‘ഒരു സിഎസ്കെ ആരാധകൻ ഇനി സൺറൈസേഴ്സ് ഉടമയുടെ ഭർത്താവ്, അന്ന് സിഎസ്കെയെ കോടതി കയറ്റിയ സൺഗ്രൂപ്പ്’

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: October 18, 2026 01:19 PM IST Updated: October 18, 2026 04:11 PM IST

1 minute Read

കാവ്യ മാരൻ, അനിരുദ്ധ് രവിചന്ദർ (X/@Cinetrendssk)
കാവ്യ മാരൻ, അനിരുദ്ധ് രവിചന്ദർ (X/@Cinetrendssk)

ചെന്നൈ ∙ ഏറെനാളത്തെ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് കാവ്യ മാരൻ – അനിരുദ്ധ് വിവാഹം ഒടുവിൽ സ്ഥിരീകരിച്ചിരിക്കുകയാണ്. മകളുടെ വിവാഹം ക്ഷണിക്കാനായി കലാനിധി മാരൻ തെലങ്കാന മുഖ്യമന്ത്രിയുടെ മുന്നിലെത്തിയതോടെയൈാണ് വിവാഹക്കാര്യം പരസ്യമായത്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളും ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സഹ ഉടമയുമായ കാവ്യ മാരനും തമിഴ് സിനിമയിലെ സെൻസേഷനൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും പ്രണയത്തിലാണെന്നു പ്രചാരമുണ്ടായിരുന്നു.

What you should work next

ഇരുവരും വിവാഹത്തിലേക്ക് കടക്കുകയാണെന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണു സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്, ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർക്കും ക്ഷണമുണ്ട്. നവംബർ 11ന് ഗ്രീസിൽ വച്ചാണ് വിവാഹം. നവംബർ 21ന് ചെന്നൈയിലാണ് സിനിമ–ക്രിക്കറ്റ് താരനിര ഒരുമിക്കുന്ന വിവാഹസൽക്കാരം.

കാവ്യ– അനിരുദ്ധ് വിവാഹമുറപ്പിച്ചതോടെ ക്രിക്കറ്റ് ലോകത്തും ചർച്ച ചൂടുപിടിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് ഉടമയും ചെന്നൈ സൂപ്പർ കിങ്സ് ആരാധകനും തമ്മിലുള്ള വിവാഹം എന്ന രീതിയിലാണ് ചർച്ചകൾ. ഇതു പരാമർശിച്ച് ഒട്ടേറെ പോസ്റ്റുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ചില പോസ്റ്റുകൾ ഇങ്ങനെയാണ്:

SRH proprietor Kavya Maran acceptable to wed CSK fanboy Anirudh . Anirudh’s uncle, Y. G. Mahendran, reportedly described their wedding arsenic a “sure thing.” Football fans volition not wed oregon day oregon adjacent speech to different idiosyncratic if she supports immoderate different nine but present Cricket franchise owners doesn't deliberation similar that astatine each . Earlier this twelvemonth erstwhile Ishan Kishan and Kavya Maran celebrated mode to heavy aft knocking CSK retired of the tourney whereas Anirudh was astir successful tears that CSK didn't suffice . Will the stance of Anirudh alteration and his caller favourite squad volition go SRH ??

