
ചിത്രത്തിൻെറ പോസ്റ്റർ | Photo: Special arrangement
നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാള്‍ഡോ ചിത്രം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അന്‍വര്‍ റഷീദ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. ഫുള്‍ഫില്‍ സിനിമാസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് 'ഒരു റൊണാള്‍ഡോ ചിത്രം'. അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈവിധ്യവും തീവ്രവുമായ കഥാഖ്യാനമാണ് ചിത്രത്തിന്റേതെന്ന് സൂചിപ്പിക്കുംവിധമാണ് പോസ്റ്റര്‍.
പി.എം. ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം- ദീപക് രവി, എഡിറ്റിങ്- സാഗര്‍ ദാസ്, ഗാനരചന- ജോ പോള്‍, അരുണ്‍ കുമാര്‍ എസ്., റിനോയ് കല്ലൂര്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷാജി എബ്രഹാം, ലൈന്‍ പ്രൊഡ്യൂസര്‍- രതീഷ് പുരക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബൈജു ബാല, അസോസിയേറ്റ് എഡിറ്റര്‍- ശ്യാം കെ. പ്രസാദ്, അസോസിയേറ്റ് ഡയറക്ടര്‍- ജിനു ജേക്കബ്, സൗണ്ട് ഡിസൈന്‍ & ഫൈനല്‍ മിക്‌സ്- അംജു പുളിക്കന്‍, കലാസംവിധാനം- സതീഷ് നെല്ലായ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍, ഫിനാന്‍സ് മാനേജര്‍- സുജിത് പി. ജോയ്, വസ്ത്രലങ്കാരം ആദിത്യ നാണു, മേക്കപ്പ്- മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനില്‍ അന്‍സാദ്, കളറിസ്റ്റ്- രമേഷ് അയ്യര്‍, സ്റ്റില്‍സ്- ടോംസ് ജി. ഒറ്റപ്ലാവന്‍, പിആര്‍ഒ- പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്- പ്രജീഷ് രാജ് ശേഖര്‍, ഡിസൈന്‍- റിവര്‍ സൈഡ് ഹൗസ്, പബ്ലിസിറ്റി & പ്രൊമോഷന്‍സ്- ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights: Oru Ronaldo Chithram poster release
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·