Published: October 16, 2025 09:10 PM IST Updated: October 16, 2025 09:16 PM IST
1 minute Read
മുംബൈ∙ ഒരു അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ അവതരാകനായ കോൻ ബനേഗാ ക്രോർപതി, 17 സീസണിൽ മത്സരാർഥിയായി എത്തിയ ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശിയായ ഇഷിത് ഭട്ടാണ് ആ ചർച്ചകളിലെ താരം. സമ്മാനത്തുകയൊന്നും നേടാൻ സാധിക്കാതെ പോയതിന് ഇഷിതിന് ക്രൂരമായ ട്രോളുകളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഷോയിൽ ഇഷിതിന്റെ പെരുമാറ്റത്തെക്കുറിച്ചും ഏറെ വിമർശനങ്ങൾ ഉയർന്നു. എന്നാൽ കേവലം അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഒരു കുട്ടിയെ ഇത്തരത്തിൽ രൂക്ഷമായി ആക്രമിക്കുന്നതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തി.
ഇപ്പോഴിതാ, ഇന്ത്യൻ ക്രിക്കറ്റ് താരം വരുൺ ചക്രവർത്തിയും ഇഷിത് ഭട്ടിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടിയെ പരിഹസിക്കുന്നവരെ രൂക്ഷമായ ഭാഷയിലാണ് വരുണ്‍ വിമർശിച്ചത്. ‘‘ഒരു ബോധവുമില്ലാതെ വായ തുറക്കുന്ന ഭീരുക്കളുടെ സ്ഥലമായി സമൂഹമാധ്യമങ്ങൾ മാറിയിരിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം! ദൈവത്തെ ഓർത്ത്, അവൻ ഒരു കുട്ടിയാണ്!! അവൻ വളരട്ടെ!! ഒരു കുട്ടിയെ നിങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ലെങ്കിൽ, ഈ കുട്ടിയെ കുറിച്ച് അഭിപ്രായം പറയുന്ന മണ്ടന്മാരെ സഹിക്കുന്ന സമൂഹത്തെക്കുറിച്ച് ഓർക്കുക!!!!!!’’– വരുൺ ചക്രവർത്തി എക്സിൽ കുറിച്ചു.
‘കോൻ ബനേഗാ ക്രോർപതി’ പ്രത്യേക കിഡ്‌സ് എഡിഷനിൽ മത്സരിക്കാനെത്തിയ ഇഷിത് ഭട്ടിന്റെ അമിത ആത്മവിശ്വാസം അവസാനം വിനയായി മാറിയതാണ് എപ്പിസോഡ് ഇത്രയും ചർച്ചയാകാൻ കാരണം. അമിതമായ ആത്മവിശ്വാസം പ്രകടിപ്പിച്ച ഇഷിത്, ഗെയിമിന്റെ നിയമങ്ങൾ പോലും തനിക്കറിയാമെന്നും അതു വിശദീകരിക്കേണ്ടതില്ലെന്നും അമിതാഭ് ബച്ചനോട് പറഞ്ഞു. എന്നാൽ എടുത്തുചാടി ഉത്തരം പറഞ്ഞു തെറ്റിച്ച കുട്ടിക്ക് ഒടുവിൽ സമ്മാനത്തുകയൊന്നും നേടാതെ മടങ്ങേണ്ടി വന്നു.
Example of however societal media has go a spot for cowards moving their mouths without immoderate sense.!
He is simply a kid for deity involvement !! Let him turn !! If u can't tolerate a kid, ideate the nine inactive tolerating galore seed cases similar the ones commenting connected this kid and overmuch much !!!!! pic.twitter.com/O3UQEYKH55
ഹോട്ട് സീറ്റിൽ എത്തിയപ്പോൾ ഇഷിതിനോട്, അമിതാഭ് ബച്ചൻ ഗെയിമിന്റെ നിയമങ്ങൾ വിശദീകരിക്കാൻ തുടങ്ങിയപ്പോൾ ഉടൻ തന്നെ ഇടപെട്ട് പറഞ്ഞത് ഇങ്ങനെയാണ് ‘‘എനിക്ക് നിയമങ്ങൾ അറിയാം, അതുകൊണ്ട് ഇപ്പോൾ എനിക്ക് നിയമങ്ങൾ പറഞ്ഞു തരാൻ നോക്കേണ്ട’’. പിന്നീട്, എല്ലാ ഓപ്ഷനുകളും കേൾക്കുന്നതിന് മുൻപു തന്നെ തന്റെ ഉത്തരം ലോക്ക് ചെയ്യണമെന്ന് ഇഷിത് വാശിപിടിച്ചു. എന്നാൽ രാമായണവുമായി ബന്ധപ്പെട്ട ഒരു കടുപ്പമേറിയ ചോദ്യം വന്നപ്പോൾ ഓപ്ഷനുകൾക്കായി കാത്തുനിന്നു. തുടർന്ന് ബിഗ് ബിയോട് ‘ഓപ്ഷൻ നൽകൂ’ എന്ന് പറയുകയും ചെയ്തു.
ഉത്തരം പറഞ്ഞപ്പോൾ, ‘സർ, ഒന്ന് മാത്രമല്ല അതിൽ നാല് ലോക്ക് ഇട്ടോളൂ, പക്ഷേ ലോക്ക് ചെയ്യൂ’ എന്ന് ഉറക്കെ പറയുകയും ചെയ്തു. എന്നാൽ, നിർഭാഗ്യവശാൽ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ല. ഇതോടെ സമ്മാനത്തുകയൊന്നും നേടാതെ കുട്ടിക്ക് ഷോയിൽനിന്നു മടങ്ങേണ്ടി വന്നു. കുട്ടി ഉത്തരം തെറ്റിച്ചതോടെ അമിതാഭ് ബച്ചൻ പ്രതികരിച്ചു, ‘‘ചിലപ്പോൾ കുട്ടികൾ അമിത ആത്മവിശ്വാസം കാരണം തെറ്റുകൾ വരുത്തും’’ എന്നാണ് ബച്ചൻ പറഞ്ഞത്.
KBC के स्टेज पर बच्चा नहीं गया था,ओवरकॉन्फिडेंस का चलता-फिरता एडिशन गया था।
अमिताभ बच्चन जैसे लीजेंड के सामने बोल दिया — रूल मत समझाइए मुझे
वाह बेटा!
संस्कार कहाँ रह गए?
घर में "बड़े से बात कैसे करनी है" भी सिखाते हैं या सीधा YouTube Shorts से एजुकेशन ली है?#AmitabhBachchan pic.twitter.com/DS9UfT9vXX
English Summary:








English (US) ·