ഒരുവാക്ക് പോലും എന്നോട് പറഞ്ഞില്ല! എന്നെ ഭയന്നാകണം; വണ്ടി എങ്കിലും വിട്ടുതന്നൂടെ അവർക്കെന്ന് ഞാൻ പറയുകയും ചെയ്തു

6 months ago 6

Authored by: ഋതു നായർ|Samayam Malayalam7 Jul 2025, 11:46 am

അന്നും ഇന്നും മേനക സുരേഷ് സുരേഷ് കുമാർ ദമ്പതികളും ആയി ദിലീപ് കാവ്യാ മാധവൻ ദമ്പതികൾക്ക് വലിയ ബന്ധമാണ്. കീർത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ മീനാക്ഷി ഗോവയിൽ എത്തിയിരുന്നു

മേനക സുരേഷ് കാവ്യാ മാധവൻമേനക സുരേഷ് കാവ്യാ മാധവൻ (ഫോട്ടോസ്- Samayam Malayalam)
ഇന്നും സിനിമാ പ്രേമികളുടെ ഇഷ്ട ജോഡികൾ ആണ് കാവ്യാ മാധവൻ ദിലീപ് കോംബോ. തീർത്തും സിനിമ കഥപോലെ ഇരുവരും ജീവിതത്തിൽ ഒരുമിച്ചപ്പോൾ അവരുടെ ആരാധകർക്ക് അത് ആഘോഷമായിരുന്നു. സുഹൃത്തുക്കളോട് പോലും പറയാതെ അതീവ രഹസ്യമാക്കി വച്ച വിവാഹത്തിന്റെ ലൈവ് വീഡിയോ വന്നപ്പോഴാണ് പലർക്കും അത് വിശ്വസനീയം ആയത്. മേനക സുരേഷ് ഒരു സിനിമയുടെ പൂജക്ക് എന്നുപറഞ്ഞാണ് ഭർത്താവും നിർമ്മാതാവും ആയ സുരേഷ് കുമാറിന്റെ കൂടെ വരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്ന വീഡിയോയിലെ വാക്കുകൾ

ഞാൻ ഒരു എട്ടുമണിക്ക് ശേഷം ആണ് അറിയുന്നത്. ചേട്ടന്റെ (സുരേഷ് കുമാർ) കൂടെ വന്നു എന്നല്ലാതെ വിവരം ഒന്നും അറിഞ്ഞില്ല.സിനിമയുടെ പൂജക്ക് അമ്ബലത്തിലേക്ക് എന്നുപറഞ്ഞാണ് എന്നെ വിളിച്ചു കൊണ്ട് വന്നത്. എന്നിട്ട് ഇന്ന് രാവിലെയാണ് പറയുന്നത് ഇതാണ് സംഭവം എന്ന്. ചേട്ടൻ ഇന്നലെ തന്നെ അറിഞ്ഞുകാണുമായിരിക്കും. പക്ഷേ ഞാൻ ഇന്ന് രാവിലെയാണ് അറിയുന്നത്. ഒരുപക്ഷേ ഇനി ഞാൻ ആരോടെങ്കിലും പറയുമോ എന്ന ഭയം കൊണ്ടാണോ എന്നോട് പറയാഞ്ഞത് എന്ന് തോനുന്നു.

എന്റെ മനസ്സിൽ ഒന്നും നിൽക്കില്ല ഞാൻ എന്റെ കൂട്ടുകാരോട് പറയും എന്നോർത്തുകാണും പുള്ളി; എന്തുകൊണ്ടാണ് പൂജക്ക് വിളിക്കുന്ന ആളുകൾ വണ്ടി വിട്ടുതരാത്തത് എന്നുപറഞ്ഞു കലപില ഞാൻ പറയുകയും ചെയ്തു. എന്നാൽ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകഴിഞ്ഞപ്പോൾ ചിപ്പിയും രഞ്ജിത്തും കൂട്ടാൻ വരും എന്നു പറഞ്ഞു. പുറപ്പെടും മുൻപേ ഉള്ള അരമണിക്കൂറിൽ ആണ് ഞാൻ വിവരങ്ങൾ അറിഞ്ഞത്..

ALSO READ: എന്തൊരു സ്ട്രോങ്ങ് മമ്മയാണ് നീയെന്ന് പേളി! അശ്വിന്റെ ചേട്ടനും പോസ്റ്റുമായി രംഗത്ത്; ഓമിയുടെ വരവ് സോഷ്യൽമീഡിയ ട്രെൻഡിങ്


ഒരുപാട് സന്തോഷം ഉണ്ട്. കാരണം ഇതേക്കുറിച്ചു പലവട്ടം പല റൂമറുകൾ വന്നതാണ്. അതിനു ഒരു ഫുൾ സ്റ്റോപ്പ് ആയി അത് വളരെ വലിയ കാര്യമാണ്. പുകഞ്ഞുകൊണ്ടിരിക്കുന്ന കാര്യത്തിന് എന്നെങ്കിലും ഒരു പരിഹാരം വേണ്ടേ ഇത് വളരെ നല്ല തീരുമാനം എന്ന് ഞാൻ പറയും ഒരു സ്ത്രീയും പുരുഷനും വിവാഹം കഴിക്കുന്നു എന്നതിലുപരി ഒരു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നു എന്നാണ് എനിക്ക് തോനുന്നത്. ആ ഒരു സിറ്റുവേഷൻ ആണ് ഈ കാര്യത്തിൽ നടന്നത്. അത് നല്ലതാണ് മേനക പറയുന്നു.

കല്യാണം ഉണ്ടാകും എന്ന് അറിയാമായിരുന്നു എന്നാകും എന്ന് അറിയില്ല എന്ന് സലിം കുമാർ പറഞ്ഞപ്പോൾ തന്റെ മീനുവിനെ മംഗല്യവതിയായി കണ്ട സന്തോഷമായിരുന്നു സുജ കാർത്തികയുടെ വാക്കുകളിൽ. നല്ല തീരുമാനം തന്നെയാണ് വിവാഹം. കാരണം അവർ രണ്ടുപേരെയും ജീവിതത്തിൽ മറ്റാരെ വിവാഹം കഴിച്ചാലും ഇതേ വിവാദം ആവർത്തിക്കും. അതിലും നല്ലത് ഇരുവരും ജീവിതത്തിൽ ഒരുമിച്ചാകുന്നത് അല്ലെ എന്നാണ് സുജ പറഞ്ഞത്.
Read Entire Article