'ഒരു കൊടുങ്കാറ്റ് വരുന്നുണ്ട്'; പവൻ കല്യാണിന്റെ വില്ലനായി ബോബി ഡിയോൾ, 'ഹരിഹര വീര മല്ലു' ട്രെയിലർ

6 months ago 7

03 July 2025, 03:32 PM IST

Hari Hara Veeramallu

ഹരിഹര വീര മല്ലു എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ ഒരുക്കിയ ഹരിഹര വീര മല്ലു -പാർട്ട് 1 എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. "സ്‌വോർഡ് വേഴ്സസ് സ്പിരിറ്റ്" എന്നാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ ടാഗ് ലൈൻ. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ കീഴിൽ എ.എം. രത്നം അവതരിപ്പിക്കുകയും എ. ദയാകർ റാവു നിർമ്മിക്കുകയും ചെയ്ത ഈ ചിത്രം 2025 ജൂലൈ 24ന് തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

പവൻ കല്യാൺ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ ആവേശം നൽകുന്ന ട്രെയിലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഡൽഹി സുൽത്താനേറ്റിൽ നിന്ന് സനാതന ധർമ്മത്തെ സംരക്ഷിക്കാൻ നിയോ​ഗിക്കപ്പെട്ട ഒരു വിമത യോദ്ധാവായ വീര മല്ലുവായി പവൻ കല്യാണിനെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലറിൽ അവതരിപ്പിക്കുന്നു. മുഗൾ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവൻ കല്യാൺ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധരായ ഭരണാധികാരികളിൽ ഒരാളായ ഔറംഗസേബിന്റെ വേഷത്തിൽ ബോബി ഡിയോൾ അഭിനയിച്ചിരിക്കുന്നു.

പവൻ കല്യാണിൻ്റെ ഊർജ്ജസ്വലമായ പ്രകടനവും സ്ക്രീൻ സാന്നിധ്യവുമാണ് ഹരിഹര വീര മല്ലുവിൻ്റെ ഹൈലൈറ്റ്. ട്രെയിലറിൽ ആകർഷകമായ യുദ്ധരംഗങ്ങളും വീര മല്ലുവും മുഗളരും തമ്മിലുള്ള പോരാട്ടവും ഉൾപ്പെടുത്തി ആരാധകരെ ആവേശം കൊള്ളിക്കുന്ന സംവിധായകൻ, വമ്പൻ ക്യാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പഞ്ചമി എന്ന കഥാപാത്രമായി നിധി അഗർവാൾ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.

ഛായാഗ്രഹണം- ജ്ഞാന ശേഖർ വി.എസ്, മനോജ് പരമഹംസ. സംഗീതം- കീരവാണി. എഡിറ്റിംഗ്- പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ -തോട്ട തരണി.

Content Highlights: Pawan Kalyan`s Hari Hara Veera Mallu Part 1 trailer is out

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article