Authored by: അശ്വിനി പി|Samayam Malayalam•30 Apr 2026, 5:11 p.m. IST
നാളെ, ലോക തൊഴിലാളി ദിനത്തില്‍ റിലീസ് ചെയ്യാന്‍ പോകുന്ന പാട്രിയേറ്റ് എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഇനി മണിക്കൂറുകള്‍ മാത്രം. എന്താണ് ഈ സിനിമയെ ഇത്രയും ആവേശത്തോടെ കാത്തിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്
പാട്രിയേറ്റ്ആദ്യത്തെ ആകര്‍ഷണം മോഹന്‍ലാല്‍ മമ്മൂട്ടി കോമ്പിനേഷന്‍ തന്നെയാണ്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച് ഒരു സിനിമ ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സിനിമ പ്രഖ്യാപിച്ചതു തന്നെ. പക്ഷേ കഥയില്‍ മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ ഹീറോ എന്ന് ചോദിച്ചാല്‍, കഥയാണ് ഹീറോ എന്ന് ഇരുവരും പറയും. ഡോ. ഡാനിയല്‍ ജെയിംസ് ആയി മമ്മൂട്ടിയും സുഹൃത്ത് കേണല്‍ റഹീം നായിക്കായി മോഹന്‍ലാലും ഒരുമിക്കുമ്പോഴുള്ള മാജിക് തന്നെയാണ് പ്രേക്ഷകര്‍ക്ക് കാണേണ്ടത്.
Also Read: ചെക്കപ് എല്ലാം കഴിഞ്ഞു, ഞാന്‍ ഓകെയാണ്; ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവച്ച് നീരജ രാജേന്ദ്രന്എംഎംഎം- എന്നായിരുന്നു സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഉള്ള പേര്. മോഹന്‍ലാല്‍ - മമ്മൂട്ടി - എന്നതിനൊപ്പം തന്നെ മഹേഷ് നാരായണന്‍ എന്ന പേരും പാട്രിയേറ്റ് എന്ന സിനിമ പ്രതീക്ഷിക്കുന്നതില്‍ ഒരു പ്രധാന കാരണമാണ്. നിരവധി സിനിമകളുടെ എഡിറ്റര്‍ ആയി പ്രവൃത്തിച്ചിട്ടുള്ള മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ടേക്ക് ഓഫ് ആണ്. അതൊരു ഗംഭീര ടേക്ക് ഓഫ് തന്നെയായിരുന്നു. സി യു സൂണ്‍, മാലിക്, അറിയിപ്പ് എന്നീ സിനിമകളിലെല്ലാം ആ സംവിധാന മികവിന് മലയാളികള്‍ സാക്ഷിയായതാണ്.
താര സമ്പന്നത- മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, ഒത്തിരി കഥാപാത്രങ്ങള്‍ ഈ സിനിമയിലേക്ക് വരുന്നുണ്ട്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, നയന്‍താര, രാജീവ് മേനോന്‍, ഗ്രേസ് ആന്റണി എന്നിങ്ങനെ നീളുന്നു ആ കഥാപാത്രങ്ങള്‍. സിനിമയുടെ ടെക്‌നീഷ്യന്‍സിനെ എടുത്തു നോക്കിയാലും, അതും ഒട്ടും മോശമല്ല. എഡിറ്റിങ് മഹേഷ് നാരായണന്‍ തന്നെയാണ്. ബോളിവുഡ് ഹിറ്റ് സിനിമോട്ടോഗ്രാഫര്‍ മനുഷ് നന്ദനാണ് ക്യാമറ ചലിപ്പിക്കുന്നത്, സുശിന്‍ ശ്യാമിന്റേതാണ് സംഗീതം. സിനിമയുടെ ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാത്ത ആന്റോ ജോസഫ് കമ്പനി സിനിമ നിര്‍മിക്കുകയും ചെയ്യുന്നു- ഇതില്‍പ്പരം ഒരു പിന്‍ബലം ആവശ്യമുണ്ടോ.
ഇനി മേക്കിങിനെ കുറിച്ചു പറഞ്ഞാല്‍- 2024 ല്‍ ആണ് ഔദ്യോഗികമായി സിനിമയുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത്, അതു ശ്രീലങ്കയില്‍. പിന്നീട് ഇന്ത്യയിലും പുറത്തുമായി രണ്ട് വര്‍ഷമെടുത്താണ് സിനിമ ചിത്രീകരിച്ചിരിയ്ക്കുന്നത്. അതിനിടയില്‍ മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് മാസങ്ങളോളം സിനിമ നിര്‍ത്തി വയ്ക്കുകയും ചെയ്തരുന്നു. ഹൈദരബാദ്, യുകെ, അസര്‍ബൈജാന്‍, യുഎഇ, ഡല്‍ഹി, കശ്മീര്‍, കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.
സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ജോണറില്‍ പുറത്തുവരുന്ന സിനിമ ഇതുവരെ എവിടെയും സംഭവിച്ചതല്ല, ഇനി സംഭവിക്കാനും സാധ്യതയില്ല, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എന്നാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. അതിനപ്പുറം താനോ മോഹന്‍ലാലോ അല്ല, കഥയാണ് ഹീറോ എന്നും പറഞ്ഞിട്ടുണ്ട്. ഈ വാക്കുകള്‍ തന്നെ സിനിമയ്ക്കുള്ള ഏറ്റവും വലിയ പ്രതീക്ഷയാണ്. ഇനി ആ പ്രതീക്ഷ എത്രത്തോളം വിജയിച്ചു എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം






English (US) ·