Published: May 04, 2026 10:59 AM IST
1 minute Read
ലണ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചിരുന്ന കാലത്ത് ഒരു മത്സരത്തിൽ ഇറക്കുന്നതിനു വേണ്ടി ടീം ഉടമ തനിക്ക് ചാർട്ടേഡ് വിമാനം വരെ ‘ഓഫര്‍’ ചെയ്തിട്ടുണ്ടെന്ന് ഇംഗ്ലണ്ടിന്റെ വെറ്ററൻ പേസർ മാർക് വുഡ്. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിലാണ് ഐപിഎലിലെ ‘ഞെട്ടിച്ച സംഭവങ്ങളെക്കുറിച്ച്’ മാർക് വുഡ് മനസ്സു തുറന്നത്. ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് മാർക് വുഡ്. പനി ബാധിച്ച്് വിശ്രമത്തിലായിരുന്ന സമയത്ത് ഒരു മത്സരം കളിക്കുന്നതിനു വേണ്ടി മാത്രം പ്രൈവറ്റ് ജെറ്റ് ഓഫർ ചെയ്ത ടീം ഏതാണെന്ന് മാർക് വുഡ് വെളിപ്പെടുത്തിയിട്ടില്ല.
‘‘ഐപിഎലിലെ അഞ്ച് മത്സരങ്ങൾ കഴിഞ്ഞ സമയത്ത് എനിക്ക് സുഖമുണ്ടായിരുന്നില്ല. മൂന്നു ദിവസത്തിനുള്ളിൽ മറ്റൊരു മത്സരം കൂടിയുണ്ട്. ഓരോ അര മണിക്കൂറിലും ഡോക്ടർ വന്ന് എന്നെ പരിശോധിച്ചുകൊണ്ടിരിക്കും. ടീം ഉടമ എന്നെ വിളിച്ച ദിവസം ഇപ്പോഴും ഓർമയുണ്ട്. ഇപ്പോൾ എങ്ങനെയുണ്ട്? യാത്ര ചെയ്യാൻ സാധിക്കുമോയെന്നാണ് അദ്ദേഹം ചോദിച്ചത്. ഞാന്‍ ഒന്നും കഴിച്ചിട്ടില്ലെന്നും കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പോലും പറ്റുന്നില്ലെന്നും മറുപടി നൽകി. അടുത്ത ദിവസവും ടീം ഉടമ വിളിച്ചിട്ട് എങ്ങനെയുണ്ടെന്നു ചോദിച്ചു. അപ്പോഴും വയ്യെന്നായിരുന്നു ഞാൻ പറഞ്ഞത്. ഉടനെ തന്നെ അദ്ദേഹം എനിക്ക് പ്രൈവറ്റ് ജെറ്റ് ഓഫർ ചെയ്തു. ഗ്രൗണ്ടിലെത്തി കളിച്ച ശേഷം മുറിയിലേക്കു തിരികെ പോകാൻ മറ്റൊരു പ്രൈവറ്റ് ജെറ്റ് ഏര്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.’’– മാർക് വുഡ് വ്യക്തമാക്കി.
പ്രൈവറ്റ് ജെറ്റിന്റെ കാര്യം പിതാവിനോടു പറഞ്ഞപ്പോൾ, അദ്ദേഹം പോലും അതു വിശ്വസിക്കാൻ തയാറായില്ല. എന്നാല്‍ ഒടുവിൽ വിശ്രമിക്കാനായിരുന്നു ഞാൻ തീരുമാനിച്ചത്.’’– മാർക് വുഡ് പറഞ്ഞു. ഐപിഎൽ കരിയറിൽ ചെന്നൈ സൂപ്പർ കിങ്സിനായി ഒരു മത്സരവും ലക്നൗ സൂപ്പർ ജയന്റ്സിനായി നാലു മത്സരവുമാണ് മാർക് വുഡ് കളിച്ചിട്ടുള്ളത്. ലക്നൗവിനായി നാലു കളികളിൽനിന്ന് 11 വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്.
English Summary:







English (US) ·