ഒരു മാറ്റത്തിന് വേണ്ടി പുതിയ ഹെയര്‍ സ്റ്റൈല്‍ എന്ന് ഭാഗ്യ ലക്ഷ്മി! ശരിക്കും മുടി മുറിച്ചോ?

1 month ago 8

Authored by: അശ്വിനി പി|Samayam Malayalam2 Apr 2026, 12:45 p.m. IST

എന്തോ എനിക്കിത് ഇഷ്ടമായി, ഒരു മാറ്റത്തിന് വേണ്ടിയുള്ള പുതിയ ഹെയര്‍സ്റ്റൈല്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഭാഗ്യലക്ഷ്മി ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്

bhagyalakshmi hairsbreadth  styleഭാഗ്യലക്ഷ്മി
ചുവന്ന വട്ടപ്പൊട്ടും, ഒരു ചന്ദനക്കുറിയും, അഴിച്ചിട്ട നീണ്ട മുടിയും, സാരിയുമാണ് ഭാഗ്യലക്ഷ്മി യെ കുറിച്ച് പറയുമ്പോള്‍ ആദ്യം പ്രേക്ഷക മനസ്സിലേക്ക് എത്തുമ്പോഴുള്ള മുഖം. എന്നാല്‍ ആ ലുക്ക് മൊത്തത്തിലൊന്ന് മാറ്റിയിരിക്കുകയാണിപ്പോള്‍ ഭാഗ്യലക്ഷ്മി.

മുടി മുറിച്ച്, ബോയ്ക്കട്ട് സ്‌റ്റൈലിലുള്ള രണ്ട് ചിത്രങ്ങളാണ് ഭാഗ്യലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു മാറ്റത്തിന് വേണ്ടി പുതിയ ഹെയര്‍സ്റ്റൈല്‍ എന്നാണ് ഒരു ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍, എന്തോ എനിക്കിഷ്ടമായി എന്ന് പറഞ്ഞ് രണ്ടാമത്തെ ചിത്രവും പങ്കുവച്ചിരിയ്ക്കുന്നു.

Also Read: ഇപ്പോള്‍ ഞാന്‍ ഓകെയാണ്, ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ല എന്ന് കിച്ചു; അമ്മയ്ക്ക് അടുത്ത് പോകല്ലേ എന്ന് ആളുകള്‍

ചിത്രം യഥാര്‍ത്ഥമാണോ, അതോ ഏതെങ്കിലും ആപ് ഉപയോഗിച്ച് ഭാഗ്യലക്ഷ്മി പരീക്ഷണാടിസ്ഥാനത്തില്‍ എഡിറ്റ് ചെയ്ത ചിത്രമാണോ എന്നത് വ്യക്തമാവുന്നതിന് മുന്‍പേ കമന്റുകള്‍ നിറയുകയാണ്. പഴയ ആ ലുക്ക് തന്നെ മതി, ഇതൊട്ടും വേണ്ട എന്ന് പറഞ്ഞ് കടുത്ത നിരാശയാണ് പലരും അറിയിക്കുന്നത്.

എന്നാല്‍ ഈ മാറ്റം ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളെയും കമന്റില്‍ കാണാം. കുറിച്ച് കളര്‍ കൂടെ അടിക്കണം, ഒരു മാറ്റം ഇഷ്ട്‌പ്പെടാത്തത് ആരാണ്, വളരെ നന്നായിരിക്കുന്നു എന്നൊക്കെയാണ് ഈ ലുക്ക് ഇഷ്ടപ്പെട്ടവരുടെ കമന്റുകള്‍. ഇത് ഭംഗിയുണ്ട്, പക്ഷേ ഇതിലും ഭംഗി മുടിയുള്ള ലുക്കാണ് എന്ന് പറയുന്നവരെയും കാണാം.

Also Read: എന്റെ ജീവിതത്തിന്റെ, സ്വപ്‌നങ്ങളുടെ രാജ്ഞിയാണവള്‍, 21 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍


യഥാര്‍ത്ഥത്തില്‍ ഈ ചിത്രങ്ങള്‍ ഭാഗ്യലക്ഷ്മി എഐ ആപില്‍ എഡിറ്റ് ചെയ്തതാണ്. 2013 ല്‍ എടുത്ത ഒരു ഫോട്ടോ ആണിത്. ഇതിനോടകം ഇതിന്റെ യഥാര്‍ത്ഥ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.

മാത്രവുമല്ല, ഈ ഫോട്ടോകള്‍ പങ്കുവച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഇമോഷണലായി ഭാഗ്യലക്ഷ്മി മറ്റൊരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. വര്‍ഷങ്ങളായി തനിക്കൊപ്പം ഉള്ള മോളി എന്ന സഹായി തന്നെ വിട്ട് പിരിയുകയാണ് എന്നും, അവര്‍ മലപ്പുറത്തുള്ള മകളുടെ അടുത്തേക്ക് പോകുകയാണ് എന്നും പറയുന്നതാണ് വീഡിയോ. അതില്‍ പഴയ അതേ ലുക്കും സൗന്ദര്യവുമുള്ള ഭാഗ്യലക്ഷ്മിയെ കാണാന്‍ സാധിക്കുന്നുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article