Published: December 30, 2025 04:03 PM IST Updated: December 30, 2025 04:45 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒരുപാടു തവണ മെസേജുകൾ അയച്ചിട്ടുണ്ടെന്ന് ബോളിവുഡ് നടി ഖുഷി മുഖർജി. ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് ഖുഷി സൂര്യകുമാർ യാദവുമായുള്ള ബന്ധത്തെക്കുറിച്ചു പ്രതികരിച്ചത്. ഇപ്പോൾ സൂര്യകുമാറുമായി സംസാരിക്കാറില്ലെന്നും ഖുഷി വ്യക്തമാക്കി. ഒരു ക്രിക്കറ്ററെ പ്രണയിക്കുമോയെന്ന ചോദ്യം നേരിട്ടപ്പോഴായിരുന്നു നടിയുടെ മറുപടി.
‘‘ഒരു ക്രിക്കറ്റ് താരവുമായി ഡേറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ എന്റെ പിന്നാലെയുണ്ട്. സൂര്യകുമാർ യാദവ് ഒരുപാടു മെസേജുകൾ അയക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾ മിണ്ടാറില്ല. എനിക്ക് അതിനോടു താൽപര്യവുമില്ല.’’– ഖുഷി വ്യക്തമാക്കി. അതേസമയം ഖുഷിയുടെ അവകാശവാദത്തോട് സൂര്യകുമാര്‍ യാദവ് പ്രതികരിച്ചിട്ടില്ല.
ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലാണ് സൂര്യകുമാർ യാദവ് ഇന്ത്യൻ ജഴ്സിയിൽ ഇനി കളിക്കാനിറങ്ങുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കിയിരുന്നു. ട്വന്റി20 ലോകകപ്പിലും ഇന്ത്യൻ ടീമിനെ സൂര്യയാണു നയിക്കുന്നത്. അതേസമയം ലോകകപ്പിലെ ടീമിന്റെ പ്രകടനം മോശമായാൽ സൂര്യയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കുമെന്നു റിപ്പോർട്ടുകളുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സൂര്യയ്ക്കു സാധിച്ചിരുന്നില്ല. 5,12,5,12 എന്നിങ്ങനെയായിരുന്നു നാലു മത്സരങ്ങളിൽനിന്ന് താരത്തിന്റെ സ്കോറുകൾ. ട്വന്റി20യിൽ ഈ വർഷം ഒരു അർധ സെഞ്ചറി പോലും താരം രാജ്യാന്തര ക്രിക്കറ്റിൽ നേടിയിട്ടില്ല. 2024 ഒക്ടോബറിൽ ബംഗ്ലദേശിനെതിരെയായിരുന്നു സൂര്യകുമാർ അവസാനമായി അർധ സെഞ്ചറി (75) റൺസ് അടിച്ചത്.
ജനുവരി 21നാണ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര തുടങ്ങുന്നത്. നീണ്ട അവധി ലഭിച്ചതിനാല്‍, കുടുംബത്തോടൊപ്പം യാത്രയിലാണ് സൂര്യ. സൂര്യയും ഭാര്യ ദേവിഷ ഷെട്ടിയും കഴിഞ്ഞ ദിവസം തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ബിസിസിഐ അപെക്സ് കൗണ്‍സിൽ അംഗവും മുൻ ക്രിക്കറ്റ് താരവുമായ വി. ചാമുണ്ഡേശ്വരനാഥും ദമ്പതികൾക്കൊപ്പം തിരുപ്പതിയിലെത്തിയിരുന്നു.
English Summary:








English (US) ·