ഒരു സ്ത്രീ ഇതാദ്യം! അമ്മയുടെ തലപ്പത്തേക്ക് ശ്വേത എത്തുമോ; എത്തിയാൽ ചരിത്രനിമിഷമെന്ന് സോഷ്യൽ മീഡിയ

5 months ago 6

Authored by: ഋതു നായർ|Samayam Malayalam31 Jul 2025, 11:46 am

ശ്വേത മാത്രമല്ല ഇത്തവണ നിരവധി വനിതാ താരങ്ങൾ ആണ് മത്സരത്തിന് തയ്യാറെടുത്ത് വന്നിരിക്കുന്നത്. ശ്വേത ജയിച്ചാൽ ഉറപ്പായും സംഘടനക്കിത് ചരിത്ര നിമിഷം ആയിരിക്കുമെന്നുറപ്പ്

ശ്വേത മേനോൻശ്വേത മേനോൻ (ഫോട്ടോസ്- Samayam Malayalam)
താര സംഘടനയായ അമ്മയിലെ ഭരണസമിതി തിരഞ്ഞെടുപ്പിന്റെ ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിലും ചാനലുകളിലും. പതിവിൽ നിന്നും വ്യത്യസ്തമായി ഒരുപക്ഷേ അമ്മയുടെ ചരിത്രത്തിൽ തന്നെ ആദ്യം ആയിട്ടാകും ഒരു സ്ത്രീ, അമ്മയുടെ തലപ്പത്തേക്കുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്നത്.വിഭിന്ന അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട് എങ്കിലും ശ്വേതയ്ക്ക് അനുകൂലമായി വനിതാ താരങ്ങൾ ഉണ്ടെന്നതാണ് ഏറ്റവും വലിയ കാര്യം.

സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ജൂലൈ 31 ന് പ്രസിദ്ധീകരിക്കാൻ ഇരിക്കെ ശ്വേതാ മേനോൻ നിരവധി ആളുകളുടെ പിന്തുണയോടെ മുൻപിലേക്ക് എത്തുമെന്നാണ് സൂചന. ജൂലൈ 31 ഉച്ചകഴിഞ്ഞ് 3 മണിക്ക് മുമ്പ് നാമനിർദ്ദേശം പിൻവലിക്കണം, അതിനുശേഷം സ്ഥിരീകരിച്ച പട്ടിക വൈകുന്നേരം 4 മണിക്ക് മുമ്പ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ദിവസം ജഗദീഷ് മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. നിലവിൽ ശ്വേതാ മേനോനും ദേവനും ഒക്കെയാണ് നേതൃനിരയിലേക്ക് മത്സരത്തിന് ഒരുങ്ങുന്നത്.


ALSO READ: ജങ്കൂക്ക് മാത്രമല്ല, വി യും കട്ട മസിലൊക്കെ വെപ്പിച്ചിട്ടുണ്ട്; രണ്ട് മാസം കൊണ്ട് ഇത്രയും മാറ്റമോ? വ‍‍ർക്കൗട്ട്ചിത്രങ്ങൾ വൈറലാവുന്നുഓഗസ്റ്റ് 15 ലെ വോട്ടെടുപ്പിൽ ശ്വേത മേനോൻ ജയിച്ചാൽ അത് ചരിത്രനേട്ടമായി വിലയിരുത്തും. മാത്രമല്ല
അമ്മ സംഘടനയിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിരവധി വനിതാ താരങ്ങൾ ആണ് മത്സരത്തിന് എത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഘടനയുടെ പ്രവർത്തങ്ങളിലും ലിംഗസമത്വ ആവശ്യങ്ങളും വിവാദപരമായിരുന്നതിനാൽ ഇത് മാറ്റത്തിന്റെ സൂചനയായിട്ടാണ് വിലയിരുന്നത്.

ALSO READ: ആദ്യം ദേഷ്യം തോന്നി പിന്നാലെ അത് പ്രണയമായി! പത്താം ക്ലാസിൽ പഠിക്കുമ്പോൾ മനസ്സിൽ പതിഞ്ഞ ശബ്ദം; അനിലിന്റെ ഓർമ്മയിൽ മായ ശ്വേത മേനോനോടൊപ്പം ദേവനും അനുപ് ചന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട് . തുടക്കത്തിൽ ജഗദീഷിനൊപ്പം ജയൻ ചേർത്തല രവീന്ദ്രൻ എന്നിവർ മത്സരത്തിലേക്ക് എന്നുള്ള റിപ്പോർട്ട് വന്നിരുന്നു. എന്നാൽ പിന്മാറിയതായുംറിപ്പോർട്ടുകൾ വന്നിരുന്നു. 1994 ൽ 'അമ്മ സ്ഥാപിതമായതിനുശേഷം ഒരു സ്ത്രീനേതൃത്വത്തിലേക്ക് തലപ്പത്തേക്ക് എത്തിയാൽ ഇത് ഒരു ചരിത്രപരമായ തിരഞ്ഞെടുപ്പാണെന്ന് പറയാം അതുകൊണ്ടുതന്നെ അവർ പ്രസിഡന്റ് ആകുമെന്നാണ് പൊതുവെയുള്ള അഭിപ്രായം .
Read Entire Article