിലും ഇടപെടാറില്ല എന്ന് ജയന്തി കണ്ണപ്പൻ

'കല്യാണം പ്രശ്നമല്ല, ആൾക്കാരുടെ പ്രശ്നമാണ്. ഒരുത്തർ ഒരുത്തർക്ക് വിട്ടുകൊടുത്ത് ജീവിക്കണം എന്ന രീതി പൊതുവെ ഭാര്യാ - ഭർത്താക്കന്മാർക്കിടയിൽ ഇന്ന് വളരെ കുറവാണ്. ഞാനാണ്, എന്റെ ജീവിതമാണ്, ഇതാണ് മുഖ്യം, നീ ഇല്ലെങ്കിൽ വേറൊരുത്തൻ , അല്ലെങ്കിൽ വേറൊരുത്തി അങ്ങനെയാണ് ആളുകൾ ചിന്തിക്കുന്നത്. ഒരാളല്ല എങ്കിൽ മറ്റൊരാൾ ജീവിതത്തിലേക്ക് വന്നുകൊണ്ടേയിരിക്കും, അതിന് വേണ്ടി കൂടെ ഉള്ള ആളെ വിട്ടിട്ട് പോകാൻ പറ്റില്ലല്ലോ. പരസ്പരം മനസ്സിലാക്കാൻ സാധിക്കണം. ഞാൻ പറഞ്ഞു വരുന്നത് കല്യാണം തെറ്റല്ല, നല്ല ആൾ ജീവിതത്തിലേക്ക് വരുമ്പോൾ, ആ സമയം എത്തുമ്പോൾ എല്ലാം നല്ലതായി നടക്കും, അപ്പോൾ വിവാഹം വളരെ മനോഹരമാണ്'- ചിമ്പു പറഞ്ഞു

രണ്ട് വിവാഹ ജീവിതവും, ഒരു ലിവിങ് റിലേഷനും പല പ്രണയങ്ങളും ജീവിതത്തിലൂടെ കടന്ന് പോയ കമൽ ഹാസനെ ഇരുത്തിയാണ് ചിമ്പു ഇത്രയും സംസാരിച്ചത്. ചിമ്പു സംസാരിക്കുന്നതത്രെയും കമൽ ഹാസൻ തലയാട്ടി കേൾക്കുകയും ചെയ്യുന്നുണ്ട്. കമലിനെ ഉദ്ദേശിച്ചാണോ ഇത്രയും ചിമ്പു പറഞ്ഞത് എന്ന് ചിന്തിയ്ക്കുന്നവരും ഉണ്ട്.

ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ, ഇങ്ങനെ പങ്കാളികളെ മാറ്റിക്കൊണ്ടേ ഇരിക്കാമോ, പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കണം; കമൽ ഹാസനെ ഇരുത്തി ചിമ്പു പറഞ്ഞത്


ഈ നാൽപ്പത്തിരണ്ടാമത്തെ വയസ്സിലും അവിവാഹിതയായി തുടരുന്ന തൃഷ കൃഷ്ണയും വേദിയിലുണ്ടായിരുന്നു. വിവാഹം സംഭവിക്കുമ്പോൾ അത് അംഗീകരിക്കും, പക്ഷേ അതിനായി കാത്തിരിയ്ക്കുന്നില്ല. വിവാഹം നടന്നാൽ ഹാപ്പിയാണ്, നടന്നില്ലെങ്കിലും സന്തോഷത്തിന് കുറവൊന്നും ഇല്ല. വിവാഹം ചെയ്ത് ഡിവോഴ്സ് ആവുന്നതിലും ബെറ്റർ ഈ ലൈഫ് ആണ് എന്നും തൃഷ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article