
ചിത്രത്തിന്റെ പൂജയിൽനിന്ന്
ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയ 'കടകന്‍' എന്ന ചിത്രത്തിനു ശേഷം സജില്‍ മമ്പാട് സംവിധാനംചെയ്യുന്ന പുതിയ ചിത്രം 'ഡര്‍ബി'യുടെ ചിത്രീകരണം നിലമ്പൂരില്‍ ആരംഭിച്ചു. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ന്യൂജന്‍ ഫണ്‍ ആക്ഷന്‍ മൂവി ഡിമാന്‍സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ മണ്‍സൂര്‍ അബ്ദുള്‍ റസാഖ് ആണ് നിര്‍മിക്കുന്നത്. ആദം സാബിക്ക്, ഹരി ശിവറാം, അമീന്‍, അനു, ഋഷി എന്‍.കെ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആന്‍ മെര്‍ലെറ്റ്, നോയില ഫ്രാന്‍സി, സുപര്‍ണ്ണ എസ് എന്നിവരാണ് നായികമാര്‍. മത്സരം- എന്നാണ് ഡര്‍ബി എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു പക്കാ മാസ് എന്റര്‍ട യെ്‌നര്‍ തന്നെയായിരിക്കും ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു.
നിലമ്പൂരും സമീപപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷനുകള്‍. ചിത്രത്തില്‍ താരങ്ങളെ കൂടാതെ സാഗര്‍ സൂര്യ, ഫ്രാങ്കോ ഫ്രാന്‍സിസ്, ജോണി ആന്റണി, ശബരീഷ് വര്‍മ, അബു സലിം, ശിവരാജ്, കൊല്ലം ഷാഫി, പ്രദീപ് ബാലന്‍, ദിവ്യ എം. നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. സംഗീത പ്രാധാന്യമേറിയ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്.
തിരക്കഥ: സെഹ്‌റു സുഹറ, അമീര്‍ സുഹൈല്‍, ഛായാഗ്രഹണം: അഭിനന്ദന്‍ രാമനുജം, എഡിറ്റിങ്: ജെറിന്‍ കൈതക്കാട്, പ്രൊജക്ട് ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നജീര്‍ നസിം, ജമാല്‍ വി ബാപ്പു ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനര്‍: നിസ്സാര്‍ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റെജില്‍ കെയ്സി, സംഘട്ടനം: തവസി രാജ്, സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്, വിഎഫ്എക്‌സ്: വിശ്വാസ് എഫ്എച്ച്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: മെഹ്ബൂബ്, സ്റ്റില്‍സ്: എസ്.ബി.കെ. ഷുഹൈബ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: മനു കെ. തങ്കച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അപ്‌ടെയ്ക്‌സ് ആഡ്‌സ്, പിആര്‍ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights: Derby, a caller Malayalam field enactment movie directed by Sajil Mampad, begins filming successful Nilambur
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·