18 May 2025, 12:07 PM IST

മോഹൻലാൽ, മോഹൻലാൽ പങ്കുവെച്ച ചിത്രം | Photos: Mathrubhumi, Facebook
മലയാളികളുടെ മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്. മോഹന്‍ലാലിന്റെ ഷണ്‍മുഖനെ ആബാലവൃദ്ധം ജനങ്ങള്‍ ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് ചിത്രത്തിന്റെ വമ്പന്‍ വിജയം. അതിന് മാറ്റുകൂട്ടിക്കൊണ്ട് ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ മോഹന്‍ലാല്‍.
മുമ്പ് സ്റ്റണ്ട് ആര്‍ട്ടിസ്റ്റായിരുന്ന 'ഷണ്‍മുഖ'ന്റെ പഴയകാല ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ 'കഥ തുടരും' എന്ന ഗാനത്തിലെ വരികളാണ് ചിത്രത്തിന് അടിക്കുറിപ്പായി മോഹന്‍ലാല്‍ കുറിച്ചത്. പോസ്റ്റ് ചെയ്ത് കുറച്ചുസമയത്തിനകം ചിത്രം വൈറലായി. പതിനായിരക്കണക്കിന് പേരാണ് ചിത്രം ലൈക്ക് ചെയ്തതും താഴെ കമന്റ് ചെയ്തതും.
ഹാര്‍നസ് ധരിച്ച് സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിന് തയ്യാറായി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഷണ്‍മുഖനാണ് ചിത്രത്തിലുള്ളത്. ഒപ്പം സ്റ്റണ്ട് മാസ്റ്ററായ ഭാരതിരാജയുടെ കഥാപാത്രത്തേയും വിജയ് സേതുപതി അവതരിപ്പിച്ച, ഷണ്‍മുഖന്റെ സുഹൃത്ത് അന്‍പിനേയും ചിത്രത്തില്‍ കാണാം.
'ഒരു കാലം തിരികെ വരും, ചെറുതൂവല്‍ ചിരി പകരും, തലോടും താനേ കഥ തുടരും....' -ഈ വരികളാണ് തന്റെ 'വിന്റേജ് ചിത്ര'ത്തിന് അടിക്കുറിപ്പായി മോഹന്‍ലാല്‍ കുറിച്ചത്. ഇതിനൊപ്പം 'തുടരും' എന്ന ഹാഷ് ടാഗും ചേര്‍ത്തിരുന്നു.
Content Highlights: Mohanlal shares vintage photograph of Shanmugham from thudarum movie goes viral
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·