ഒരു വശത്ത് വൈഭവ് തകര്‍ക്കുമ്പോള്‍ പൃഥ്വി ഷാ വീണ്ടും കറക്കത്തിലാണ്; പുതിയ ദൃശ്യങ്ങള്‍ പുറത്ത് | Video

8 months ago 7

30 April 2025, 03:31 PM IST

prithvi-shaw-partying-ipl-struggle

Photo: Screengrab/ x.com/mkr4411

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സച്ചിന്‍ എന്ന് പേരെടുത്ത താരമായിരുന്നു മഹാരാഷ്ട്ര സ്വദേശി പൃഥ്വി ഷാ. 2013-ല്‍ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയാണ് താരത്തെ ആദ്യം പ്രശസ്തനാക്കുന്നത്. പിന്നീട് അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി പൃഥ്വി വളര്‍ന്നു. പിന്നാലെ ദേശീയ ടീമിനായുള്ള ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയും നേടി. എന്നാല്‍ പെട്ടെന്നുണ്ടായ പണത്തിലും പ്രശസ്തിയിലും അഭിരമിച്ച പൃഥ്വി പതിയെ ക്രിക്കറ്റില്‍ നിന്ന് തിരസ്‌കൃതനാകുകയായിരുന്നു. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഇന്ത്യന്‍ ടീമിന് പുറത്തെത്തിച്ചപ്പോഴും ഷാ, പാര്‍ട്ടിയും മറ്റുമായി കുത്തഴിഞ്ഞ ജീവിതം തുടര്‍ന്നു. ഒടുവില്‍ മുംബൈ ടീമും താരത്തെ ഒഴിവാക്കി. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ താരത്തെ ആരും ടീമിലെടുത്തതുമില്ല.

ഇപ്പോഴിതാ പെണ്‍സുഹൃത്തിനൊപ്പം കാറില്‍ പോകുന്ന പൃഥ്വിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഐപിഎല്ലില്‍ അരങ്ങേറുകയും സെഞ്ചുറി നേടുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ രാജസ്ഥാന്‍ താരം 14-കാരന്‍ വൈഭവ് സൂര്യവംശിയുടെ പ്രകടനത്തിനു പിന്നാലെ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്ത പേര് പൃഥ്വി ഷായുടേതായിരുന്നു. നൈസര്‍ഗികമായ കഴിവിനെ കുത്തഴിഞ്ഞ ജീവിതരീതിയിലൂടെ പൃഥ്വി ഇല്ലാതാക്കിക്കളയുകയായിരുന്നുവെന്നാണ് വിമര്‍ശനം.

പിന്നീട് ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ കഠിന പ്രയത്‌നത്തിലാണ് പൃഥ്വിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം ഇപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയുമായി നടക്കുകയാണെന്നാണ് പലരും പറയുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പെണ്‍സുഹൃത്തിനൊപ്പമുള്ള താരത്തിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നത്. പൃഥ്വിയും സുഹൃത്തും കാറില്‍ കയറി പോകുന്ന ദൃശ്യങ്ങളാണിത്.

Content Highlights: Prithvi Shaw, erstwhile a cricketing prodigy, faces disapproval for his partying manner amidst a struggl

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article