മോഹൻലാൽ ഡാൻസ്യുകെയില് നടക്കുന്ന ഏറ്റവും വലിയ മോളിവുഡ് സെലിബ്രേഷന്‍ എന്ന വിശേഷണത്തോടെയാണ് ദ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ലൈവ് ലണ്ടന്‍ ബിയോണ്ട് ദ സ്‌ക്രീന്‍ നടക്കുന്നത്. മോഹന്‍ലാലിന്റെ ഡാന്‍സും പാട്ടും സ്‌കിറ്റുകളും തന്നെയാണ് ഷോയുടെ ആവേശവും ഹൈലൈറ്റും.
കെഎസ് ചിത്രയ്‌ക്കൊപ്പം ഒന്നാം വട്ടം കണ്ടപ്പോള്‍.. എന്ന പാട്ട് പാടുന്ന ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കൂടുതല്‍ ചെറുപ്പമായി, സുന്ദരകുട്ടപ്പനായിട്ടാണ് മോഹന്‍ലാലിനെ വീഡിയോയില്‍ കാണുന്നത്.
ആളുകെ ആവേശം കൊള്ളിച്ചത് റംസാന്‍ മുഹമ്മതിനൊപ്പമുള്ള മോഹന്‍ലാലിന്റെ ഡാന്‍സ് പെര്‍ഫോമന്‍സ് ആണ്. കറുത്ത മുണ്ടും ഷര്‍ട്ടുമിട്ട് ഫുള്‍ എനര്‍ജിയില്‍ മോഹന്‍ലാല്‍ വൈബിനൊത്തം നൃത്തം ചെയ്യുന്നത് കാണാം. ഈ വീഡിയോയ്ക്ക് താഴെയാണ് 66 കാരന്റെ അഴിഞ്ഞാട്ടം എന്ന കമന്റും വരുന്നത്.
Also Read: അവര്‍ രണ്ടുപേരും ആഗ്രഹിച്ചത് പോലെ തന്നെ ലളിതമായി നടന്നു; മകളുടെ വിവാഹത്തെ കുറിച്ച് ഖുശ്ബു
Also Read: പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല, ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നതല്ല, ഞങ്ങള്‍ക്കത് നിയന്ത്രിക്കാന്‍ കഴിയില്ല; അമിത പ്രതീക്ഷയെ കുറിച്ച് പൃഥ്വിരാജ്
റംസാനെ കൂടാതെ സ്വാസികയക്കും സാനിയ ഇയ്യപ്പനും ഒപ്പമുള്ള മോഹന്‍ലാലിന്റെ ഡാന്‍സ് പെര്‍ഫോമന്‍സും കൈയ്യടി നേടി. റംസാനൊപ്പമുള്ള ഡാന്‍സില്‍ മോഹന്‍ലാലിന്റെ ആവേശമാണ് ശ്രദ്ധ നേടയത് എങ്കില്‍, സ്വാസികയ്‌ക്കൊപ്പമുള്ള വീഡിയോയില്‍ നാണവും മറ്റ് എക്‌സ്പ്രഷനുമൊക്കെയാണ് വൈറലാവുന്നത്. മോഹന്‍ലാലിന്റെ ഗ്രേസും സ്വാസികയുടെ എനര്‍ജിയും ചേരുമ്പോള്‍ അത് മനോഹരമായ ഒരു ഡാന്‍സ് പെര്‍ഫോമന്‍സായി മാറി. ഷോയിലെ കൂടുതല്‍ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു.





English (US) ·