
‘ഒരു റൊണാൾഡോ ചിത്രം’ ടൈറ്റിൽ പോസ്റ്റർ | സ്ക്രീൻഗ്രാബ്
ഫുൾഫിൽ സിനിമാസ് നിർമിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ എന്ന സിനിമയുടെ മോഷൻ ടൈറ്റിൽ പുറത്തിറക്കി. നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയൻ ആണ് റിനോയ് കല്ലൂർ.
സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഒരു റൊണാൾഡോ ചിത്രം’. പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.
പി.എം ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം -ദീപക് രവി, എഡിറ്റിംഗ് -സാഗർ ദാസ്, ഗാനരചന -ജോ പോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷാജി എബ്രഹാം, ലൈൻ പ്രൊഡ്യൂസർ -രതീഷ് പുരക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബൈജു ബാല, അസോസിയേറ്റ് എഡിറ്റർ -ശ്യാം കെ. പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ -ജിനു ജേക്കബ്, സൗണ്ട് ഡിസൈൻ & ഫൈനൽ മിക്സ് -അംജു പുളിക്കൻ, കലാ സംവിധാനം -സതീഷ് നെല്ലായ, പ്രൊഡക്ഷൻ കൺട്രോളർ -പ്രേമൻ പെരുമ്പാവൂർ, ഫിനാൻസ് മാനേജർ -സുജിത് പി. ജോയ്, വസ്ത്രാലങ്കാരം -ആദിത്യ നാണു, മേക്കപ്പ് -മനോജ് അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -അനിൽ അൻസാദ്, കളറിസ്റ്റ് -രമേഷ് അയ്യർ, സ്റ്റിൽസ് -ടോംസ് ജി. ഒറ്റപ്ലാവൻ, ഡിസൈൻ -റിവർ സൈഡ് ഹൗസ്, പബ്ലിസിറ്റി & പ്രൊമോഷൻസ് -ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷൻസ്.
Content Highlights: Oru Ronaldo Chithram malayalam movie question rubric released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·