രവി മോഹൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി ആർതി രവിയുടെ അമ്മ സുജാതസിനിമ പുറത്തിറങ്ങില്ല, ചെയ്യില്ല എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ വ്യക്തിപരമായ കാരണമാണ്, അതിലൊന്നും ഞങ്ങള്‍ക്കൊരു അഭിപ്രായവുമില്ല എന്നാണ് സുജാത പറയുന്നത്. 23 വര്‍ഷങ്ങള്‍ ഇല്ലാത്തത് എന്താണ് ഇപ്പോള്‍ സംഭവിച്ചത്, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. എന്നും രവി മോഹനോട് ഇഷ്ടവും ബഹുമാനവും മാത്രമാണ് എന്നും സുജാത പറയുന്നുണ്ട്.
Also Read: കണ്ണ് തട്ടിയോ എന്ന് സംശയം, ചരട് ജപിച്ചുകെട്ടാന്‍ പറഞ്ഞു; ഹോസ്പിറ്റലില്‍ കഴിഞ്ഞ മൂന്ന് ദിവസം ട്രോമയായി എന്ന് റുഷിന്കൈ ഞരമ്പ് മുറിച്ച് ഭീഷണിപ്പെടുത്തിയാണ് ആര്‍തി രവി വിവാഹത്തിന് സമ്മതിപ്പിച്ചത് എന്ന് പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍, അത് ആര് ചെയ്തു എന്ന് ഞാന്‍ പറയുന്നില്ല. അതിന്റെ തെളിവ് 2008 ല്‍ പുറത്തിറങ്ങിയ ഒരു മാഗസിനിലുണ്ട്. അതെ എങ്ങനെയെങ്കിലും ഞാന്‍ പുറത്ത് കൊണ്ടുവരാം എന്നാണ് സുജാതയുടെ മറുപടി.
രവി മോഹന്‍ ഉന്നയിച്ച ഏറ്റവും വലിയ ആരോപണമായിരുന്നു, എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ല, ഉള്ളത് എക്‌സ് വൈഫുമായുള്ള ഒരു ജോയിന്റ് അക്കൗണ്ട് മാത്രമാണ്. എന്തെങ്കിലും ആവശ്യത്തിന് ഞാന്‍ കാര്‍ഡ് സ്വയിപ് ചെയ്താല്‍ അപ്പോള്‍ കോള്‍ വരും, എന്തിന് എത്ര എന്നൊക്കെ ചോദിച്ചുകൊണ്ട് - എന്നതാണ്. അതിന് സുജാത നല്‍കിയ മറുപടി- ഒരു കുടുംബമായി ജീവിക്കുമ്പോള്‍ എന്റേത് നിന്റെത് എന്നൊക്കെയുണ്ട്, എല്ലാം അവരുടേതല്ലേ എന്നാണ്.
പ്രമുഖ നടിയ്‌ക്കെതിരെയുള്ള ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, തമിഴ്‌നാട്ടില്‍ ഒരു പെണ്ണിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മറ്റുള്ളവര്‍ പ്രതികരിക്കും. അതൊക്കെ സ്വാഭാവികമാണെന്ന് സുജാത പറയുന്നു. മക്കളെ കാണിക്കുന്നില്ല എന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും സുജാത പറഞ്ഞു. ഇന്ന് പതിനാറുവയസ്സുകാരനായ രവി മോഹന്റെ മകന്റെ പരീക്ഷയാണ്, അത് പോലും കാര്യമാക്കാതെ ഇത്തരമൊരു പ്രസ്സ് മീറ്റ് നടത്തി അവനെ ഇമോഷണലായി തളര്‍ത്തി എന്നും സുജാത പറയുന്നുണ്ട്. പക്ഷേ ഇന്നലെ പരീക്ഷയുടെ അവസാന ദിവസമായിരുന്നു എന്നാണ് വിവരം.






English (US) ·