ഒരു ഇന്ത്യൻ താരത്തെ അയച്ചാൽ ട്രോഫി കൊടുത്തുവിടാം: കടുംപിടിത്തം തുടർന്ന് നഖ്‍വി, അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഇന്ത്യയ്ക്കൊപ്പം

3 months ago 4

ഓൺലൈൻ ഡെസ്ക്

Published: October 22, 2025 10:25 AM IST

1 minute Read

മൊഹ്സിൻ നഖ്‍വി, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
മൊഹ്സിൻ നഖ്‍വി, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

ന്യൂഡൽഹി ∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ചാംപ്യൻമാരായ ടീം ഇന്ത്യയ്ക്ക് ട്രോഫി കൈമാറാൻ തയാറാകാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ മുഹ്സിൻ നഖ്‌വിയുടെ ‘പ്രതിഷേധം’ ‌തുടരുന്നു. എത്രയും പെട്ടെന്ന് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ മൊഹ്സിൻ നഖ്‌വിയ്ക്ക് കത്തയച്ചിരുന്നു. ഒരു ഇന്ത്യൻ താരത്തെ തന്റെ അടുത്തേക്ക് അയച്ചാൽ തന്നു വിടാമെന്നായിരുന്നു നഖ്‍വിയുടെ നിലപാട്. ബിസിസിഐയ്ക്കു താൽപര്യമുണ്ടെങ്കിൽ ഇന്ത്യയിൽ സമ്മാനദാനച്ചടങ്ങ് സംഘടിപ്പിക്കാമെന്ന നിർദേശവും നഖ്‍വി മുന്നോട്ടുവച്ചു.

ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ബോർഡുകൾ ഇന്ത്യയ്ക്ക് അനുകൂലമായി നിലപാടെടുത്തിട്ടും ട്രോഫി കൈമാറാൻ നഖ്‌വി വിസമ്മതിച്ചതായാണ് വിവരം. ട്രോഫി വേണമെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) പ്രതിനിധി തന്റെ കയ്യിൽ നിന്നു നേരിട്ടു വാങ്ങണമെന്നാണ് നഖ്‌വിയുടെ നിലപാട്. എന്നാൽ നഖ്‌വിയുടെ കയ്യിൽ നിന്ന് ട്രോഫി വാങ്ങാൻ തയാറല്ലെന്ന് ബിസിസിഐ വ്യക്തമാക്കി. വിഷയം അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ ഉന്നയിക്കാനാണ് ബിസിസിഐയുടെ തീരുമാനം.

ഏഷ്യാകപ്പ് വിജയികളായിട്ടും ട്രോഫി നൽകാത്തതിൽ പാക്കിസ്ഥാൻ മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‍വിയ്ക്കെതിരെ ഘട്ടംഘട്ടമായുള്ള നീക്കങ്ങളാണ് ബിസിസിഐ നടത്തുന്നത്. അതിന്റെ ഭാഗമായാണ് നഖ്‍വിയ്ക്ക് കത്തയച്ചത്. സെപ്റ്റംബർ 28ന് നടന്ന ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. വിജയിച്ച് ഒരു മാസത്തോളമായിട്ടും ട്രോഫി ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

പാക്കിസ്ഥാൻ മന്ത്രിയിൽനിന്ന് ഇന്ത്യൻ താരങ്ങൾ ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ നേരത്തേ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ഫൈനലിനു ശേഷം ട്രോഫിയുമായി വേദി വിട്ട നഖ്‍വി അത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിലേക്കു കൊണ്ടുപോകുകയായിരുന്നു. ഏഷ്യാകപ്പ് മത്സരങ്ങൾക്കിടെ പാക്ക് താരങ്ങളുമായി ഹസ്തദാനത്തിന് ഇന്ത്യ നിന്നിരുന്നില്ല.

English Summary:

Asia Cup Trophy Dispute continues arsenic the ACC Chairman withholds the trophy from Team India. BCCI is escalating the contented to the ICC gathering aft Mohsin Naqvi refused to manus implicit the trophy.

Read Entire Article