ഒരുങ്ങി, കേരളം: ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിന് നാളെ തുടക്കം

1 week ago 3

വി.പി.സുഹൈൽ

വി.പി.സുഹൈൽ

Published: November 11, 2026 09:29 AM IST Updated: November 11, 2026 03:39 PM IST

1 minute Read

ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ മധ്യപ്രദേശിലെ ശിവപുരിയിലെത്തിയ കേരള ടീം.
ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ മധ്യപ്രദേശിലെ ശിവപുരിയിലെത്തിയ കേരള ടീം.

ശിവപുരിയിലെ മാധവറാവു സിന്ധ്യ ഗേൽ പരിസർ ഗ്രൗണ്ടിൽ നാളെ രാജ്യത്തിന്റെ ഭാവി വാഗ്‌ദാനങ്ങളായ കൗമാര താരങ്ങളുടെ വാശിയേറിയ പോരാട്ടത്തിന് തുടക്കമാകും. നാളെ കൊടിയേറുന്ന ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ കേരളം ഉൾപ്പെടെയുള്ള ടീമുകൾ ഇന്നലെ ശിവപുരിയിൽ എത്തി. ഗ്രൗണ്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിലെ 2 മുറികളിലായാണ് കേരള ടീമിന് താമസമൊരുക്കിയിരിക്കുന്നത്. ടീമിനൊപ്പമുള്ള ഒഫീഷ്യലുകൾക്ക് മറ്റൊരു മുറിയും അനുവദിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെ മധ്യപ്രദേശിലെത്തിയ കേരള ടീമിനൊപ്പം പാചക സംഘവുമുള്ളതിനാൽ ഉച്ചഭക്ഷണവും രാത്രിയിലേക്കുള്ള ഭക്ഷണവുമെല്ലാം താമസസ്ഥലത്തുവച്ചു തന്നെ പാചകം ചെയ്യുകയാണ്. മധ്യപ്രദേശിൽ നിലവിൽ പകലിന് ദൈർഘ്യം കുറവും രാത്രി കൂടുതലുമാണ്. വൈകിട്ട് 5.30 ആകുമ്പോഴേക്കും വെളിച്ചം മങ്ങിത്തുടങ്ങും. പകൽസമയത്ത് വെയിലുണ്ടെങ്കിലും വലിയ ചൂട് അനുഭവപ്പെടാത്തതിനാൽ മത്സരങ്ങൾക്കെത്തുന്ന താരങ്ങൾക്ക് ആശ്വാസമാകും.

ഇന്നലെ കേരള ടീം പരിശീലനം നടത്തിയില്ല. ഇന്നു രാവിലെ പ്രധാന വേദിയിൽ പരിശീലനം തുടങ്ങും. കേരള ടീമിന് യാത്രാ സൗകര്യങ്ങൾ കുറവായിരുന്നെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ടീമിന്റെ ചീഫ് കോച്ച് കെ.നന്ദഗോപാലൻ പറഞ്ഞു. എല്ലാവർക്കും ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്താണ് പോയിരുന്നതെന്നും എന്നാൽ ദീപാവലി അവധിയുടെ തിരക്കുള്ളതിനാൽ സ്ലീപ്പർ കോച്ചിൽ റിസർവ് ചെയ്യാത്തവരും കയറിയതാണ് ബുദ്ധിമുട്ടുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

National Junior School Athletic Meet features fierce contention among talented young athletes starting time astatine the Madhavrao Scindia Gail Parisar Ground successful Sivpuri. The Kerala squad has already arrived and is preparing for their grooming sessions astatine the main venue up of the championship.

Read Entire Article