ഒരു സിനിമാക്കാരന്‍റെ സംഭവബഹുലമായ ജീവിതവുമായി 'ഒരു റോണാൾഡോ ചിത്രം'; ചിത്രം ജൂലൈ 25 ന്

6 months ago 6

'ക്യൂൻ', 'അനുരാഗം', 'പാലും പഴവും' തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസ് നായകനായെത്തുന്ന 'ഒരു റൊണാള്‍ഡോ ചിത്രം' പ്രേക്ഷകരിലേക്ക്. ഒരു സിനിമാക്കാരന്‍റെ ജീവിതം പ്രമേയമാക്കി സിനിമയ്ക്കുള്ളിലെ സിനിമയായാണ് ചിത്രമെത്തുന്നത്. ഫുൾ ഫിലിം സിനിമാസിന്‍റെ ബാനറിൽ എത്തുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് ഒട്ടേറെ ശ്രദ്ധേയ ഹ്രസ്വ ചിത്രങ്ങളൊരുക്കിയിട്ടുള്ള റിനോയ് കല്ലൂരാണ്. ജൂലൈ 25നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

റൊണാള്‍ഡോ എന്ന ഒരു യുവ ഫിലിം മേക്കറുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടുപോവുന്നത്. ഒരു ഫീച്ചർ സിനിമയൊരുക്കുക എന്ന സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയിലാണ് ഒട്ടേറെ ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള റൊണാള്‍ഡോ. അതിനായി ഒരു നിർമ്മാതാവിനെ തേടി നടക്കുന്ന അയാളുടെ ജീവിതത്തിലേക്ക് പി.കെ അരവിന്ദൻ എന്നൊരു ബിസിനസുകാരൻ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. സ്നേഹം, സൗഹൃദം, പ്രതികാരം, കുടുംബബന്ധങ്ങള്‍, മാനുഷിക വികാരങ്ങൾ തുടങ്ങി ഒട്ടേറെ അടരുകളിലൂടെ കടന്നുപോകുന്ന സിനിമ ഒരു ടോട്ടൽ ഫാമിലി എന്‍റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്.

ചൈതന്യ പ്രകാശാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 'ഗരുഡൻ' എന്ന ചിത്രത്തിന് ശേഷം ചൈതന്യ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിത്. ഇന്ദ്രൻസ് പി.കെ അരവിന്ദൻ എന്ന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നു. ലാൽ, അൽത്താഫ് സലീം, ഹന്ന റെജി കോശി, അനീഷ് ജി മേനോൻ, മേഘനാഥൻ, പ്രമോദ് വെളിയനാട്, സുനിൽ സുഗത, കലാഭവൻ റഹ്മാൻ, മിഥുൻ എം ദാസ്, തുഷാര പിള്ള, മാസ്റ്റർ ദർശൻ മണികണ്ഠൻ, റീന മരിയ, അർജുൻ ഗോപാൽ, വർഷ സൂസൻ, കുര്യൻ, സുപർണ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

നിർമ്മാണം: ഫുള്‍ഫിൽ സിനിമാസ്, ഛായാഗ്രഹണം: പിഎം ഉണ്ണികൃഷ്ണൻ, എഡിറ്റർ: സാഗർ ദാസ്, സംഗീതം: ദീപക് രവി, ഗാനരചന: ജോപോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ, ഗാനാലാപനം: കെഎസ് ചിത്ര, കാർത്തിക്, ട്രൈബ് മാമ മേരികാളി, ഹരിചരൺ, സൂരജ് സന്തോഷ്, അനില രാജീവ്, ആവണി മൽഹാർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ഷാജി എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബൈജു ബാലൻ, അസോസിയേറ്റ് ഡയറക്ടർ: ജിനു ജേക്കബ്, അസോസിയേറ്റ് എഡിറ്റർ: ശ്യാം കെ പ്രസാദ്, സൗണ്ട് ഡിസൈൻ: പ്രശാന്ത് ശശിധരൻ, സൗണ്ട് റെക്കോ‍ർഡിംഗ് ആൻഡ് ഫൈനൽ മിക്സിംഗ്: അംജു പുളിക്കൻ, കലാസംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, ലൈൻ പ്രൊഡ്യൂസർ: രതീഷ് പുരയ്ക്കൽ, ഫിനാൻസ് മാനേജർ: സുജിത്ത് പി ജോയ്, കോസ്റ്റ്യും: ആദിത്യ നാനു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ അൻസാദ്, കളറിസ്റ്റ്: രമേഷ് അയ്യർ, സ്റ്റിൽസ്: ടോംസ് ജി ഒറ്റപ്ലാവൻ, ഡിസൈൻ: റിവർസൈഡ് ഹൗസ്, മാർക്കറ്റിംഗ് വിമേഷ് വർഗീസ്, പബ്ലിസിറ്റി & പ്രൊമോഷന്‍സ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്. വിതരണം ഫുൾഫിൽ സിനിമാസ് ത്രൂ തന്ത്ര മീഡിയ റിലീസ്. പിആർഒ -പ്രജീഷ് രാജ് ശേഖർ

Content Highlights: Ashwin Jose stars successful Oru Ronaldo Chithram, a film-within-a-film astir a filmmaker`s struggles

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article