ഒരുപാട് പേഴ്സണൽ ആണ് ഇമോഷണൽ ആണ് അത് പുറത്തുപറയാൻ ആകില്ല! എന്റെ സൂപ്പർ ഹീറോ എന്നും എന്റെ അച്ഛൻ

7 months ago 6

Authored by: ഋതു നായർ|Samayam Malayalam17 Jun 2025, 12:49 pm

ഏറെ ചർച്ചയായ 'ചിന്താമണി കൊലക്കേസി'ന് ശേഷം ഏറെ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജെ. ഫണീന്ദ്ര കുമാർ ആണ്.

മാധവ് സുരേഷ് ഗോപിമാധവ് സുരേഷ് ഗോപി (ഫോട്ടോസ്- Samayam Malayalam)
ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രമാണ് ജെ.എസ്.കെ . ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള' എന്നാണ് സിനിമയുടെ മുഴുവൻ പേര്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. മകൻ മാധവ് സുരേഷും ശക്തമായ വേഷത്തിൽ ഈ ചിത്രത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മാധവ് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്,

ഈ ഇവന്റ് ഇത്രയും ഗ്രാൻഡ് ആക്കിയതിൽ പ്രേക്ഷകർ വഹിച്ച പങ്ക് ചെറുതല്ല. നിങ്ങൾ ഓരോ ആളുകളും വന്നതിനും ഇത്രയും ഗംഭീരമാക്കി ഈ ചടങ്ങു മാറ്റിയതിനും ഒരുപാട് നന്ദി, എല്ലാരുടെയും മുൻപിൽ ഇങ്ങനെ നിൽക്കുമ്പോൾ പേടി ഉണ്ട്. പക്ഷേ ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആണല്ലോ . അച്ഛന്റെ മൂവി എന്നതിൽ ഉപരി. ഇത് പ്രവീൺ നാരായൺ മൂവി എന്ന് പറയേണ്ടി വരും. കാരണം എത്രത്തോളം ഈ സിനിമക്ക് വേണ്ടി അദ്ദേഹം എഫേർട്ട് ഇട്ടിട്ടുണ്ടെന് എനിക്ക് അറിയാം.

ALSO READ: മകൾക്ക് ഒപ്പം എന്തിനും കൂടെ നിന്ന അച്ഛൻ! മിഥുൻ വരാൻ വേണ്ടി കാത്തിരിക്കുന്നു; ഈ വിടവാങ്ങൽ അപ്രതീക്ഷിതംഞങ്ങൾ ഓരോ ആളുകൾക്കും അറിയാം എത്രത്തോളം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന്- മാധവ് പറയുന്നു.

ഭാരത് ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രമാണ് എനിക്ക് ഏറെ ഇഷ്ടമുള്ളത്. കമ്മീഷണർ എന്ന മൂവി അല്ല ഭാരത് ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലെ ഭാരത് ചന്ദ്രൻ ഐപിഎസ് എന്ന വേഷമാണ് എനിക്ക് എന്റെ അച്ഛൻ ചെയ്തതിൽ വച്ചേറ്റവും ഇഷ്ടം.

ഒരുപാട് ഒരുപാട് പേഴ്സണൽ ആണ് ഇമോഷണൽ അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് അത് ഇഷ്ടമെന്ന് പുറത്തുപറയാൻ ആകില്ലെന്നും തീർത്തും വ്യക്തിപരമെന്നും എനിക്ക് മാത്രമല്ല കുടുംബത്തിനും അങ്ങനെ എന്ന്നും മാധവ് പറഞ്ഞു. സിനിമ പ്രേക്ഷകർ ആണ് എന്റെ അച്ഛനെ സൂപ്പർ സ്റ്റാർ ആക്കിയത്. അവർ എന്നിൽ അങ്ങനെ ഒരു സ്പാർക്ക് കണ്ടാൽ ഒരു ദിവസം എനിക്കും അവർ അവസരം തന്നാൽ ഉറപ്പാപ്പയും ഈ ഇൻഡസ്ട്രിയിൽ ഞാനും ഉണ്ടാകും. ഈ സിനിമയിലേക്ക് നിർബന്ധപൂർവ്വം വന്നതല്ല അവസരം കിട്ടിയതാണ് അതിനെ മാനിക്കണം അങ്ങനെയാണ് എത്തിയത്.

ALSO READ: മരുന്നൊക്കെ അവൾ എടുക്കുന്നുണ്ട്! ഇളയകുഞ്ഞിന്റെ പ്രസവത്തിൽ സംഭവിച്ചതാണ് ഡിപ്രെഷനിലേക്ക് പോയി! സുധി പറഞ്ഞ വാക്കുകൾ!എന്റെ അച്ഛൻ സൂപ്പർ സ്റ്റാർ ആയി നിലകൊള്ളുന്നത് കൊണ്ട് എനിക്ക് ഒരു അവസരം ലഭിക്കാൻ ഈസി ആയിരിക്കും. പക്ഷേ എനിക്ക് വർക്ക് ചെയ്യുന്നതിന് അനുസരിച്ചുകൊണ്ടുള്ള എന്റെ കഴിവിന് അനുസരിച്ചുള്ള വേഷങ്ങൾ ആണ് വരേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു- മാധവ് സദസിൽവച്ചിങ്ങനെ പറയുമ്പോൾ വേദിയിൽ സുരേഷ് ഗോപിയും ഉണ്ടായിരുന്ന നിറഞ്ഞ കൈയ്യടിയോടെ ആണ് മകന്റെ മാസ് പ്രസംഗം അദ്ദേഹം ഏറ്റെടുത്തത്.
Read Entire Article