റിമി ടോമിവര്ക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോയ്‌ക്കൊപ്പമാണ് റിമി ടോമിയുചെ പോസ്റ്റ്. മുന്‍പ് ഞാന്‍ ഒരുപാട് പരിക്കുകള്‍ നേരിട്ടു. പക്ഷേ ഇപ്പോള്‍ പതിയെ ഞാന്‍ അതില്‍ നിന്നെല്ലാം സുഖം പ്രാപിച്ച്, ഓരോ ദിവസവും കൂടുതല്‍ ശക്തയാകാന്‍ ശ്രമിക്കുകയാണ്. ഈ ഒരു പുരോഗതിക്കും, പാഠങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവളാണ്. പ്രത്യേകിച്ചും എന്റെ കോച്ച് ലിബിന്‍ മാത്യുവിന്, എന്റെ പേടികളും ബലഹീനതകളും മറികടക്കാന്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്. യാത്ര തുടരുന്നു- എന്നാണ് റിമി ടോമി പങ്കുവച്ച പോസ്റ്റ്.
Also Read: ഞാന്‍ പ്രണയത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ അത് സെലിബ്രേറ്റ് ചെയ്തു; ഐശ്വര്യ അര്‍ജുന്‍ പറയുന്നുറിി ടോമിയുടെ കരുത്തിനെയും ആത്മസമര്‍പ്പണത്തെയും അത് തുടര്‍ന്ന് കൊണ്ടു പോകുന്ന മനോധൈര്യത്തെയും പ്രശംസിച്ചുകൊണ്ടാണ് പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നത്. നിങ്ങള്‍ ശരിക്കുമൊപു പ്രചോദനമാണ് എന്ന് ആരാധകര്‍ പറയുന്നു.
വിവാഹ മോചനത്തിന് ശേഷമാണ് റിമി ടോമിയ്ക്ക് ഈ മാറ്റം സംഭവിച്ചത്. ആദ്യമൊക്കെ മാനസികമായുള്ള സ്ട്രസ്സ് കുറയ്ക്കാനുള്ള ഒരിടം മാത്രമായിരുന്നു റിമി ടോമിക്ക് ജിം . മുന്‍പൊക്കെ തടി കുറക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും, അപ്പോഴൊക്കെ പാളിപ്പോയി. പക്ഷേ വര്‍ക്കൗട്ട് ചെയ്യുന്നത് തന്റെ ആത്മവിശ്വാസത്തിന് വലിയൊരു മാറ്റം കൊണ്ടുവരുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോള്‍ റിമി ടോമി അതിന് അഡിക്ട് ആവുകയായിരുന്നു.
Also Read: അപ്പോ സംഗീത ഒരമ്മയല്ലേ? ഖുശ്ബുവിന്റെ ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയ; തൃഷയ്‌ക്കൊരു ന്യായവും ആര്‍തി രവിക്ക് മറ്റൊന്നുമാണോ?
Also Read: എന്റെ രൂപം മാറി, പ്രശ്‌നം ചോദിക്കുന്നവരോട് പറയാനാവാത്ത അവസ്ഥ; ജീവിതം മാറി മറിഞ്ഞ കോളിനെ കുറിച്ച് കൈലാഷ്
അനുഭവിച്ചാല്‍ മാത്രമേ ഈ മാറ്റവും പോസിറ്റീവിറ്റിയും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയൂ എന്നാണ് റിമിയുടെ പക്ഷം. ഇപ്പോള്‍ റിമി ടോമിയുടെ ഏറ്റവും വലിയ സ്ട്രസ്സ് റിലീഫും, ഹാപ്പി സ്‌പേസും ജിം ആണ്, എത്ര തിരക്കുകളാണെങ്കിലും വര്‍ക്കൗട്ട് ചെയ്യുന്നത് റിമി മുടക്കാറില്ല. സാദകം പോലെയാണ് വര്‍ക്കൗട്ട്.






English (US) ·