അതെ, ഓമിയോടുള്ള തന്റെ ഇഷ്ടം എത്രത്തോളം വലുതാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണിപ്പോള്‍ ദിയ കൃഷ്ണ . വളരെ ക്യൂട്ട് ആയിട്ടുള്ള ഒരു ചിത്രത്തിനൊപ്പമാണ് ദിയയുടെ പോസ്റ്റ്. അമ്മയും മകനും തമ്മിലുള്ള ഒരു മനോഹരമായ നിമിഷം ചിത്രത്തില്‍ കാണാം. എനിക്കൊരു ട്രു ലവ് വേണം എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചപ്പോള്‍ പ്രായം എത്രയാണ് എന്ന് ഞാന്‍ മെന്‍ഷന്‍ ചെയ്യാന്‍ മറന്നുപോയി. എന്റെ മധുരമുള്ള കൊച്ചു പ്രപഞ്ചമേ, ഓരോ ദിവസവും എന്നെ അല്‍പാല്‍പമായി സുഖപ്പെടുത്തിയതിന് നന്ദി- എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ദിയ കുറിച്ച ക്യാപ്ഷന്‍.
ഫോട്ടോയ്ക്ക് താഴെ ഇഷാനി കൃഷ്ണയും, ഹന്‍സിക കൃഷ്ണയും കൃഷ്ണകുമാറും എത്തിയിട്ടുണ്ട്. ഓമിയുടെ ക്യൂട്‌നസ്സിനെ കുറിച്ച് തന്നെയാണ് കമന്റുകള്‍ മുഴുവന്‍.
ഓമി ബേബിയുടെ ജനനം തന്നെ വലിയ വൈറലായിരുന്നു. ആദ്യമായി ഒരു യൂട്യൂബ് ചാനലില്‍ പ്രസവം ലൈവ് ആയി കാണിച്ചത് ഓമിയുടേതാണ്. സ്യൂട്ട് റൂമില്‍ ദിയ ഓമിയ്ക്ക് ജന്മം നല്‍കിയതിന് ലോകം മുഴുവന്‍ സാക്ഷിയായി. ഒരു അമ്മയുടെ പ്രസവവേദന നേരിട്ട് കണ്ട സമൂഹത്തിന് അത് വലിയൊരു തിരിച്ചറിവുമായിരുന്നു. 2025 ജൂലൈ 5 ന് ആയിരുന്നു ആ വൈറല്‍ ദിനം. ഒരു വയസ്സാവാന്‍ ഓമിയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ
ഡെലിവറി കൊണ്ട് തീര്‍ന്നില്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മടിയിലിരുന്ന കൊച്ചുമിടുക്കന്റെ ചിത്രങ്ങള്‍ അപ്പോഴും വൈറലായി. കൃഷ്ണകുമാര്‍ കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ കാണാന്‍ എത്തിയിരുന്നു. അന്ന് ഓമിയെ എടുത്ത് കൊഞ്ചിച്ച പ്രധാനമന്ത്രി, എന്റെ കൊച്ചു സുഹൃത്ത് എന്ന് പറഞ്ഞ് ഫോട്ടോ സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിരുന്നു. ഒരു വയസ്സ് ആവുന്നതിന് മുന്‍പേ ഓമി നേടിയ ശ്രദ്ധയൊന്നും ഇതുവരെ കൃഷ്ണകുമാര്‍ ഫാമിലിയില്‍ മറ്റാര്‍ക്കും കിട്ടിയിട്ടില്ല എന്നാണ് പറയപ്പെടുന്നത്. നിയോം അശ്വിന്‍ കിഷ്ണ എന്നാണ് ഓമിയുടെ യഥാര്‍ത്ഥ പേര്.




English (US) ·