ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ട്; ലിസ്റ്റിന്റെ പ്രസ്താവനയിൽ വിവാദം

8 months ago 11

03 May 2025, 10:30 AM IST


ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും.’’– ലിസ്റ്റിന്റെ വാക്കുകള്‍ ഇങ്ങനെ.

Listin Stephen

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ | സ്ക്രീൻ​ഗ്രാബ്

കൊച്ചി: മലയാള സിനിമയിൽ പുതിയ വിവാദത്തിന് തുടക്കമിട്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മലയാളത്തിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചൂടേറിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ആ നടൻ ഇനിയും ആ തെറ്റ് തുടർന്നാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ലിസ്റ്റിൻ പറഞ്ഞു. കൊച്ചിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിലേക്ക് ഇന്നു തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും.’’– ലിസ്റ്റിന്റെ വാക്കുകള്‍ ഇങ്ങനെ.

അതേസമയം നിരവധി പേർ ലിസ്റ്റിനെ വിമർശിച്ച് രം​ഗത്തെത്തി. കൃത്യമായ കാരണം പറയാതെയുള്ള ഇത്തരം അഭിപ്രായപ്രകടനങ്ങൾ ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കാനേ സഹായിക്കൂ എന്ന് പലരും പ്രതികരിച്ചു. പേരില്ലാത്ത പ്രമുഖരുടെ വിവരങ്ങൾ ഞങ്ങൾക്കറിയാൻ താല്പര്യമില്ല. വെറുതെ ഞങ്ങളുടെ സമയം കളയരുത്. നിങ്ങളുടെ സമയത്തെക്കാൾ വില ഞങ്ങളുടെ സമയത്തിനുണ്ട് എന്നെല്ലാം കമന്റുകളുണ്ട്. പുതിയ സിനിമയുടെ പ്രൊമോഷൻ വല്ലതും ആണോ എന്നും ചോദിച്ചവരുണ്ട്.

Content Highlights: Listin Stephen sparks controversy, accusing a starring Malayalam histrion of a superior mistake

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article