ഒരു ലോജിക്കും അന്വേഷിക്കരുത് വെറും ഭ്രാന്ത്! ദിലീപ് അന്ന് പറഞ്ഞതുപോലെ സംഭവിച്ചു; ലാലിന്റെ ഡാൻസ് രക്ഷയില്ലെന്നും അഭിപ്രായം

1 month ago 2

Authored by: ഋതു നായർ|Samayam Malayalam18 Dec 2025, 1:37 p.m. IST

നോബിൾ ആയിട്ടാണ് വിനീത് എത്തുന്നത് ധ്യാന്‍ ശ്രീനിവാസന്റെ ഗോഡ്‌സണ്‍ അഞ്ചരക്കണ്ടി ഉറപ്പായും സിനിമാ പ്രേമികൾ പ്രത്യേകിച്ചും ധ്യാനിന്റെ ആരാധകർക്ക് ആവേശം നൽകും എന്നാണ് സംസാരം

bha bha ba societal  media connected  mohanlal creation   and movie   review(ഫോട്ടോസ്- Samayam Malayalam)
സിനിമയെ സിനിമയായി കാണുന്ന ആളുകൾക്ക് ഭ ഭ ബ പൂരാവേശം ആകും നൽകുന്നതെന്ന് സോഷ്യൽ മീഡിയ . നിലവിലെ വിഷയങ്ങൾ സിനിമയും ആയി കൂട്ടി കിട്ടിയില്ലെങ്കിൽ ഈ സിനിമ ഒരുവട്ടം കാണാൻ പാകത്തിലൊരു മൂവി ആണെന്നാണ് പൊതുവെ ഉള്ള സംസാരം.

ഇതൊരു ഭ്രാന്തൻ സിനിമ എന്ന് മുൻപേ തന്നെ ദിലീപ് പറഞ്ഞപോലെ തീർത്തും വേള്‍ഡ് ഓഫ് മാഡ്‌നസ് എന്ന ടാഗ് ലൈനോടെ വന്ന സിനിമ അതുതന്നെയാണ് പറയുന്നതെന്നാണ് അഭിപ്രായങ്ങൾ വരുന്നത്. - നോ ലോജിക്ക് ഒണ്‍ലി മാഡ്‌നസ്- ഒരു ലോജിക്കും അന്വേഷിക്കരുത് എന്നാണ് സിനിമ റിവ്യൂസിൽ സൂചിപ്പിക്കുന്നത്.


ഏറെനാളുകൾക്ക് ശേഷം മോഹൻലാൽ ദിലീപ് കോംബോ, അതിനുശേഷം മോഹൻലാലിൻറെ ഡാൻസ്. ആ ഡാൻസിൽ വീണുപോകും മിക്ക ആളുകളും. കഥ പ്രെഡിക്ട് ചെയ്യാൻ ആകും എങ്കിലും കണ്ടിരിക്കാം. ദിലീപ് ഫാൻസിന് ഒരു പൂരം കണ്ട ഫീൽ ആകും സിനിമ നൽകുന്നതെന്നും അഭിപ്രായം വരുന്നുണ്ട്

ധ്യാനും വിനീതും നേർക്കുനേർ വരുന്ന ചിത്രത്തിൽ വിനീത് വില്ലൻ വേഷത്തിൽ ആണ് എത്തുന്നത്. നോബിൾ എന്ന വില്ലൻ ആയിട്ടാണ് വിനീത് വരുന്നത്. ധ്യാനും വിനീതും നേര്‍ക്കുനേര്‍ വരുന്ന രംഗങ്ങളും കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാനാവുന്നതാണ്. മോഹന്‍ലാലും ദിലീപും ഒത്തുവരുന്ന സീനുകൾ എല്ലാം ഒന്നിനൊന്ന് മെച്ചമെന്നും അഭിപ്രായം വരുന്നുണ്ട്.

ചിത്രത്തിന്റെ റിലീസിന് മുൻപേ ഒരുകോടി കളക്ഷൻ നേടിയിരുന്നു. ഈ വീക്ക് മറ്റു റിലീസുകൾ ഒന്നും ഇല്ലാതിരുന്നത്കൊണ്ടുതന്നെ ക്രിസ്മസ് റിലീസിന് പറ്റിയ ചിത്രം കളക്ഷനിലും മുൻപിൽ എത്തുമെന്നാണ് പൊതുവെ ഉള്ള അഭിപ്രായം.

Read Entire Article