ഒരു സൂചന പോലും തരാതെ ജോര്‍ജ്ജുകുട്ടിയുടെ മൂന്നാം വരവ്; ഒരു നാലാം ക്ലാസുകാരന്‍ എവിടെ വരെ പോകും?

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam29 Apr 2026, 5:56 p.m. IST

ജോര്‍ജ്ജുകുട്ടിയുടെ മൂന്നാം വരവിന്റെ തിയ്യതി ഉറപ്പിച്ചു, ഒരു സൂചനയും നല്‍കാതെ ഒരു ടീസര്‍ പുറത്തുവിടുകയും ചെയ്തു. എന്തായിരിക്കും മൂന്നാം ഭാഗത്ത് കരുതിവച്ചത് എന്ന ആവേശം കൂടുകയാണ് ടീസര്‍ പുറത്തുവന്നതിന് ശേഷം

drishyam 3ദൃശ്യം 3 ടീസർ
അത്രയേറെ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3 . ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ ആളുകളില്‍ ആവേശം നിറച്ചിരുന്നു. കണ്‍ഫോം ആണ്, മൂന്നാം ഭാഗം വരുന്നു എന്നറിഞ്ഞപ്പോള്‍ ആ സന്തോഷവും കാത്തിരിപ്പും പഴയതിലും ആവേശത്തോടെയായി.

ഇപ്പോഴിതാ റിലീസ് തിയ്യതി പുറത്തുവിട്ടുകൊണ്ടുള്ള ആദ്യത്തെ ടീസര്‍ വന്നിരിക്കുന്നു. ഒന്നാം ഭാഗത്ത് യാദൃശ്ചികമായി സംഭവിച്ച സംഭവ വികാസങ്ങളും, കൊലപാതകവും, അത് മറച്ചുവയ്ക്കാനുള്ള ശ്രമവുമായിരുന്നു. 2021 ല്‍ പുറത്തുവന്ന രണ്ടാം ഭാഗത്ത് വീണ്ടും പിടികൊടുക്കാതെ പിടിച്ചു നില്‍ക്കുന്ന, ഒത്തിരി ട്വിസ്റ്റും സസ്‌പെന്‍സുമുള്ള കഥയായി സിനിമ മാറി.

Also Read: മോളെ കല്യാണത്തിന് നിര്‍ബന്ധിച്ചതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നു; ഇമോഷണലായി ശ്രുതി രജിനികാന്തിന്റെ അമ്മ

11 വര്‍ഷം മുന്‍പ് റിലീസ് ചെയ്തതാണ് ദൃശ്യത്തിന്റെ ആദ്യത്തെ വേര്‍ഷന്‍. രണ്ടാമത്തെ വേര്‍ഷന്‍ പുറത്ത് വന്നിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു. മൂന്നാമത്തെ ഭാഗത്ത് ഏത് രീതിയിലായിരിക്കും കഥ പോകുന്നത് എന്ന എന്തെങ്കിലും സൂചന ലഭിക്കുമോ എന്ന് പ്രേക്ഷകര്‍ ടീസര്‍ പുറത്തിറങ്ങും എന്ന് പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ യാതൊരു തര സൂചനയും തരാതെയാണ് 1 മിനിട്ട് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്.

ചെറുപ്പം മുതല്‍ കഷ്ടപ്പെട്ട് ഒറ്റയ്ക്ക് നേടിയെടുത്തതാണ് എല്ലാം. അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പൊരുതി നില്‍ക്കും എന്ന് പറയുന്നതായ ഭാഗം മാത്രമേയുള്ളഊ. അതും ജോര്‍ജുകുട്ടി പള്ളിയിലിരുന്ന പ്രാര്‍ത്ഥിക്കുന്ന രംഗത്തിനൊപ്പം. മീനയും സിദ്ധിഖും ആശ ശരത്തും, മുരളി ഗോപിയും എല്ലാം ഒറ്റ സെക്കന്റില്‍ ടീസറില്‍ വന്നു പോകുകയും ചെയ്യുന്നുണ്ട്.

Also Read: 17 വയസ്സിന്റെ പ്രായ വ്യത്യാസം, പലരും വിമര്‍ശിച്ചു, കളിയാക്കി; ആറ് വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് മറിയം തോമസ്


ഒരു നാലാം ക്ലാസുകാരന്റെ മൂന്നാം വരവിനായുള്ള കാത്തിരിപ്പ് മെയ് 21 വരെയാണ്. ചിത്രം വേള്‍ഡ് വൈഡായി മെയ് 21 ന് റിലീസ് ചെയ്യും. കൊവിഡ് കാലത്താണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വന്നത്, അതുകൊണ്ടു തന്നെ ഒടിടി വഴിയായിരുന്നു ദൃശ്യം 2 വന്നിരുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article