ഒരു കൈയ്യില്‍ പ്രണവും, മറു കൈയ്യില്‍ വിസ്മയയും, കൂടെ ആന്റണിയും; മോഹന്‍ലാലിന്റെ അപൂര്‍വ്വമായ ഒരു ഫോട്ടോ

1 month ago 5

Authored by: അശ്വിനി പി|Samayam Malayalam12 Feb 2026, 4:00 p.m. IST

മക്കളെ അവരുടെ ഇഷ്ടങ്ങള്‍ക്കൊപ്പം വിടുന്ന അച്ഛനാണ് മോഹന്‍ലാല്‍. ഒന്നിന് വേണ്ടിയും പ്രണവിനെയോ വിസ്മയയെയോ നിര്‍ബന്ധിക്കാറില്ല, അവര്‍ എങ്ങനെ വളരണം ജീവിക്കണം എന്ന നിയന്ത്രണങ്ങളും വയ്ക്കാറില്ല

mohanlal antony perunbavoorവൈറലാവുന്ന പഴയ ഫോട്ടോ
സോഷ്യല്‍ മീഡിയയ ഒന്നും ഇത്രയ്ക്ക് അധികം സജീവമല്ലാത്ത കാലത്തായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ സ്റ്റാര്‍സ് ആയത്. അന്ന് ലൊക്കേഷനിലുള്ള ചിത്രങ്ങളും, സ്വകാര്യ ജീവിതത്തിലെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ അറിഞ്ഞിരുന്നത് സിനിമ മാസികകളിലൂടെ മാത്രമായിരുന്നു. ചിലത് ആല്‍ബങ്ങളില്‍ മാത്രം സൂക്ഷിക്കപ്പെട്ടു. പക്ഷേ കാലം ഇപ്പോള്‍ മാറി, സോഷ്യല്‍ മീഡിയ കാണാത്ത ചിത്രങ്ങളില്ല എന്ന് തന്നെ പറയാം. അക്കൂട്ടത്തിലേക്ക് ഇതാ പഴയൊരു ഫോട്ടോ കൂടെ

ബുള്‍ഗാന്‍ താടിയും വച്ച് രണ്ട് മക്കളെയും കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഒരു ഫോട്ടോയാണ് പ്രചരിക്കുന്നത്. ജുബ്ബയും പാന്റ്‌സുമാണ് മോഹന്‍ലാലിന്റെ വേഷം, സമാനമായ കുട്ടി ജുബ്ബയും പാന്റ്‌സും പ്രണവും ധരിച്ചിരിക്കുന്നു. ഉടുപ്പും സോക്‌സുമൊക്കെയിട്ട് വിസ്മയയും, കൂടെ അന്നും ഇന്നും സനന്തസഹചാരിയായ ആന്റണി പെരുമ്പാവൂരും. മോഹന്‍ലാല്‍ രണ്ട് മക്കളെയും പിടിച്ചിരിക്കുന്ന രീതിയാണ് ആ ഫോട്ടോയിലേക്ക് നോക്കുമ്പോള്‍ ആദ്യം ആകര്‍ഷിക്കുന്നത്.

Also Read: സൂര്യ - ജ്യോതിക വിവാഹത്തിന് സൂര്യയുടെ അമ്മയ്ക്ക് എതിര്‍പ്പായിരുന്നു, ആ പ്രണയത്തിന് കാരണം രാധിക; വെളിപ്പെടുത്തി അച്ഛന്‍ ശിവകുമാര്‍

പ്രണവ് അച്ഛനൊപ്പം ബാലതാരമായി തന്നെ അഭിനയ ലോകത്തേക്ക് അന്നേ വന്നിരുന്നു. അച്ഛന്റെ ചെറുപ്പകാലം ചെയ്തുകൊണ്ട് ഒന്നാമന്‍ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജ്ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും നേടി. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലെ ഗസ്റ്റ് റോളിന് ശേഷം 2018 ല്‍ ആണ് പ്രണവ് നായകനായി അരങ്ങേറിയത്.

യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവ് പിന്നീട് തന്റെ യാത്രാ ചെലവുകള്‍ക്ക് വേണ്ടി അസിസ്റ്റന്റ് ഡയരക്ടറായും നായകനായും ഓരോ ഇടവേളകളില്‍ സിനിമയിലേക്ക് തിരിച്ചെത്തി. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം, ഡൈയിസ് ഇറേ പോലുള്ള സിനിമകള്‍ വളരെ അധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.


മക്കളെ ഒന്നിനും നിര്‍ബന്ധിക്കാത്ത മോഹന്‍ലാല്‍, അവരുടെ ഇഷ്ടങ്ങള്‍ക്കൊപ്പം പോകുകയാണ് ചെയ്യാറുള്ളത്. പ്രായപൂര്‍ത്തിയായവരാണ്, ഇഷ്ടങ്ങളും താത്പര്യങ്ങളും അവര്‍ക്കുണ്ടാവും, അവര്‍ അതനുസരിച്ച് ജീവിക്കട്ടെ, അവര്‍ ഓരോ വ്യക്തികളാണ് എന്നതാണ് മോഹന്‍ലാലിന്റെ കാഴ്ചപ്പാട്. അതേ സമയം അവര്‍ ഒരു ആഗ്രഹം പറഞ്ഞാല്‍ കൂടെ നിന്ന് അത് സാധിച്ചുകൊടുക്കും എന്നതിന് തെളിവാണ് ഇപ്പോള്‍ മകള്‍ വിസ്മയയുടെ സിനിമ അരങ്ങേറ്റം. ഒരു സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം വിസ്മയ അമ്മ വഴി അച്ഛനെ അറിയിച്ചു, തന്റെ സാധ്യമായ വഴികളിലൂടെ അത് നേടിക്കൊടുക്കുകയും ചെയ്തു. വിസ്മയ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രം അണിയറയില്‍ തയ്യാറെടുക്കുകയാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article