Authored by: ഋതു നായർ|Samayam Malayalam•31 May 2025, 1:04 pm
ഒന്നുകിൽ ഒരു ഭ്രാന്തന്റെ ഭാര്യ ആയിരിക്കാം അല്ലെങ്കിൽ വേറിട്ട ജീവിതം ആസ്വദിക്കാം എന്നാണ് എന്നോട് ആദ്യമായി ഇക്ക പറയുന്നത്. വ്യത്യസ്തമായ ഒരു പ്രൊപ്പോസൽ നിങ്ങളൊക്കെ കാണുംമ് മുൻപേ ഞാൻ കണ്ടുതുടങ്ങിയതെന്ന് മണവാട്ടി
മണവാളൻ മണവാട്ടി (ഫോട്ടോസ്- Samayam Malayalam) 2018 ൽ ആയിരുന്നു നമ്മുടെ പ്രണയത്തിന്റെ തുടക്കം. ഏഴുവര്ഷങ്ങള്ക്ക് മുൻപേ ഉള്ള സൗഹൃദം പിന്നീട് പ്രണയമായി ഇപ്പോൾ വിവാഹജീവിതത്തിലേക്കും എത്തി. കോളേജിൽ വൈകിയാണ് ശാലു ജോയിൻ ചെയ്യാൻ എത്തുന്നത്. റാഗ് ചെയ്യാൻ ചെന്ന് ഒടുക്കം ഒരേ വൈബിൽ ഉള്ള ആളെ കണ്ട സന്തോഷത്തിലായി മണവാളൻ. പിന്നീട് പരസ്പരം സൗഹൃദമായി പയ്യെ അത് പ്രണയത്തിലേക്കും എത്തി. എങ്കിലും ഒരിക്കൽ പോലും വിവാഹത്തിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ല. വിവാഹനിശ്ചയദിവസം പോലും തനിക്ക് അത് വിശ്വസിക്കാൻ ആകുമായിരുന്നില്ല എന്നാണ് ശാലു (മണവാട്ടി )പറയുന്നത് .
ALSO READ: രേണു സുധി കാരണം പ്രതീഷിന്റെ ജീവിതം നഷ്ടമായോ! രേണു സുധി ആള് എങ്ങനെയുണ്ട്; നിരന്തര ചോദ്യങ്ങൾക്ക് പ്രതീഷിന്റെ മറുപടിഞാൻ ആണ് പ്രൊപ്പോസ് ചെയ്തത്, അപ്പോൾ തന്നെ യെസ് പറഞ്ഞു. അത്ര സീരിയസ് ഒന്നും ആയിരുന്നില്ല ഞാൻ. ഒരു എന്ജോയ്മെന്റ് പോലെ ആയിരുന്നു തുടക്കസമയത്ത്. റിലേഷൻ ആകുന്ന സമയത്ത് തന്നെ പറഞ്ഞിരുന്നു ഒന്നുകിൽ ഭ്രാന്തന്റെ ഭാര്യാ ആയി ജീവിക്കാം അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി അടിച്ചുപൊളിച്ചങ്ങു പോകാം എന്ന് പറഞ്ഞു. എല്ലാത്തിൽ നിന്നും വ്യത്യസ്തമായ ഒരു പ്രൊപ്പോസലിന് അവൾ യെസ് പറഞ്ഞു. തുടക്കസമയത്ത് സീരിയസ് ആയിരുന്നില്ല എങ്കിലും പിന്നെ ശാലു സീരിയസ് ആയി. ബ്രേക്കപ്പ് ഒക്കെ ആയി ആകെ ശോകം അവസ്ഥയിൽ ആയിരുന്നു. ഒരിക്കൽ പോലും വിവാഹത്തിലേക്ക് എത്തും എന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല; മണവാളനും മണവാട്ടിയും പറയുന്നു.ALSO READ:ഇങ്ങനെ പോയാൽ ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യും ! രജിസ്റ്റർ ഓഫീസിൽ കോടികളുടെ കൈമാറ്റം? നടന്നതെന്തെന്ന് അധികം വൈകാതെ പറയുമെന്ന് താരം ഞാൻ എന്താണ് എന്ന് മനസിലാക്കി കൂടെ നിന്ന ആളാണ് ഇവൾ. എനിക്ക് ഇനി ഇങ്ങനെ ഒരാളെ കിട്ടില്ലെന്ന് ബോധ്യമായി. ഈ മണവാളൻ എന്ന ലേബൽ പോലും എനിക്ക് ഉണ്ടാക്കി തന്നതും ഇവളാണ്. അല്ലാതെ എന്റെ പൈസ ഒന്നും കണ്ടുകൂടിയതല്ല. ഇവർ ഒക്കെ എന്നെ കാണും മുൻപേഎന്നെ കണ്ടുതുടങ്ങിയ എന്നെ മനസിലാക്കി കൂടെ നിന്ന ആളാണ് ശാലു. ഇത്തരം കമന്റുകൾ ആളുകൾ ഇടുന്നതിൽ ഒരു കാര്യവും ഇല്ല- മണവാളൻ പറയുന്നു.
ഈ ബന്ധം നഷ്ടപ്പെട്ട് എന്ന് കരുതിയ ഇടത്തുനിന്നുമാണ് വിവാഹത്തിലേക്ക് നമ്മൾ എത്തിയത്. ഞാൻ ആയിരുന്നു ഈ ബന്ധത്തിൽ കൂടുതൽ സീരിയസ് ആയിരുന്നത്. വിവാഹനിശ്ചയത്തിന്റെ അന്നുപോലും എനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല- ശാലുവും പ്രണയകഥ പങ്കിട്ടുകൊണ്ട് പറയുന്നു.





English (US) ·