'ഒരു പോലീസുകാരന് ആദ്യം വേണ്ട ക്വാളിറ്റി ഒബ്‌സര്‍വേഷനാണ്, എടുത്തുചാട്ടമല്ല'; 'റോന്ത്' ടീസര്‍

7 months ago 10

roshan mathew dileesh pothan ronth movie

പ്രതീകാത്മക ചിത്രം | Photo: Screen grab/ YouTube: Junglee Pictures

രാത്രി പട്രോളിംഗിനിറങ്ങുന്ന രണ്ട് പോലീസുകര്‍. ഇതില്‍ ഒരാള്‍ പോലീസുകാരന്‍ എങ്ങിനെയാവണം എന്ന് സഹപ്രവര്‍ത്തകനെ പഠിപ്പിക്കുന്ന എസ്‌ഐ. മറ്റൊരാള്‍ ഇത് അത്രക്ക് ഇഷ്ടപ്പെടാത്ത ജൂനിയറായ പോലീസ് ഡ്രൈവര്‍. എടുത്തുചാട്ടമല്ല നിരീക്ഷണ പാടവമാണ് ഒരു പോലീസുകാരന് ഏറ്റവുമാദ്യം വേണ്ടതെന്ന് യോഹന്നാന്‍ പറയുമ്പോള്‍ ദീനനാഥിന് അത് രസിക്കുന്നില്ലെന്ന് ടീസറില്‍നിന്ന് മനസിലാക്കാം. ഔദ്യോഗിക ജീവിതത്തിന്റെ ഉള്ളറകള്‍ തുറന്നു കാണിക്കുന്ന ടീസര്‍ പുറത്തിറക്കിയിരിക്കുയാണ് ഷാഹി കബീര്‍ ചിത്രം 'റോന്ത്'. യോഹന്നാന്‍ എന്ന എസ്‌ഐ ആയി ദിലീഷ് പോത്തനും ദിനനാഥ് എന്ന ഡ്രൈവറായി റോഷന്‍ മാത്യുവിനേയും ചിത്രത്തില്‍ കാണാം.

ഫെസ്റ്റിവല്‍ സിനിമാസിന്റേയും ജംഗ്ലീ പിക്‌ച്ചേഴ്‌സിന്റേയും ബാനറില്‍ ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'റോന്ത്' ജൂണ്‍ 13-ന് തീയേറ്ററുകളിലെത്തുകയാണ്. പോലീസ് കഥകളിലൂടെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഷാഹിയുടെ പോലീസ് കഥ എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതവുമായി ഏറെ അടുത്തുനില്‍ക്കുന്ന ഒന്നാണ്.

'ഇലവീഴാപൂഞ്ചിറ'യ്ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന 'റോന്ത്' സൂപ്പര്‍ ഹിറ്റായ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കുന്ന സിനിമകൂടിയാണ്. ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മിക്കുന്നത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദൂട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മനേഷ് മാധവനാണ് ഛായാഗ്രഹണം, എഡിറ്റര്‍ പ്രവീണ്‍ മംഗലത്ത്. അനില്‍ ജോണ്‍സണ്‍ ആണ് സംഗീതവും പശ്ചാത്തല സംഗീതവും, ഗാനങ്ങള്‍ എഴുതിയത് അന്‍വര്‍ അലി. ദിലീപ് നാഥാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

അസോസിയേറ്റ് പ്രൊഡ്യൂസര്‍: കല്‍പ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസര്‍: സൂര്യ രംഗനാഥന്‍ അയ്യര്‍, സൗണ്ട് മിക്‌സിംഗ്: സിനോയ് ജോസഫ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: അരുണ്‍ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടര്‍: ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനര്‍: ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്‌സ്യല്‍: മംമ്ത കാംതികര്‍, ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ്: ഇശ്വിന്തര്‍ അറോറ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍: മുകേഷ് ജെയിന്‍, പിആര്‍ഒ: സതീഷ് എരിയാളത്ത്, പിആര്‍ സ്ട്രാറ്റജി: വര്‍ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ യൂത്ത്.

Content Highlights: Shahi Kabir’s Ronth Starring Dileesh Pothan & Roshan Mathew teaser

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article