Authored by: ഋതു നായർ|Samayam Malayalam•10 Jun 2025, 10:08 am
തനിക്ക് സുഹൃത്തിനെ പോലെ ആണ് ഡാഡിയെന്ന് പലവട്ടം ഷൈൻ പറഞ്ഞിട്ടുണ്ട്. കുടുംബത്തെ അത്രയധികം സ്നേഹിക്കുന്ന ഒരു മകൻ ആണ് ഷൈൻ എന്നാണ് അച്ചനും അമ്മയും പറഞ്ഞിട്ടുള്ളത്.
ഷൈൻ ടോം ചാക്കോ (ഫോട്ടോസ്- Samayam Malayalam) ദി പ്രൊട്ടക്ട് മൂവി പ്രമോഷൻ ടൈമിൽ ഷൈൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഷൈനിന്റെ വാക്കുകൾഞാൻ ഇപ്പോൾ എല്ലാ ഞായറാഴ്ചയും കുർബാന കൂടാൻ പോകും. കുര്ബാന മാത്രമല്ല കുമ്പസാരവും നടത്തും. ഞാൻ ഇപ്പോൾ ഭയങ്കര ക്‌ളീൻ ആണ്. നിങ്ങൾക്ക് ഒക്കെ വിചാരിക്കാൻ പറ്റാത്ത അത്രയും ക്ലീൻ ആണ് ഞാൻ, നമ്മൾ ക്ലീൻ ആകുവാണെങ്കിൽ പക്കാ അങ്ങ് ക്ലീൻ ആകും. ഒരു മണിക്കൂർ ആണ് ഞാൻ കുമ്പസാരിക്കുന്നത്. കുർബാന സ്വീകരണം നടന്നു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും പോകാറില്ല പള്ളിയിൽ ഞായറാഴ്ച ദിവസം മാത്രമാണ് പോകാറ്. ശരിക്കും വിശ്വാസം ഉണ്ടോ എന്ന് ചോദിച്ചാൽ എന്റെ മമ്മിക്ക് ഭയങ്കര വിശ്വാസം ആണ്. ഞാൻ പോയാൽ മമ്മിക്ക് ഭയങ്കര സമാധാനം ആകും. പിന്നെ ഇതൊരു റുട്ടീൻ ആണ്. നമ്മളുടെ സംസ്കാരത്തിന്റെ ഭാഗം.
ALSO READ: അച്ഛനില്ലാതെ മുപ്പതുവർഷത്തോളം മക്കൾക്ക് വേണ്ടി ജീവിച്ച അമ്മ! അയൺ ലേഡി; അറിയപ്പെടുന്ന കഥകളി കലാകാരനായ അച്ഛൻ; യുവ- മൃദുല ചിത്രങ്ങൾ
രാവിലെ നമ്മൾ ഏണീറ്റ് നമ്മൾ നമ്മുടെ പാപങ്ങൾ ഒക്കെ ഓർക്കുന്നു. നമ്മുടെ പാപങ്ങൾ എന്ന് പറയുമ്പോൾ നമ്മൾ ചെയ്ത നെഗറ്റീവ്സിനെ ഒക്കെ ഓർക്കുന്നു. ചെയ്ത പാപങ്ങൾ ഒക്കെ ഓർക്കുന്നു. അതിനെ ഒന്ന് ഓർത്തെടുത്തു ഒരാളുടെ മുൻപിൽ ഏറ്റുപറയുന്നു. അതാണ് കുമ്പസാരം. അപ്പോൾ മാനസികമായി നമ്മൾ ഒന്ന് റിഫൈൻഡ് ആകും. അപ്പോൾ നമ്മുടെ ഉള്ളിലുള്ള ബുദ്ധിമുട്ടുകൾ കുറെ മാറും.
നമ്മൾക്ക് ഇപ്പോൾ ഒരാളോട് മാനസികമായി ഒരു ദേഷ്യം വന്നു അവർ മുടിഞ്ഞു പോട്ടെ എന്നൊക്കെ ചിന്തിച്ചാൽ നമ്മൾ പക്ഷെ അത് മാനസികമായി അങ്ങ് ക്ഷമിക്കും. ഈ ഭൂമി തന്നെ സ്പിരിച്വൽ ആണ്. ഭൂമി സൂര്യനെ വലം വയ്ക്കുന്നു ഭൂമി കറങ്ങുന്നു മഴ ഉണ്ടാകുന്നു കാറ്റുണ്ടാകുന്നു. മനുഷ്യരുടെ ഉത്ഭവം. നമ്മുടെ ആദ്യത്തെ ജനനം മുതൽ അവസാനം വരെ സ്പിരിച്വലും ശാസ്ത്രീയ വശങ്ങളുടെയും അടിസ്ഥാനത്തിൽ ആണ്- ഷൈൻ പറയുന്നു.





English (US) ·