Authored by: ഋതു നായർ|Samayam Malayalam•10 Jun 2025, 5:54 pm
6 കോടി വിലയുള്ള ഉറൂസ് 7 കോടി വിലയുള്ള Ferrari 812 എന്നിവ ഉൾപ്പെടെ നിരവധി ലക്ഷ്യൂറിയസ് വണ്ടികൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഒപ്പം കോടികൾ ശമ്പളം വാങ്ങുന്ന ഒരു ആഡ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.
പ്രകാശ് വർമ്മ (ഫോട്ടോസ്- Samayam Malayalam) പ്രകാശ് വർമ്മ നടൻ എന്നതിലുപരി വേൾഡ് ഫെയ്മസ് അഡ്വെർടൈസ്‌മെന്റുകളുടെ സംവിധായകൻ കൂടി ആണ്. പ്രകാശ് മാത്രമല്ല അദ്ദേഹത്തിന്റെ പത്നിയും ഇതേ രംഗത്ത് തന്നെയാണ് പ്രവർത്തിക്കുന്നത്. അടുത്തിടെ മണിയൻ പിളള രാജു ഒരു നാഷണൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശിന്റെ വരുമാനത്തെ കുറിച്ചുകൂടി സംസാരിക്കുന്നത്. ഒരു പരസ്യത്തിന് ഒരു കോടി ഒക്കെ വാങ്ങുന്ന ആളാണ്. ലംബോർഗിനി മുതൽ ഒരുപാട് വണ്ടികളൊക്കെ ഉണ്ട് പക്ഷെ ആള് ഭയങ്കര സിംപിൾ ആണ്,. ഒരു എണ്ണൂറോളം ആഡ്‌സ് ചെയ്ത ആളാണ്. ആദ്യ സീൻ കഴിഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു കിടിലൻ നടൻ ആണ് എന്ന് എന്നായിരുന്നു അദ്ദേഹം പറഞ്ഞതും.
ALSO READ: ഒൻപതുമാസമായ ഒരു പെണ്ണാണ് പൂർണ്ണഗർഭിണി! എല്ലാവരെയും അമിതമായി വിശ്വസിക്കുന്ന പ്രകൃതം; പ്രശ്നത്തിൽ പെട്ടപ്പോൾ സപ്പോർട്ടുമായി കുടുംബവും
പരസ്യ ചിത്രരംഗത്തെ അതികായൻ ആണ് പ്രകാശ് വർമ്മ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്യചിത്ര സ്ഥാപനമായ ‘നിർവാണ’യുടെ സ്ഥാപകനാണ് പ്രകാശ് വർമ. അന്തരിച്ച അഭിനേതാവ് ശ്രീ. ജഗന്നാഥ വർമ്മയുടെ മൂത്ത സഹോദരന്റെ പുത്രൻ ആണ് പ്രകാശ്. നടൻ മനുവർമ്മയുടെ സഹോദരസ്ഥാനം ആണ് പ്രകാശിന്. ആലപ്പുഴക്കാരനായ പ്രകാശ് വർമ്മക്ക് കൊച്ചിയിലും ബാംഗ്ലൂരിലും അടക്കം നിരവധി പ്രോപെര്ട്ടികളും ഉണ്ട്.
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ പ്രകാശ് വോഡോഫോൺ സൂസൂ പരസ്യങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയിലെത്തിച്ചത്. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ശേഷം സിനിമാസംവിധാന മോഹവുമായി മലയാളസിനിമയിൽ സംവിധാനസഹായിയായി പ്രവർത്തിച്ച പ്രകാശ് ലോഹിതദാസ്, വിജി തമ്പി എന്നിവരുടെ ചിത്രങ്ങളിലും തിളങ്ങി. വി.കെ. പ്രകാശിന്റെ പരസ്യചിത്രങ്ങളിലും സംവിധാനസഹായിയായി . 2001-ലാണ് പ്രകാശും ഭാര്യ സ്നേഹ ഐയ്പും ചേർന്ന് നിർവാന എന്ന പരസ്യനിർമ്മാണ സ്ഥാപനം അരംഭിക്കുന്നത്.





English (US) ·