ഒരു ലഹരിയും പ്രോത്സാഹിപ്പിക്കരുത്, താരങ്ങളുടെ പ്രതിഫലം സിനിമയെ തകർക്കുന്നതാവരുത് -​ഗിന്നസ് പക്രു

7 months ago 10

31 May 2025, 09:31 AM IST

Guinnes Pakru

​ഗിന്നസ് പക്രു കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു. നടൻ ടിനി ടോം സമീപം | ഫോട്ടോ: Facebook

കൊച്ചി: അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ലഹരി അഭിനയമായിരിക്കണം, കലമാത്രമായിരിക്കണം ലഹരി, മറ്റൊരു ലഹരിയും പ്രോത്സാഹിപ്പിക്കില്ലെന്ന് ഗിന്നസ് പക്രു. ഈ കാര്യത്തിൽ സിനിമയിലെ മുതിർന്ന താരങ്ങളും സിനിമാസംഘടനകളും കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്.

സ്കൂളുകളിൽ പോലും ഇന്ന് ലഹരി വ്യാപകമായി കടന്നു കയറിയെന്ന വാർത്തകൾ ഭയപ്പെടുത്തുന്നു. ഈ തെറ്റുകളിൽ കുട്ടികൾ വീഴാതിരിക്കാൻ താരങ്ങളടക്കം മുൻനിരയിൽ പ്രതിരോധവുമായി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 916 കുഞ്ഞൂട്ടൻ എന്ന സിനിമയുടെ പ്രചാരണാർഥം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം.

സിനിമയിലെ താരങ്ങളുടെ തുക നിശ്ചയിക്കുന്നത് അവർ തന്നെയാണ്. മേഖലയെ തകർക്കുന്ന തരത്തിൽ തുക വാങ്ങുവാൻ പാടില്ലെന്നും പക്രു പറഞ്ഞു.

Content Highlights: Actor Guinnes Pakru speaks retired against cause maltreatment successful the Malayalam movie industry

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article