Published: November 14, 2025 09:35 PM IST
1 minute Read
റാഞ്ചി∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിനു തയാറെടുത്ത് വെറ്ററൻ താരം എം.എസ്. ധോണിയുടെ കഠിന പരിശീലനം. കഴിഞ്ഞ രണ്ടു മാസമായി റാഞ്ചിയിലെ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ദിവസം മൂന്നു മണിക്കൂറിലേറെ ധോണി പരിശീലിക്കുന്നുണ്ട്. ഐപിഎലിന്റെ അടുത്ത സീസണിലും എം.എസ്. ധോണി തന്നെ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുമെന്ന് ഉറപ്പാണ്. അതേസമയം വിക്കറ്റ് കീപ്പർ സ്ഥാനം ധോണി സഞ്ജു സാംസണ് വിട്ടുകൊടുക്കുമെന്നും വിവരമുണ്ട്.
‘‘കഴിഞ്ഞ രണ്ടു മാസമായി ധോണി കൃത്യമായി പരിശീലനം നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 1.30ന് അദ്ദേഹം സ്റ്റേഡിയത്തിലെത്തും. ജിമ്മിൽ ഒരു മണിക്കൂർ വ്യായാമം. അതിനു ശേഷം നെറ്റ്സിൽ രണ്ടു മണിക്കൂർ ബാറ്റിങ് പരിശീലനം. പരിശീലനത്തിനു ശേഷം അരമണിക്കൂർ പൂളിൽ നീന്തും. അതു കഴിഞ്ഞ ആറു മണിയോടെയാണു താരം സ്പോർട്സ് കോംപ്ലക്സ് വിടുന്നത്.’’– ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു.
2025 സീസണിന്റെ തുടക്കത്തിൽ ചെന്നൈയെ നയിച്ച ഋതുരാജ് ഗെയ്ക്‌വാദ് പരുക്കേറ്റു പുറത്തായതോടെയാണ് ധോണി വീണ്ടും ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. 14 മത്സരങ്ങളിൽ നാലെണ്ണം മാത്രം ജയിച്ച ചെന്നൈ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു. ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ചെന്നൈ സൂപ്പർ കിങ്സ് സഞ്ജു സാംസണെ വാങ്ങിയത്. വെറ്ററൻ താരം രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ വിട്ടുകൊടുത്താണ് ചെന്നൈ മലയാളി താരത്തെ സ്വന്തമാക്കിയത്.
English Summary:








English (US) ·