വളരെ നിസ്സാരമൊരു പ്രശ്‌നത്തിന്റെ പേരില്‍ എന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അതിന് ശേഷം ഞാനും അനിയത്തിയും അമ്മയ്‌ക്കൊപ്പമായി. ഞാന്‍ സ്‌കൂളില്‍ നന്നായിട്ട് പഠിച്ചു വരുമ്പോഴാണ് അമ്മ എന്റെ പഠനം നിര്‍ത്തിയത്, നിനക്ക് സൗന്ദര്യം കൂടുതലാണ്, ഇനി നീ പഠിക്കേണ്ട എന്ന് പറഞ്ഞു. വാസ്തവത്തില്‍ രണ്ട് കുട്ടികളെ പഠിപ്പിക്കാനുള്ള കാശ് അന്ന് അമ്മയ്ക്ക് ഉണ്ടായിരുന്നില്ല, അതിന്റെ പേരിലാണ് എന്റെ പഠനം നിര്‍ത്തിയത്, അനിയത്തിയെ പഠിപ്പിച്ചു.
പിരീഡ്‌സിന്റെ ആദ്യ ദിവസത്തെ വേദനയും, അമിതമായ ബ്ലീഡിങും; ഷൂട്ടിങ് സെറ്റില്‍ തലകറങ്ങി വീണതിനെ കുറിച്ച് നമിത
പിന്നീട് ഞാന്‍ വീട്ടില്‍ തന്നെയായി, ശരിക്കും ഒരു വേലക്കാരിക്ക് സമമായിരുന്നു വീട്ടിലെ എന്റെ അവസ്ഥ. ഒരു ദിവസം ജോലി ചെയ്ത് ക്ഷീണിച്ച് വന്നിരിക്കുമ്പോള്‍, അനിയത്തിയോട് കോഫ് തരാനായി പറഞ്ഞു. എനിക്ക് മൂന്ന് ദിവസം ചോറ് തന്നില്ലെങ്കിലും ഞാന്‍ സഹിക്കും, പക്ഷേ കോഫി ഇല്ലാതെ എനിക്ക് ആ പ്രായത്തില്‍ പറ്റില്ലായിരുന്നു. ഞാന്‍ കോഫിയ്ക്ക് ചോദിച്ചപ്പോള്‍, വെറുതേ ഇരുന്ന് തിന്നുകയല്ലേ, പോയി എന്തെങ്കിലും കാശുണ്ടാക്കി, എന്നിട്ട് കോഫി ഉണ്ടാക്കി കുടിക്ക് എന്ന് അനിയത്തി പറഞ്ഞു.
ഇന്ന് ആലോചിക്കുമ്പോള്‍ അത് സ്വാഭാവികമായി സഹോദരങ്ങള്‍ക്കിടയില്‍ നടക്കുന്ന വഴക്കുകളാണ്. പക്ഷേ അന്ന് എനിക്കത് വലിയ വേദനയായിരുന്നു. അന്ന് ഞാന്‍ അമ്മയ്‌ക്കൊരു കത്ത് എഴുതിവച്ച് വീട്ടില്‍ നിന്നിറങ്ങി. എന്ന് ഞാന്‍ സ്വന്തമായി പണം സമ്പാദിച്ചു തുടങ്ങുന്നുവോ, അന്ന് മാത്രമേ തിരിച്ചു വരൂ, എന്നെ അന്വേഷിക്കരുത് എന്ന് പറഞ്ഞാണ് ഇറങ്ങിയത്.
എന്റെ പക്കലൊരു സ്വര്‍ണമാലയുണ്ടായിരുന്നു. അത് വിറ്റ് ആറായിരം രൂപ കിട്ടി, അതുമായി ഒരു ഗേള്‍സ് ഹോസ്റ്റലില്‍ അഡ്മിഷനെടുത്തു. അതുവരെ വല്ലാത്ത പേടിയൊക്കെയുണ്ടായിരുന്നു, പക്ഷേ അവിടെ എത്തിയ നിമിഷം വളരെ അധികം സന്തോഷം തോന്നി. അതിന് ശേഷം കോള്‍ സെന്ററിലും മറ്റുമൊക്കെയായി ജോലി ചെയ്തു. പക്ഷേ അവിടെ നിന്നെല്ലാം മോശം അനുഭവമുണ്ടായി. അങ്ങനെ പല ഇടങ്ങളില്‍ നിന്നും പല തരത്തിലുള്ള മോശ അനുഭവങ്ങളും നേരിട്ടാണ് അവസാനം സിനിമ ഇന്റസ്ട്രിയില്‍ എത്തുന്നത്. ചുരുക്കി പറഞ്ഞാല്‍ ഒരു കാപ്പിയുടെ പേരില്‍ തുടങ്ങിയ വഴക്കാണ് എന്നെ സിനിമയില്‍ എത്തിച്ചത്.
ആദ്യ സിനിമയായ പൂവെല്ലാം ഉന്‍വാസം എന്ന ചിത്രത്തിന് എനിക്ക് 25000 രൂപ പ്രതിഫലം കിട്ടി, ആ സമയത്താണ് പിന്നെ ഞാന്‍ അമ്മയെ വിളിച്ച് ഞാന്‍ സാമ്പാദിച്ചു എന്ന് പറഞ്ഞത്. പിന്നീട് ഞാന്‍ നായികയായി അഭിനയിച്ച സിനിമ കാണാന്‍ ഞാന്‍ അമ്മയെയും കൂട്ടി പോയിട്ടുണ്ട്. സിനിമയിലും തുടക്ക കാലത്ത് മോശം അനുഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട് എന്നും സോന പറയുന്നു.




English (US) ·