Published: October 07, 2025 03:15 PM IST Updated: October 07, 2025 03:24 PM IST
1 minute Read
മുംബൈ∙ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലും ഇൻഫ്ലുവൻസറും മോഡലുമായ ധനശ്രീ വർമയും തമ്മിലുള്ള വിവാഹവും വിവാഹമോചനവും. അടുത്തിടെ റൈസ് ആൻഡ് ഫോൾ എന്ന ടിവി റിയാലിറ്റി ഷോയിൽ ദാമ്പത്യം തകർന്നതിന്റെ കാരണത്തെക്കുറിച്ച് ധനശ്രീ വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ ചെഹലുമായി പ്രണയത്തിലാണെന്ന് അഭ്യൂഹമുള്ള ആർജെ മഹ്‌വാഷിനൊപ്പം സറ്റാൻഡ് അപ് കൊമേഡിയൻ സമയ് റെയ്‌ന ഒരു പോഡ്‌കാസ്റ്റ് വിഡിയോ പങ്കുവച്ചു. ധനശ്രീയെ പരോക്ഷമായി പരിഹസിക്കുന്ന രീതിയിലായിരുന്നു വിഡിയോ. ഇതിൽ പ്രതികരണവുമായി ചെഹലും ധനശ്രീയും തന്നെ രംഗത്തെത്തിയതോടെയാണ് ചെഹൽ– ധനശ്രീ ബന്ധം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.
ധനശ്രീയുടെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും, ചെഹലുമായി ബന്ധപ്പെടുത്തി ധനശ്രീയെ പരിഹസിക്കുന്ന രീതിയിലും മഹ്‌വാഷിനെ പ്രകോപിപ്പിക്കുന്ന രീതിയിലുമാണ് സമയ് റെയ്‌നയുടെ വിഡിയോ. രണ്ടു മാസത്തിനിടെ ഒരുപാട് ‘ഉയർച്ചയും താഴ്ചയും’ (റൈസ് ആൻഡ് ഫോൾ) ഉണ്ടായതായി സമയ്, മഹ്‌വേഷിനോട് പറയുന്നു.
വിവാഹം കഴിഞ്ഞ രണ്ടു മാസം കഴിഞ്ഞപ്പോൾ ചെഹലിനെ കയ്യോടെ പൊക്കിയെന്നായിരുന്നു റൈസ് ആൻഡ് ഫോൾ എന്ന റിയാലിറ്റി ഷോയിൽ ധനശ്രീയുടെ വെളിപ്പെടുത്തൽ. തന്റെ പ്രിയപ്പെട്ട അക്ഷരം ‘എം’ ആണെന്ന് ആർജെ മഹ്‌വാഷ് പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. ഇതിനു മറുപടിയയായി ‘യു’, ‘സീ’ (U, Z) എന്നിവയാണ് തന്റെ പ്രിയപ്പെട്ട അക്ഷരങ്ങളെന്ന് സമയ് പറയുന്നു. യുസ്‍വേന്ദ്ര ചെഹലിനെ യുസീ എന്നാണ് അടുപ്പമുള്ളവർ വിളിക്കുന്നത്.
8 കോടിയുടെ പകുതി എന്താണെന്നും വിഡിയോയിൽ സമയ്, മഹ്‌വാഷിനോട് ചോദിക്കുന്നുണ്ട്. അതിന് മഹ്‌വാഷ് ‘4 കോടി’ എന്ന് ഉത്തരം നൽകുന്നു. വിവാഹമോചനത്തിന്റെ ഭാഗമായി ധനശ്രീക്ക് ചെഹൽ നാലു കോടി രൂപ ജീവനാംശമായി നൽകിയിരുന്നെന്നാണു റിപ്പോർട്ടുകൾ. ഇതു സൂചിപ്പിച്ചായിരുന്നു ഈ ചോദ്യം. ഇത്തരത്തിൽ പരോക്ഷമായി പല രീതിയിൽ ധനശ്രീയെ വിഡിയോയിൽ പരിഹസിക്കുന്നു. ഇതിനു താഴെ ചെഹൽ കമന്റിടുകയും ചെയ്തു. ‘ഒരു കേസിനു കൂടി തയാറായിക്കോളൂ’ എന്നായിരുന്നു ചെഹലിന്റെ മറുപടി.
പിന്നാലെ തന്റെ ഇസ്റ്റഗ്രാം പേജിലൂടെ ധനശ്രീയും പ്രതികരിച്ചു. വളർത്തു നായയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ധനശ്രീയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ‘വിഷമിക്കേണ്ട സുഹൃത്തുക്കളേ, എന്റെ അമ്മ നല്ല സമയം ആസ്വദിക്കുന്നു’ എന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു. വിവാഹമോചനക്കേസിനായി കോടതിയിലെത്തിയ ചെഹൽ ‘ഷുഗർ ഡാഡി’ എന്നെഴുതിയ ടി ഷർട്ട് ധരിച്ചത് വൻ ചർച്ചയായിരുന്നു. ഇതു സൂചിപ്പിച്ചായിരുന്നു ധനശ്രീയുടെ വാക്കുകൾ.
2020 ഡിസംബറിലാണ് യുസ്‍വേന്ദ്ര ചെഹലും ധനശ്രീയും തമ്മിൽ വിവാഹിതരായത്. 18 മാസം വേർപിരിഞ്ഞു താമസിച്ചശേഷം 2025 മാർച്ചിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായത്.
English Summary:








English (US) ·