Authored by: അശ്വിനി പി|Samayam Malayalam•17 Apr 2026, 3:19 p.m. IST
പ്രേമലു എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ മമിത ബൈജുവിന്റെ കാലമാണ്. ധനുഷ്, സൂര്യ, നിവിന്‍ പോളി എന്നിങ്ങനെ സൂപ്പര്‍താര ചിത്രങ്ങളാണ് ഇനി നടിയുടേതായി വരുന്നത്.

ഇതെല്ലാം ഭാഗ്യമായിട്ട് കാണാന്‍ സാധിക്കില്ല എന്നാണ് മമിത ബൈജു പറയുന്നത്. നമ്മള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുക, മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കുക, പഠിച്ചുകൊണ്ടേയിരിക്കുക. ഏതെങ്കിലും ഒരു പോയിന്റില്‍ അത് ക്രാക്കാവും. അതിനെയാണ് പലരും ലക്ക് എന്ന് പറയുന്നത്. ആ അവസരം നമുക്ക് കിട്ടുന്നതാണ്, അവസരം നമുക്ക് വരുന്നതാണ്, അല്ലങ്കില്‍ അങ്ങനെ ഒരു ഓഡിഷന്‍ കോള്‍ നമ്മള്‍ കാണുന്നതാണ് നിമിതം, അതല്ലെങ്കില്‍ ലക്ക്.
Also Read: മടിയിലിരുത്തി താലോലിച്ച മക്കള്‍, ഇന്ന് അപ്പുവിനെയും മായയെയും ചേര്‍ത്തു പിടിച്ച് ശാന്തി!ഓഡിഷന്‍ ചെയ്തു ഒരുപക്ഷേ നമുക്ക് ആ വേഷം കിട്ടി, പിന്നെ അത് നമ്മുടെ കൈകളിലാണ്. എങ്ങനെ ആ റോള്‍ ചെയ്യണം, എന്തൊക്കെ കൊണ്ടുവരണം എന്നത് നമ്മള്‍ ചെയ്യേണ്ടതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സിനിമ ജനം സ്വീകരിക്കുന്നത്, പിന്നീടുള്ള അവസരങ്ങള്‍ വരുന്നതും അതിനനുസരിച്ചാണ്- മമിത ബൈജു പറഞ്ഞു.
ഒരു ഷോര്‍ട്ട് ഫിലിമില്‍ തുടങ്ങി, ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയ ലോകത്ത് തന്റെ ഇടം കണ്ടെത്തിയ മമിത ബൈജു ചെയ്ത കൊഖൊ, സൂപ്പര്‍ ശരണ്യ പോലുള്ള സിനിമകള്‍ മികച്ച വിജയം തന്നെ നേടിയിരുന്നു. പക്ഷേ ശരിക്കുമുള്ളൊരു കരിയര്‍ ബ്രേക്ക് വന്നത് പ്രേമലുവിന് ശേഷമാണ്.
Also Read: എനിക്ക് യാതൊരു കുറ്റബോധവുമില്ല, ഞാനിപ്പോള്‍ ഭയങ്കര സന്തോഷവതിയാണ്; വിവാഹ മോചനത്തെ കുറിച്ച് ഹന്‍സിക
ഇനി മമിതയുടേതായി അണിയറയില്‍ ഒരുങ്ങുന്നതെല്ലാം ബിഗ് സ്റ്റാര്‍ ചിത്രങ്ങളാണ്. സെന്‍സറിങ് പ്രശ്‌നം കഴിഞ്ഞാല്‍ ജനനായഗന്‍ തിയേറ്ററിലെത്തും. പിന്നെയുള്ളത് സൂര്യയുടെ വിശ്വനാഥന്‍ ആന്റ് സണ്‍സ്, ധനുഷിന്റെ, കര, നിവിന്‍ പോളിയുടെ ബത്‌ലഹേം കുടുംബയൂണിറ്റ്, പ്രേമലു 2 തുടങ്ങിയ സിനിമകളാണ്. എല്ലാം വന്‍ പ്രതീക്ഷയുള്ള സിനിമകളും.






English (US) ·