ഒരു കുഞ്ഞിന്റെ അമ്മയാവണമെന്ന ആഗ്രഹം തോന്നുന്നു, വിവാഹം കഴിക്കില്ല എന്ന തീരുമാനത്തില്‍ മാറ്റം വന്നു എന്ന് ഐശ്വര്യ ലക്ഷ്മി

3 weeks ago 3
വിവാഹം എന്ന സമ്പ്രദായത്തില്‍ തനിക്ക് വിശ്വാസമില്ല എന്ന് വളരെ മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി . അതേ സമയം ലിവിങ് ടുഗെര്‍ റിലേഷന്‍ഷിപ്പിനോട് എതിര്‍പ്പില്ല എന്നും നടി പറഞ്ഞിരുന്നു.

വിവാഹ ബന്ധം നിയമപരമാക്കുമ്പോള്‍, നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ സ്‌നേഹിക്കുന്നത് ബാധ്യതയാണെന്നും, അതിന് രണ്ട് മനസ്സുകളും ഹൃദയവും തമ്മിലുള്ള സ്‌നേഹത്തിന്റെ ബന്ധനം മാത്രമേ പാടുള്ളൂ എന്നതുമാണ് ഐശ്വര്യ ലക്ഷ്മിയുടെ കാഴ്ചപ്പാട്. പ്രണയം ഒരിക്കലും ഒന്നിന്റെ പേരിലും നിര്‍ബന്ധമായിരിക്കരുത്. വേണ്ട എന്ന് തോന്നുമ്പോള്‍ അതില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിക്കണം. അല്ലാതെ വേര്‍പിരിയുന്നതിനും നിയമത്തിന്റെ അനുവാദം വാങ്ങുന്നത് രണ്ട് പേരുടെ സ്‌നേഹത്തിനിടയില്‍ ബാധ്യതയാണെന്നാണ് ഐശ്വര്യ പറഞ്ഞത്.

ആ പറഞ്ഞതില്‍ ഇപ്പോഴും ഐശ്വര്യ ലക്ഷ്മി ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കുട്ടി വേണം എന്ന ആഗ്രഹം തനിക്കുണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്. ഗട്ട ഗുസ്തി 2 എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഭരത്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

Also Read: എന്നെ വച്ച് നീ ചെയ്യുന്ന പ്രാങ്ക് എല്ലാം ഈ ലോകത്തെ കാണിക്കണമെന്നുണ്ട്; ശ്രീജുവിനൊപ്പമുള്ള രണ്ട് വര്‍ഷത്തെ കുറിച്ച് മീര നന്ദന്‍

ഒരു മിഡില്‍ക്ലാസ് ഫാമിലിയില്‍ നിന്നും വരുന്ന ആളാണ് ഞാന്‍, പഠിച്ചതും കരിയര്‍ ബില്‍ഡ് ചെയ്തതും എല്ലാം എന്റെ രക്ഷിതാക്കളുടെയും ഇഷ്ടത്തിന്റെയും താത്പര്യത്തിന്റെയും ഭാഗമായിരുന്നു. അപ്പോള്‍, ഈ വിവാഹം വേണ്ട എന്ന നിലപാടിനോട് അവരുടെ പ്രതികരണം എന്തായിരുന്നു എന്നായിരുന്നു ഭരത്വാജിന്റെ ചോദ്യം. പാരന്റ്‌സ് ആഗ്രഹിക്കുന്നത് പോലെ പലതും ചെയ്തു എന്നതിനൊപ്പം തന്നെ, അവര്‍ ഒരുപാട് എതിര്‍ക്കുന്ന കാര്യങ്ങളും ഞാന്‍ ദിവസേനെ ചെയ്യാറുണ്ട്. അവര്‍ക്ക് തലവേദനയുണ്ടാക്കുന്ന ഓരോ കാര്യങ്ങളും ചെയ്യുന്നത് സ്ഥിരമാണ് എന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്


പക്ഷേ ഇന്നും ഒരു വിവാഹ ബന്ധം നിലനില്‍ക്കാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടതുണ്ട് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍, ഗട്ട ഗുസ്തി 2 എന്ന സിനിമ ചെയ്യുമ്പോള്‍ ഒരു കുട്ടി വേണം എന്ന ആഗ്രഹം എനിക്കുണ്ടായി. കാരണം ആ സിനിമയില്‍ ഞാന്‍ ഒരു കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. ആ കുട്ടിയുമായുള്ള ബന്ധം ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. അതുവരെ എനിക്കൊരു കൊച്ചു കുട്ടിയുമായുള്ള ഇന്‍ട്രാക്ഷന്‍ ഇത്രയടുത്ത് ഉണ്ടായിരുന്നില്ല. ഒരു അമ്മയായി അഭിനയിക്കുമ്പോള്‍ എന്നിലൊരു അമ്മയുണ്ട് എന്ന് ഞാന്‍ അറിഞ്ഞു, ഒരു അമ്മയാവണം എന്ന ആഗ്രഹവുമുണ്ടായി.


ആ ഒരു വികാരം എനിക്കുണ്ടായപ്പോള്‍ നേരത്തെ വിവാഹത്തെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എല്ലാം ഞാന്‍ വീണ്ടും ചിന്തിച്ചു. എനിക്കങ്ങനെ ഒരു കുഞ്ഞിനെ വേണം എന്നുണ്ടെങ്കില്‍, തീര്‍ച്ചയായും നല്ലൊരു അച്ഛനാവാന്‍ പറ്റിയ പങ്കാളിയെയായിരിക്കണം എനിക്ക് വേണ്ടത്. അങ്ങനെ ഒരു ബന്ധത്തില്‍ നിന്ന് ഓടിപ്പോകാത്ത ഒരാളായിരിക്കണം, അത് നിയമപരമായ വിവാഹ ബന്ധത്തിലൂടെ മാത്രമേ ശക്തിപ്പെടുത്താന്‍ കഴിയൂ.

അത്രയും ശക്തമായ ഒരു പ്രസ്ഥാവന ഞാന്‍ എന്റെ ജീവിതത്തില്‍ നേരത്തെ നടത്തിയതിന് ശേഷം വ്യക്തിപരമായി എനിക്ക് ചില മാറ്റങ്ങളും, വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറിയിട്ടുണ്ട്. ഒരു കുഞ്ഞിന് വേണ്ടി ഒരാളുമായി നിയമപരമായ ബന്ധം തെറ്റല്ല എന്ന തീരുമാനിത്തിലേക്ക് എന്നെ എത്തിച്ചു എന്നതാണ് സത്യം എന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു
Read Entire Article