ഒരു ദിനം ബാക്കി, ഇം​ഗ്ലീഷ്നിരയെ എറിഞ്ഞിടുമോ? ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രം

6 months ago 7

06 July 2025, 11:10 AM IST

siraj

മുഹമ്മദ് സിറാജ് | AFP

ബർമിങാം: ഇതുവരെ ജയിച്ചിട്ടില്ലാത്ത എഡ്ജ്ബാസ്റ്റണിലെ മൈതാനത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആദ്യ ടെസ്റ്റ് ജയം സ്വപ്നം കാണാം. രണ്ടാമിന്നിങ്‌സിൽ സെഞ്ചുറിയോടെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മുന്നിൽനിന്ന് നയിക്കുകയും മറ്റ് ബാറ്റർമാർ മികച്ച പിന്തുണ നൽകുകയും ചെയ്തപ്പോൾ രണ്ടാംക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂറ്റൻ വിജയലക്ഷ്യമൊരുക്കി. 608 റൺസാണ് ആതിഥേയർക്ക് ജയിക്കാൻ വേണ്ടത്.

കൂറ്റൻ ലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് പതറുകയാണ്. നാലാംദിവസം കളി അവസാനിക്കുമ്പോൾ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ്. ബെൻ ഡെക്കറ്റ് (25), സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (ആറ്) എന്നിവർ പുറത്തായി. ഒലി പോപ്പ് (24), ഹാരി ബ്രൂക് (15) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി. 536 റൺസാണ് ഇംഗ്ലണ്ടിന് ഇനി ജയിക്കാൻ വേണ്ടത്.

ഒന്നാമിന്നിങ്‌സിൽ 180 റൺസ് ലീഡ് നേടിയ ഇന്ത്യ രണ്ടാമിന്നിങ്‌സിൽ ആറ് വിക്കറ്റിന് 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിങ്‌സിൽ ഇരട്ട സെഞ്ചുറി നേടിയിരുന്ന ഗിൽ രണ്ടാമിന്നിങ്‌സിൽ 161 റൺസടിച്ചു. രവീന്ദ്ര ജഡേജ (69), ഋഷഭ് പന്ത് (65), കെ.എൽ. രാഹുൽ (55) എന്നിവർ അർധസെഞ്ചുറികളുമായി തിളങ്ങി. കരുൺ നായർ 26 റൺസിന് പുറത്തായി. ഇതോടെയാണ് ഇന്ത്യയ്ക്ക് മൊത്തം 607 റൺസ് ലീഡ് ലഭിച്ചത്. സ്കോർ: ഇന്ത്യ 587, ആറിന് 427 ഡിക്ല. ഇംഗ്ലണ്ട് 401.

Content Highlights: india vs england trial series

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article