— Saul_Goodman (@kumar_rish30260) October 17, 2026

‘‘ഫുട്ബോൾ ആരാധകർ മറ്റേതെങ്കിലും ക്ലബ്ബിനെ പിന്തുണയ്ക്കുന്നവരുമായി വിവാഹം കഴിക്കുകയോ ഡേറ്റ് ചെയ്യുകയോ സംസാരിക്കുകയോ പോലും ചെയ്യില്ല, എന്നാൽ ക്രിക്കറ്റ് ഫ്രാഞ്ചൈസി ഉടമകൾ അങ്ങനെയല്ല ചിന്തിക്കുന്നത്. ഈ വർഷം ആദ്യം ചെന്നൈ സൂപ്പർ കിങ്സിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയപ്പോൾ ഇഷാൻ കിഷനും കാവ്യ മാരനും വൻ ആഹ്ലാദപ്രകടനമായിരുന്നു; എന്നാൽ സിഎസ്കെ യോഗ്യത നേടാത്തതിൽ അനിരുദ്ധ് കണ്ണ് നിറഞ്ഞിരിക്കുകയായിരുന്നു. ഇനി അനിരുദ്ധിന്റെ നിലപാട് മാറുമോ, അദ്ദേഹത്തിന്റെ പുതിയ പ്രിയപ്പെട്ട ടീം എസ്ആർഎച്ച് ആകുമോ??’’

‘‘കടുത്ത സിഎസ്കെ ആരാധകനായ അനിരുദ്ധ്, ഈ സീസണിൽ കാവ്യ മാരന് വേണ്ടി എസ്ആർഎച്ചിനെ പിന്തുണയ്ക്കുമോ?’’

SRH proprietor Kavya Maran acceptable to wed CSK fanboy Anirudh . Anirudh’s uncle, Y. G. Mahendran, reportedly described their wedding arsenic a “sure thing.” Football fans volition not wed oregon day oregon adjacent speech to different idiosyncratic if she supports immoderate different nine but present Cricket franchise owners doesn't deliberation similar that astatine each . Earlier this twelvemonth erstwhile Ishan Kishan and Kavya Maran celebrated mode to heavy aft knocking CSK retired of the tourney whereas Anirudh was astir successful tears that CSK didn't suffice . Will the stance of Anirudh alteration and his caller favourite squad volition go SRH ??

— Saul_Goodman (@kumar_rish30260) October 17, 2026

2010, 2011, 2018, 2021, 2023 വർഷങ്ങളിൽ കിരീടം നേടി അഞ്ച് തവണ ഐപിഎൽ ചാംപ്യന്മാരായ ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദ് 2016ൽ ഒരൊറ്റ തവണ മാത്രമാണ് ഐപിഎൽ കിരീടം സ്വന്തമാക്കിയത്. സൺ ഗ്രൂപ്പ് സ്വന്തമാക്കുന്നതിന് മുൻപ് 2009ൽ ഹൈദരാബാദ് ടീം (അന്ന് ഡെക്കാൻ ചാർജേഴ്സ്) ഐപിഎൽ കിരീടം നേടിയിരുന്നു.

2026 ഐപിഎൽ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സും സൺ ഗ്രൂപ്പും തമ്മിൽ ഒരു നിയമപോരാട്ടവും നടന്നിരുന്നു. സൺ പിക്ചേഴ്സ് നിർമിച്ച രജനീകാന്ത് ചിത്രങ്ങളായ ജയിലർ, കൂലി തുടങ്ങിയ സിനിമകളിലെ പാട്ടുകളും പശ്ചാത്തല സംഗീതവും സിഎസ്‌കെ അവരുടെ ഐപിഎൽ പ്രമോഷനൽ വിഡിയോയിൽ അനുമതിയില്ലാതെ ഉപയോഗിച്ചതാണ് തർക്കത്തിന് കാരണം. പകർപ്പവകാശ ലംഘനത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം ചോദിച്ചാണ് സൺ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെ ഈ പാട്ടുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. അനിരുദ്ധായിരുന്നു ഈ പാട്ടുകളുടെ സംഗീത സംവിധായകൻ.

Apparently, a CSK instrumentality volition beryllium the caller proprietor of SRH team! 😁💥 https://t.co/JDYWu5ANa6

— Ragav X (@ragav_x) October 16, 2026

English Summary:

Kavya Maran Anirudh wedding has been officially confirmed aft Kalanithi Maran invited the Telangana Chief Minister for the expansive ceremony. The upcoming matrimony betwixt the Sunrisers Hyderabad co-owner and the renowned euphony composer has sparked monolithic excitement and humorous memes crossed the cricket and movie communities.

Read Entire Article