Published: May 06 , 2025 10:23 PM IST
1 minute Read
ബെംഗളൂരു∙ കരിയറിന്റെ ഒരു ഘട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്ലബ്ബ് വിടുന്ന കാര്യം പരിഗണിച്ചിരുന്നുവെന്ന് സൂപ്പര്‍ താരം വിരാട് കോലി. പ്രതീക്ഷകളുടെ ഭാരം ചുമലിലുണ്ടായിരുന്നതിനാൽ തളർന്നുപോയതായും, അതുകൊണ്ടാണ് ആര്‍സിബി ക്യാപ്റ്റൻ സ്ഥാനം രാജി വച്ചതെന്നും കോലി ക്ലബ്ബ് പുറത്തുവിട്ട പോഡ്കാസ്റ്റിൽ പ്രതികരിച്ചു. ‘‘വർഷങ്ങളോളം ഞാന്‍ ടീം ഇന്ത്യയെ നയിച്ചു. ഒൻപതു സീസണുകളിൽ ആർസിബിയുടെ ക്യാപ്റ്റനായി. എന്നാൽ ബാറ്ററെന്ന നിലയിൽ എന്നിലുള്ള പ്രതീക്ഷകൾ കൂടിയതോടെ സമ്മർദത്തിലായി.’’–കോലി പറഞ്ഞു.
‘‘2016–2019 കാലത്ത് ആർസിബി വിടണമെന്ന് പല കോണുകളിൽനിന്നും നിർദേശങ്ങൾ കിട്ടിയിരുന്നു. കരിയറിൽ എന്റെ കാര്യങ്ങൾ തന്നെ എനിക്കു ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്ന് അറിയാത്തൊരു സാഹചര്യമായിരുന്നു അത്. വളരെയധികം ബുദ്ധിമുട്ടിലായി. അതിൽനിന്ന് രക്ഷ നേടുന്നതിനാണു നിർണായകമായ തീരുമാനം എടുത്തത്.’’
‘‘ബാറ്ററെന്ന നിലയിൽ മികച്ച പ്രകടനം നടത്തി, എനിക്ക് ഇവിടെ തന്നെ തുടർന്നും കളിക്കണമായിരുന്നു. അതോടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. കളിക്കാരനായി മാത്രം ബെംഗളൂരുവിൽ തുടരുന്നതാണു നല്ലതെന്നും ഞാൻ തീരുമാനിച്ചു. ആർസിബിയുമായി അത്രത്തോളം വിലപ്പെട്ട ബന്ധമാണ് എനിക്കുള്ളത്. ജയിച്ചാലും തോറ്റാലും ഇവിടെ തുടരാൻ തീരുമാനിച്ചതും അങ്ങനെയാണ്.’’–കോലി വ്യക്തമാക്കി.
English Summary:








English (US) ·