Published: April 09 , 2025 07:36 PM IST
1 minute Read
മുല്ലൻപുർ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രകടനത്തെ പരിഹസിച്ച് മുൻ ഇന്ത്യന്‍ താരം ഇർഫാൻ പഠാൻ. ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ വരുത്തിയ ഫീൽഡിങ് പിഴവുകളാണ് മത്സര ഫലത്തിൽ നിർണായകമായതെന്നു വിമർശനം ഉയർന്നിരുന്നു. വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ കളിക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ലീഗില്‍ പോലും ഇത്രയേറെ പിഴവുകള്‍ ഉണ്ടാകില്ലെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ പരിഹസിച്ചു.
ചെന്നൈ സൂപ്പർ കിങ്സിന്റെ തോൽവിക്കു പിന്നാലെയാണ് എക്സ് പ്ലാറ്റ്ഫോമിൽ ഇർഫാൻ പഠാന്റെ വിമർശനം.‘‘ഒരു മത്സരത്തിൽ എട്ട് ക്യാച്ച് അവസരങ്ങളാണ് അവർ ഡ്രോപ്പ് ചെയ്തത്. ലെജൻഡ്സ് ലീഗിൽ പോലും ഇത്രയും ഉണ്ടാകില്ല.’’– ഇർഫാൻ പഠാൻ പ്രതികരിച്ചു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ രണ്ടു തവണയാണ് ഓപ്പണർ പ്രിയാംശ് ആര്യയുടെ ക്യാച്ച് ചെന്നൈ ഫീൽഡർമാർ കൈവിട്ടത്. ആദ്യത്തേത് ഒന്നാം ഓവറിലെ രണ്ടാം പന്തിലായിരുന്നു. ഖലീൽ അഹമ്മദ് എറിഞ്ഞ ഓവറിൽ റിട്ടേൺ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കാൻ ഖലീലിനു സാധിച്ചില്ല.
വ്യക്തിഗത സ്കോർ 6ൽ നിൽക്കെയായിരുന്നു പ്രിയാംശിന് ആദ്യ ലൈഫ് ലഭിച്ചത്. പിന്നാലെ ഖലീൽ എറിഞ്ഞ അഞ്ചാം ഓവറിൽ പ്രിയാംശിന്റെ ക്യാച്ച് ചെന്നൈ ഫീൽഡർ വിജയ് ശങ്കർ കൈവിട്ടു. 35 റൺസായിരുന്നു അപ്പോൾ പഞ്ചാബ് ഓപ്പണറുടെ സ്കോർ. അവിടെ നിന്ന് 42 പന്തിൽ 103 റൺസ് അടിച്ചെടുത്ത പ്രിയാംശ് പഞ്ചാബ് ടോട്ടലിന്റെ പകുതിയോളം പേരിൽ കുറിച്ചാണു തിരികെക്കയറിയത്.
8 driblet catches successful the crippled today. Itne to fable league mein Nahi chorte bhai.
— Irfan Pathan (@IrfanPathan) April 8, 2025English Summary:








English (US) ·