'ഒരുക്കി വെച്ചൊരു നെഞ്ചാണേ...'; 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യിലെ ​ഗാനം പുറത്തിറങ്ങി

8 months ago 6

ukok

ഗാനരംഗത്തിൽനിന്ന്‌ | Photo: Screen grab/ Fragrant Nature Film Creations

രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി, ചെമ്പരത്തിപ്പൂ, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെഒകെ) എന്ന ചിത്രത്തിലെ മറ്റൊരു മനോഹരഗാനം റിലീസായി. നടൻ ശബരീഷ് വർമ എഴുതിയ വരികൾക്ക് നേരം, പ്രേമം പോലുള്ള ചിത്രങ്ങളിലെ സൂപ്പർഹിറ്റുകൾ ഒരുക്കിയ രാജേഷ് മുരുകേശനാണ് സംഗീതം പകർന്നിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ എന്നിവർ ചേർന്നാലപിച്ച"ഒരുക്കിവെച്ചൊരു നെഞ്ചാണേ...."എന്നാരംഭിക്കുന്ന മനോഹര ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

മേയ് 23-ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ, ഡോ. റോണി, മനോജ് കെ.യു, സംഗീത, മീരാ വാസുദേവ്, മഞ്ജു പിള്ള തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ഒരുപാട് പുതുമുഖങ്ങളും അണിനിരക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി. അയ്യപ്പൻ നിർവഹിക്കുന്നു.

എഡിറ്റർ: അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, കല: സുനിൽ കുമരൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: മെൽവി ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്, വിതരണം: സെഞ്ച്വറി റിലീസ്, പിആർഒ: എ.എസ്. ദിനേശ്, അരുൺ പൂക്കാടൻ.

Content Highlights: UKOK caller opus retired now

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article