ഒരാൾ മരിച്ചുപോയപ്പോൾ സഹായിച്ചിരുന്നു! ചോദ്യം ചെയ്യാൻ ഞാൻ അവരുടെ ആരുമല്ല; അത് അവരുടെ വ്യക്തിസ്വാതന്ത്ര്യം
3 months ago
4
Authored by: ഋതു നായർ|Samayam Malayalam•7 Oct 2025, 7:04 am
മരിച്ചു പോയ വ്യക്തിയെ ആലോചിച്ച് നമ്മൾ അവരെ സഹായിച്ചിരുന്നു. ഞാൻ ആരും അല്ല അവരുടെ കാര്യങ്ങൾ ചോദ്യം ചെയ്യാൻ അത് അവരുടെ ഇഷ്ടമാണ്
ലക്ഷ്മി നക്ഷത്ര(ഫോട്ടോസ്- Samayam Malayalam)
കൊല്ലം സുധി മരിച്ചപ്പോൾ കുടുംബത്തെ സഹായിച്ചവരിൽ പ്രധാനി ആയിരുന്നു ലക്ഷ്മി നക്ഷത്ര . സ്റ്റാർ മാജിക്ക് സമയം മുതൽ സുധിയും ആയി അടുത്ത ബന്ധമായിരുന്നു ലക്ഷ്മിക്ക് അതിന്റെ പേരിലാണ് കുടുംബത്തിന് ചെയ്തുകൊടുക്കാവുന്ന എല്ലാ സഹായവും അവർ ചെയ്തുനൽകിയതും. സുധിയുടെ ഇഷ്ടാനുസൃതം അവർക്ക് ആയി സുധിയുടെ മണമുള്ള പെർഫ്യൂം കൊണ്ട് നൽകിയതിന്റെ പേരിലും സൈബർ അറ്റാക്ക് ലക്ഷ്മി നേരിട്ടിരുന്നു. ഇക്കഴിഞ്ഞദിവസം ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യ അവസ്ഥ കാണിച്ചു ലക്ഷ്മി എത്തിയിരുന്നു. അതിനുശേഷം നിരവധി ആളുകൾ ഉല്ലാസിന് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് എത്തിയതായും ലക്ഷ്മി പറഞ്ഞു. ഇതിനിടയിലാണ് പേര് എടുത്തുപറയാതെ കൊല്ലം സുധിയുടെ കുറിച്ച് ലക്ഷ്മി പറഞ്ഞത് ചെയ്തിട്ട് മോൾക്ക് എതിരെ നെഗറ്റീവ് കമന്റ്സ് വരുന്നുണ്ടല്ലോ. മോൾ വിഷമിക്കരുത് എന്നാണ് ഉല്ലാസ് ഏട്ടൻ പറയുന്നത്. അപ്പോൾ എനിക്ക് കുഴപ്പം ഒന്നുമില്ല, ഉല്ലാസ് ഏട്ടൻ ഹാപ്പി ആയിരിക്കണം എനിക്ക് അത്ര മാത്രമേ ഉള്ളൂ. ഹോസ്പിറ്റൽ ഡീറ്റെയിൽസ് ഭാര്യക്ക് അയച്ചുകൊടുത്തിട്ടുണ്ട്. പിന്നെ അത് വരുടെ തീരുമാനം ആണ് എവിടെ ട്രീറ്റ്‌മെന്റ് നടത്തണം എന്നുള്ളത്. ഉല്ലാസ് പന്തളം ചേട്ടന്റെ അക്കൗണ്ട് ഡീറ്റെയിൽസ് ഒരുപാട് പേർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.. നെഗറ്റീവ് പറയുന്നവർ പറയട്ടെ അങ്ങനെ പറയുന്ന എല്ലാവരെയും പോയി കണ്ട് ഹാപ്പി ആക്കാൻ എന്നെക്കൊണ്ട് ആകില്ലല്ലോ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ സഹായിച്ചിട്ടുണ്ട് ഇനിയും ഞാൻ അത് ചെയ്യും. .. അത് എന്നെ ബാധിക്കുന്ന കാര്യമല്ല.
ഇതിനുമുൻപും ഒരു കുടുംബത്തിനുവേണ്ടി ഒരാൾ മരിച്ചുപോയപ്പോൾ സഹായിച്ചിരുന്നു. പക്ഷേ ഇപ്പോൾ അവർ എങ്ങനെ ജീവിക്കുന്നു എന്നുള്ളത് നമുക്ക് അവരോട് പോയി പറയാൻ ആകില്ല അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്ന് പറയാൻ എനിക്ക് ആകില്ല. കാരണം ഞാൻ ആരും അല്ല അവരുടെ. പക്ഷേ ആ മരിച്ചു പോയ വ്യക്തിയെ ആലോചിച്ച് നമ്മൾ അവരെ സഹായിച്ചിരുന്നു. അവർ എന്ത് ചെയ്യണം എന്നുള്ളത് അവരുടെ ഇഷ്ടമാണ്. എനിക്ക് ആങ്കർ ചെയ്യാൻ ആണ് ഇഷ്ടം, അഭിയിക്കാൻ ഇഷ്ടമുള്ളവർ അഭിനയിക്കട്ടെ- ലക്ഷി പൊതുപരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.