27 August 2025, 08:02 PM IST

റൊമാരിയോ ഷെഫേർഡ് | PTI
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി വിന്‍ഡീസ് താരം റൊമാരിയോ ഷെഫേര്‍ഡ്. സെന്റ് ലൂസിയ കിങ്‌സിനെതിരേ ഗയാന ആമസോണ്‍ വാരിയേഴ്‌സിനായി താരം അര്‍ധസെഞ്ചുറി തികച്ചു. 34 പന്തില്‍ നിന്ന് 73 റണ്‍സെടുത്താണ് താരം പുറത്തായത്. എന്നാല്‍ മത്സരത്തില്‍ ഗയാന തോറ്റു.
റൊമാരിയോ ഷെഫേര്‍ഡിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ഗയാന അടിച്ചെടുത്തത്. ഒരു ഘട്ടത്തില്‍ 78-5 എന്ന നിലയിലായിരുന്നു ടീം. ഏഴാമനായി ഇറങ്ങിയ വിന്‍ഡീസ് താരം തകര്‍ത്തടിച്ചതോടെ സ്‌കോര്‍ കുതിച്ചു. 34 പന്തില്‍ 73 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. അഞ്ച് ഫോറുകളും ഏഴ് സിക്‌സറുകളും ഷെഫേര്‍ഡ് നേടി.
അതേസമയം ഇന്നിങ്‌സിലെ ഒരു പന്തില്‍ സെന്റ് ലൂസിയ 22 റണ്‍സ് വഴങ്ങി. 15-ാം ഓവറിലാണ് സംഭവം. ആദ്യം നോബോളിലാണ് തുടക്കം. അടുത്ത പന്ത് വൈഡായി. തൊട്ടടുത്ത പന്ത് വീണ്ടും നോബോള്‍, പക്ഷേ ഷെഫേര്‍ഡ് അതിര്‍ത്തികടത്തി. സമാനമായി വീണ്ടുമൊരു നോബോള്‍ സിക്‌സര്‍. അടുത്ത പന്തും സിക്‌സറടിച്ചതോടെ സെന്റ് ലൂസിയ വഴങ്ങിയതാകട്ടെ ഒരു പന്തില്‍ 22 റണ്‍സാണ്.
തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും മത്സരത്തില്‍ സെന്റ് ലൂസിയ കിങ്‌സ് തിരിച്ചടിച്ചു. 11 പന്ത് ബാക്കി നില്‍ക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ ടീം ജയത്തിലെത്തി.
Content Highlights: Romario Shepherd innings 22 Runs In 1 Ball cpl








English (US) ·