ഒരിക്കലും അവസാനിക്കാത്ത 'പടുകുഴി'യായിരുന്നു ആ വർഷം, ഇനി ഒന്നും ചെയ്യാനാവില്ലെന്ന് ചിന്തിച്ചു- സാമന്ത

8 months ago 8

13 May 2025, 10:54 AM IST

Samantha

സാമന്ത റൂത് പ്രഭു | Photos: PTI, AFP

ല്ലാ കാര്യങ്ങളും പ്രതികൂലമായി മാത്രം ബാധിച്ച ഒരു പ്രത്യേക വർഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി സാമന്ത റൂത്ത് പ്രഭു. തന്റെ വിവാഹമോചനത്തെക്കുറിച്ചോ ആരോ​ഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ചോ പരാമർശിക്കാതെയാണ് തനിക്ക് ഏറ്റവും മോശം ചിന്തകളുണ്ടായിരുന്ന സമയത്തെപ്പറ്റി താരം സംസാരിച്ചത്.

ഒരിക്കലും അവസാനിക്കാത്ത പടുകുഴിയുമായാണ് ആ കാലഘട്ടത്തെ സമാന്ത ഉപമിച്ചത്. ഇനി തന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വിചാരിച്ച നാളുകളുണ്ടായിരുന്നു. ഏറ്റവും മോശം ചിന്തകളുണ്ടായിരുന്ന കാലത്ത് അതിനെ നേരിടാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ല. ഒരു വർഷത്തോളം ഇത് ഇങ്ങനെയായിരുന്നു. ഒന്നും ശരിയായതുമില്ല, ആവശ്യമായ ഉത്തരങ്ങളും ലഭിച്ചിരുന്നില്ല.

ഈ ചിന്തകളെ അതിജീവിക്കുന്നതിനുള്ള മനക്കരുത്ത് എങ്ങിനെ സ്വന്തമാക്കിയെന്നും നടി പറഞ്ഞു. 'ഈ ചിന്തകൾക്കെതിരേ പ്രവർത്തിക്കാൻ ഒരുപാട് ധൈര്യം ആവശ്യമാണ്. എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ഇനി ചിന്തിക്കണമെന്ന് തീരുമാനിച്ചു.

ഇപ്പോൾ പ്രയാസമേറിയ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആളുകൾ പറയുമ്പോൾ അതിലൂടെ കടന്നുപോകേണ്ടതുണ്ട് എന്നുതന്നെയാണ് ഞാൻ പറയാറുള്ളത്. അതിൽനിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. എന്റെ വിജയങ്ങളല്ല എന്നെ പാഠം പഠിപ്പിച്ചത്. മറിച്ച്, എന്റെ പരാജയങ്ങളും പ്രയാസങ്ങളുമാണ്', സാമന്ത പറഞ്ഞു.

Content Highlights: Samantha Ruth Prabhu reveals a challenging twelvemonth filled with `worst imaginable thoughts`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article