
റീന ദത്തയും ആമിർ ഖാനും | ഫയൽ ചിത്രം/ എഎഫ്പി
ആദ്യഭാര്യ റീന ദത്തയുമായുള്ള തന്റെ വിവാഹം എടുത്തുചാട്ടമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ആ ബന്ധത്തില്‍നിന്ന് താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചതായും രാജ് ശമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു. ജീവിതത്തില്‍ എടുത്ത ഖേദിക്കുന്ന ഒരുതീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ആമിര്‍ ഖാന്റെ മറുപടി.
'ഒന്നല്ല, ഒരുപാട് തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. റീനയുമായുള്ള വിവാഹം വളരേ നേരത്തേയായിരുന്നു. എനിക്ക് 21-ഉം അവള്‍ക്ക് 19-ഉം ആയിരുന്നു. എനിക്ക് നിയമപരമായി വിവാഹംചെയ്യാന്‍ കഴിയുന്ന ആദ്യത്തെ ദിവസം തന്നെ ഞങ്ങളുടെ വിവാഹം നടത്തി- ഏപ്രില്‍ 18ന്', ആമിര്‍ ഖാന്‍ പറഞ്ഞു.
'ഞങ്ങള്‍ തമ്മില്‍ നാലുമാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നിച്ച് അധികം സമയംപോലും ചെലവഴിച്ചിരുന്നില്ല. ഞങ്ങള്‍ പരസ്പരം ഒരുപാട് സ്‌നേഹിച്ചു. എന്നാല്‍, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ഞങ്ങള്‍ അതിനെക്കുറിച്ച് ആലോചിക്കേണ്ടിരുന്നുവെന്ന് തോന്നി. ചെറുപ്പവും അശ്രദ്ധയും കാരണം ഞങ്ങള്‍ക്ക് പലകാര്യങ്ങളും തിരിച്ചറിയാന്‍ സാധിച്ചില്ല', ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ബന്ധത്തെക്കുറിച്ച് തനിക്ക് കുറ്റബോധമൊന്നുമില്ലെന്ന് ആമിര്‍ കൂട്ടിച്ചേര്‍ത്തു. 'റീനയ്‌ക്കൊപ്പം നല്ല ജീവിതമായിരുന്നു. എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കരുത്. റീനയല്ല, വിവാഹംചെയ്ത സമയമായിരുന്നു പ്രശ്‌നം. റീന മികച്ചൊരു വ്യക്തിയാണ്. ഞങ്ങള്‍ പരസ്പരം ബഹുമാനിച്ചു, ഒരുപാട് സ്‌നേഹിച്ചു. എന്നാല്‍, ഇത്രയും ചെറിയ പ്രായത്തില്‍ പരിഭ്രാന്തിയില്‍ ഇത്രയും വലിയൊരു തീരുമാനം എടുക്കാന്‍ പാടില്ലെന്നാണ് എനിക്ക് തോന്നുന്നത്', ആമിര്‍ അഭിപ്രായപ്പെട്ടു.
Content Highlights: Aamir Khan reveals his matrimony to Reena Dutta astatine 21 was a mistake
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·